കോടികളുടെ തട്ടിപ്പ് നടത്തിയ കാലടിയിലെ സ്വാമി മുങ്ങി.
കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ സ്വാമി മുങ്ങി. കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമിയാണ് പണവുമായി സ്ഥലം വിട്ടത്. വ്യവസായത്തിനായി കോടികൾ വായ്പ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിയായ വ്യവസായി നൽകിയ പരാതിയെ തുടർന്ന് വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല നമ്പർ 64-ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരെ ഹിൽപ്പാലസ് പോലീസ് […]
ബന്ധുവെന്ന് അഭിനയിച്ച് മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ
പെരുമ്പാവൂർ: മരണ വീട്ടിൽ മോഷണം യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ ‘ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്. മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലായിരുന്നു. വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയിൽ […]
ഒൺലൈൻ ലോൺ ആപ്പുകൾ ജീവിതം തകർക്കും. ജാഗ്രത പാലിക്കുക; മുന്നറിപ്പുമായി പോലീസ്
ആലുവ: അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കുക. ജാഗ്രത കാണിച്ചില്ലെങ്കിൽ ജീവിതം തന്നെ തകരും. മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പോലീസ്. അയ്യായിരം മുതൽ പതിനായിരം രൂപ വരെയുള്ള ലോണുകൾക്ക് വേണ്ടിയാണ് തട്ടിപ്പു സംഘത്തെ ബന്ധപ്പെടുന്നത്. ആദ്യം തട്ടിപ്പ് സംഘം ചെയ്യുന്നത് ഒരു ആപ്പോ, ലിങ്കോ അയച്ചുനൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് […]
മുൻ ഭർത്താവ് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് യുവതി; സ്വയം സമ്പാദിച്ചുകൂടെയെന്ന് കോടതി
ബെംഗളൂരു: മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമര്‍ശനം. കര്‍ണാടക ഹൈക്കോടതിയാണ് യുവതിയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസിന്‍റെ വാദം കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭര്‍ത്താവ് എം. നരസിംഹയില്‍ നിന്ന് ആറ് ലക്ഷം രൂപയിലേറെ പ്രതിമാസം ചെലവിന് വേണമെന്ന് ആവശ്യപ്പെട്ടത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിന് ആവശ്യമായ പണം, മരുന്നുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ തുടങ്ങിയ ആവശ്യങ്ങളുടെ പട്ടിക യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. […]
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. മലയാറ്റൂർ സെബിയൂർ ചെങ്ങാട്ട് വീട്ടിൽ ശംഭു (30) വിനെയാണ് 9 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പോലീസ് രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവ […]
മികച്ച നടൻ പൃഥ്വിരാജ്, മികച്ച ചിത്രം കാതൽ ദി കോർ; മികച്ച നടി ഉര്‍വശി, ബീന ആര്‍ ചന്ദ്രൻ
തിരുവനന്തപുരം: 44-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനായി പൃഥ്വിരാജിനെ പ്രഖ്യാപിച്ചു. ആടുജീവിതം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്) മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം) മികച്ച നടൻ പൃഥ്വിരാജ്: (ആടുജീവിതം) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം) മികച്ച സ്വഭാവ […]
അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
ആലുവ: കുഞ്ഞു മാലാഖ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി ഐഫ സെയ്ന് ദാരുണാന്ത്യം. കഴിഞ്ഞ പതിനൊന്നിനാണ് ആലുവ നാലാംമൈലിൽ അമിത വേഗതയിൽ വന്ന കാർ എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി പി ഒ ഷെബിൻ ഓടിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കിൽ ഷെബിനൊപ്പം രണ്ടു കുട്ടികളും ഭാര്യയുമാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ 4 പേരെയും അലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇളയ മകൾ അഞ്ചു വയസുകാരി ഐഫ സെയ്ൻ കഴിഞ്ഞ രാത്രി മരണമടഞ്ഞു. ഷെബിൻ്റെ […]
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു; 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി
രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി […]
ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം; 11 വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ ജോലി ലഭിച്ചു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ 11 വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ ജോലി ലഭിച്ചു. 2019 – 23 അധ്യായന വർഷത്തെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ അദ്വൈത് കെ ബാബു, കെ. എസ് അക്ഷയ്, എ. എം അഫ്ത്താബ്, ടി. എം അമൽ, കെ. സാൻജോ, ജോയൽ ഷാജി, കാളിദാസ് എസ് നായർ, മുഹമ്മദ് സലീജ്, സഞ്ജയ് സന്തോഷ്, ശ്യാം സിബി, സെബാസ്റ്റ്യൻ ജോസ് എന്നിവർക്കാണ് ഈ മികച്ച നേട്ടം കൈവരിക്കാനായത്. ക്യാമ്പസ് സെലക്ഷനിലൂടെയായിരുന്നു വിദ്യാർത്ഥികളെ […]



