തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
തൃശൂര്‍: തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ. തദ്ദേശ തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടാണ് കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ ശാലകൾ തുടർച്ചയായി അഞ്ച് ദിവസം അടച്ചിടുന്നത്. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യ വിൽപന പാടില്ലെന്നാണ് ചട്ടം വിശദമാക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഏഴാം തിയതി വൈകുന്നേരം മുതൽ ഡ്രൈഡേ നിയന്ത്രണം നിലവിൽ വരും. എറണാകുളം […]
വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിംഗ് പ്രസിലാണ് ഇത്തരത്തിൽ അപകടം നടന്നത്. പ്രിന്റിംഗ് പ്രസിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ […]
രാഹുലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി. കേസ് 15 നാവും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഇത്തരവിറക്കിയത്. പ്രോസിക്യൂഷന്‍റെ എതിർപ്പ് തള്ളിയാണ് കോടതി താത്ക്കാലിക ഉത്തരവിറക്കായത്. ഇത് പൊലീസിന് തിരിച്ചടിയാണ്. എന്നാൽ ആദ്യ കേസിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. രണ്ടാമത്തെ കേസിൽ അറസ്റ്റിന് തടസമുണ്ടായിരിക്കില്ല. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന പരാമർശം കോടതി പരിഗണിച്ചെന്നാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം […]
വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും
കോതമംഗലം : വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും, പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി മുളമ്പേൽ വീട്ടിൽ അജ്മൽ (36) എന്നിവർക്ക് മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി – VII ജഡ്ജി വി പി എം സുരേഷ് ബാബു വാണ് വിധി പുറപ്പെടുവിച്ചത്. 2019 മെയ് […]
കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി
കാഞ്ഞൂർ: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. ജോയ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ദർശന സമൂഹത്തോടൊപ്പം പ്രദക്ഷിണമായി എത്തിയതിന് ശേഷം പുതുതായി നിർമ്മിച്ച കൊടിമരം വികാരി ആശീർവാദിക്കുകയും തുടർന്ന് തിരുന്നോളിന്റെ കൊടിയേറ്റവും നടന്നു. തിരുന്നാൾ ദിവസമായ ഡിസംബർ 8 ന് രാവിലെ തിരുന്നാൾ പാട്ടുകുർബാന, പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. കൊടിമരം നിർമ്മിച്ച ഗ്രീൻ ഹൂപ്പർ കമ്പനി മാനേജർ […]
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്
കൊച്ചി: ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഇരട്ടിയലധികം വർദ്ധനവാണ് പല റൂട്ടുകളിലും ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ നിന്ന് മുംബൈലേക്കുള്ള ടിക്കറ്റ് നിരക്ക് 50,000 രൂപ വരെ ഉയർന്നിട്ടുണ്ട്, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ നാളേക്കുള്ള ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമല്ല, വിറ്റഴിച്ചുകഴിഞ്ഞതായാണ് സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം നാളെ, ദില്ലിയിൽ നിന്ന് […]
ജയിലിൽ നിരാഹാരം; ആരോഗ്യസ്ഥിതി മോശമായതോടെ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇട്ടതായാണ് വിവരം. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം […]
കൊല്ലം മൈലക്കാട് ദേശീയ പാത തകർന്നു; റോഡിന് അടിയിലൂടെ ജലപ്രവാഹം
കൊല്ലം: കൊല്ലം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താണത്. നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ആണ് ഇടിഞ്ഞത്. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു. തകർന്ന റോഡിന്‍റെ അടിയിലൂടെ ജനപ്രവാഹം ഉണ്ടായി. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഈ സമയം സർവീസ് റോഡിലൂടെ കടന്നു പോയ സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ കുടുങ്ങി. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ […]
ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കാലടി അറസ്റ്റ് ചെയ്തു
കാലടി: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. അങ്കമാലി എസ് എൻ ഡി പി ജംഗ്ഷൻ ഭാഗത്ത് കുന്നപ്പിള്ളി വീട്ടിൽ ബിനോയ് (44) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാർച്ച് മുതൽ 2022 നവംബർ വരെയുള്ള വിവിധ കാലഘട്ടങ്ങളിലായി കാലടി നടുവട്ടം സ്വദേശിനിയായ യുവതിയിൽ നിന്നും എട്ടുലക്ഷത്തി അമ്പതിനായിരം രൂപയാണ് ബിനോയിയും മറ്റ് മൂന്ന് പേരും കൂടി തട്ടിയെടുത്തത്. ഇറ്റലിയിൽ ഹോം നേഴ്സ് ജോലി ശരിയാക്കി കൊടുക്കാം […]



