FEATURED

തോക്ക് അബദ്ധത്തിൽ പൊട്ടി പൊലീസുകാരന് ദാരുണാന്ത്യം

അലിഗഢ്: ഇൻസ്‌പെക്ടറുടെ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി കോൺസ്റ്റബിളിന് ദാരുണാന്ത്യം. സബ് ഇൻസ്‌പെക്ടർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയുടെ അതിർത്തിയിലുള്ള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. പശുക്കടത്തുകാരെ പിടികൂടാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) രണ്ട് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. ഓപ്പറേഷനിടെ ഇൻസ്പെക്ടർ അസ്ഹർ ഹുസൈൻ്റെ പിസ്റ്റൾ കുടുങ്ങി. സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി. രാജീവ് കുമാറിൻ്റെ വയറിലൂടെ വെടിയുണ്ട തുളച്ച് കോൺസ്റ്റബിൾ യാക്കൂബിൻ്റെ […]

FEATURED

അങ്കമാലിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

അങ്കമാലി: ദേശീയപാതയിൽ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിന്നും സ്റ്റാൻഡിലേക്ക് തിരിഞ്ഞ ബസ്സിലാണ് ഓട്ടോ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹിൽ കിംഗ് ബസ്സിലാണ് ഓട്ടോ ഇടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. അങ്കമാലി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

FEATURED

രക്തദാന പ്രവർത്തനത്തിലെ മികവിന് ആദിശങ്കരയ്ക്ക്‌ നാല് പുരസ്കാരങ്ങൾ

കാലടി: രക്തദാന പ്രവർത്തനത്തിലെ മികവിന് എ പി ജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൽ നിന്നും നാല് പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ് ആദിശങ്കര എൻജിനീയറിങ് കോളജിലെ നാഷണൽ  സർവീസ് സ്കീം. കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി തലത്തിൽ ഏറ്റവും അധികം രക്തദാനം ചെയ്തതിനും ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനും ഉള്ള പുരസ്കാരം കോളേജ് കരസ്ഥമാക്കി. കൂടാതെ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാർത്ഥിനിക്കുള്ള പുരസ്കാരം പി.എംശ്രീലക്ഷ്മിക്കും സമ്മാനിച്ചു. എറണാകുളം ജില്ലയിലെ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം […]

FEATURED

മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി

കൊച്ചി: മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇയാളെ പിടികൂടിയത്. വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം തീവ്രവാദ വിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെ […]

FEATURED

എകെജി സെന്‍റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനു ജാമ്യം

കൊച്ചി: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുഹൈല്‍ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന് കോടതിയുടെ കർശന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്‍റെ ബെഞ്ചാണ് ഉപാധികളോടെ പ്രതിക്കു ജാമ്യം അനുവദിച്ചത്. 2022 ജൂലൈ 1ന് എകെജി സെന്‍ററിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഈ മാസം 3ന് ഡൽഹിയിൽ നിന്ന് അറസ്റ്റിലായശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സുഹൈലിന്‍റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുഹൈൽ ഹൈക്കോടതിയെ സമീപിച്ചത്. […]

FEATURED

ആലുവയിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി

ആലുവ: ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു പെൺകുട്ടികളെ കാണാതായത്. രാത്രിയാണ് പെൺകുട്ടികൾ ബാഗുമായി പുറത്ത് കടന്നത്. ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. 15, 16, 18 വയസുള്ള കുട്ടികളാണ് രാത്രി പുറത്ത് കടന്നത്. രാത്രി പന്ത്രണ്ടരയോടെ മൂന്ന് പേരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ […]

FEATURED

റീൽസെടുക്കുമ്പോൾ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം

മുംബൈ: ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ […]

FEATURED

കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദനത്തിന്‌ കാരണം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജം​ഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ​ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആം​ഗ്യം […]

FEATURED

കോതമംഗലം ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി

കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി. ഭയന്ന് വിറങ്ങലിച്ച് നാട്ടുകാർ. ഗ്രാമവാസികളുടെ ഉറക്കംമാത്രമല്ല,നിത്യജീവിതംതന്നെ കാട്ടാനകളുടെ വിളയാട്ടംമൂലം പ്രതിസന്ധിയിരിക്കുകയാണ്.ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ കാണാനാകുക.മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്.വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം. രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍പോലും ആനയെ ഭയക്കണം.പകല്‍സമയത്ത് റോഡിലൂടെയുള്ള യാത്രയും അത്ര സുരക്ഷിതമല്ല.നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ എത്താറുണ്ട്.നാട്ടുകാരും കൂടെ പങ്കു ചേരും.ഓരോ ദിവസവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ […]