23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
378 views 0 sec 0 Comment

കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദനത്തിന്‌ കാരണം

admin - July 18, 2024

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു.

എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജം​ഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ​ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആം​ഗ്യം കാണിച്ചുവെന്ന് ഡ്രൈവർ സുബൈർ പറയുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ ബസ് നിർത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടർന്നതോടെ മുന്നിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങി ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാൾ തൻ്റെ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. മർദനത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാൽ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു.

നിലവിൽ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ് സുബൈർ. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി സുബൈറിൻ്റെ മൊഴി രേഖപ്പെടുത്തി. പ്രതിയ്ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

PREVIOUS

കോതമംഗലം ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി

NEXT

റീൽസെടുക്കുമ്പോൾ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം
Related Post
February 23, 2024
ചോറ്റാനിക്കര മകം തൊഴൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ
May 3, 2024
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി
July 5, 2026
പത്തനംതിട്ടയിൽ 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം
May 10, 2026
കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ ഇടമലയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved