FEATURED

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് മരണത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി

​അങ്കമാലി: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്ക് ശേഷമാണ് ഈ പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ​കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ […]

FEATURED

മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

മലയാറ്റൂർ: മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി പീ സി സജീവന്റെ അമ്മ കൗസല്യ ചന്ദ്രൻ (83) അന്തരിച്ചു. ഞായറാഴ്ച്ചയാണ് സജീവൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. സജീവനും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ രാത്രി അസ്വസ്ഥതകൾ കാണിച്ച കൗസല്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജീവന്റെ സംസ്‌ക്കാര ചടങ്ങിന് എത്തിയവർ ഏറെ വേദനയോടെയാണ് അമ്മയുടെ ദുഖം കണ്ട് നിന്നത്. കൗസല്യയുടെ സംസ്‌ക്കാരം ഇന്ന് 2 മണിയ്ക്ക് […]

FEATURED

പെരിയാറിൽ ചൂണ്ടയിടുകയായിരുന്ന യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: പെരിയാറിൻ്റെ താണിപ്പുഴക്കടവിൽ ചൂണ്ടയിടുകയായിരുന്ന യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താണിപ്പുഴ കിഴക്കാപ്പുറത്ത് കുടി ജയൻ മകൻ വിഷ്‌ണു (22) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം പുഴയിൽ ചൂണ്ടയിടാൻ വന്നതായിരുന്നു വിഷ്‌ണു. ബന്ധു പുഴ തീരത്ത് നിന്ന് മാറി തിരികെ വന്നപ്പോൾ വിഷ്ണു പുഴയിൽ വീണ് കിടക്കുന്നതാണ് കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

FEATURED

കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് മരിച്ചത്. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നായിരുന്നു മരണം. പെരിയാർ വാലി കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഇന്നലെ മുങ്ങി മരിച്ചിരുന്നു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് ഇവര്‍. പെരുമ്പാവൂരിലെ കോളേജിലെ ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ മൂവരും. മലപ്പുറം കൊല്ലം സ്വദേശികളായ അജ്മൽ, […]

FEATURED

ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി ആലുവയിൽ പിടിയിൽ

ആലുവ: ആലുവയിൽ എക്സൈസ് 51 ഗ്രാം ഹെറോയിൻ പിടികൂടി. അസം സ്വദേശി മെയ്നൂൽ ഹക്ക് ആണ് മയക്കുമരുന്ന് കടത്തിയത്. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

FEATURED

പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയ സംഭവം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് രണ്ട് രാത്രിയും ഒരു പകലും തുറന്നുകിടന്ന സംഭവത്തിൽ നടപടി. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകലും രാത്രിയും ഓഫീസ് തുറന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാലടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]

FEATURED

പഞ്ചായത്ത ഓഫീസ് പൂട്ടാതെ പോയ സംഭവം; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പഞ്ചായത്ത് ഓഫീസ് രണ്ട് രാത്രിയും ഒരു പകലും തുറന്നുകിടന്ന സംഭവത്തിൽ നടപടി. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാതെ പോയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പകലും രാത്രിയും ഓഫീസ് തുറന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാലടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]

FEATURED

ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഏപ്രിൽ 28ന് സംസ്ഥാനത്ത് നടന്ന ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ‌ ബെഞ്ചിന്‍റേതാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെ ഡിജിപിയോട് റിപ്പോർട്ട് നൽകണമെന്ന് ആവശ‍്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ‌ ഹർത്താലിന് ആഹ്വാനം ചെയ്തത്. വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ‍്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.    

FEATURED

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പെരുമ്പാവൂർ: അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല.  എറണാകുളം  പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ ആറ് വിദ്യാർത്ഥികളിൽ 2 പേരുടെ മരണത്തിലാണ് യാത്ര അവസാനിച്ചത്. ഒഴുക്കിൽപെട്ട മൂന്നാമൻ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്‌മൽ, അജ്‌സൽ എന്നിവരാണ് മരണമടഞ്ഞത്. ഇവർ പഠിക്കുന്ന കോളേജിന് അടുത്തുകൂടെയാണ് പെരിയാർവാലി കനാൽ […]