FEATURED

എളമക്കരയിലെ യുവാവിന്‍റെ മരണം കൊലപാതകം; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: എളമക്കരയില്‍ ഇന്നലെ പുലര്‍ച്ചെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച പ്രവീണിന്റെ ശരീരത്തിലാകമാനം കണ്ടെത്തിയ മുറിവുകളാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച പ്രവീണിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഇന്നലെ രാത്രിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

FEATURED

അജ്മലും, ശ്രീകുട്ടിയും മദ്യലഹരിയിൽ; യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും

കൊല്ലം: മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ട‍ര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന ഫലം. ടയറിനടിയിൽ കുഞ്ഞുമോൾ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും. വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. […]

FEATURED

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു, കാര്‍ കയറ്റി കൊന്നു; അജ്മല്‍ പിടിയില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ […]

FEATURED

കാലടി പ്ലാന്റേഷനിൽ കാട്ടാന ഇന്നോവ കാർ തകർത്തു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാലടി: കാലടി പ്ലാന്റേഷന്റെ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ഇന്നോവ കാർ തകർത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുളിരാംതോട് ഭാഗത്ത് വച്ചായിരുന്നു സംഭവം, ആനയെ കണ്ട് യാത്രക്കാർ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് ആന കാർ തകർക്കുകയായിരുന്നു. ഉടൻ യാത്രക്കാർ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ജോയി, ബേസിൽ, ജോസ് എന്നിവരാണ് കാറിർ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. ഇതിന് സമീപത്താണ് കഴിഞ്ഞ ആഴ്ച്ച സ്‌കൂട്ടറിൽ പോകുകയായിരുന്ന ദമ്പതികളെ കാട്ടാന […]

FEATURED

ഓണക്കാല മദ്യവിൽപനയിൽ കുറവ്

തിരുവനന്തപുരം: ഓണനാളിൽ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന കുറഞ്ഞു  ഉത്രാടം വരെയുള്ള 9 ദിവസം ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ  715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാൽ  ഉത്രാടനാളിലെ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടി ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്.  കഴിഞ്ഞ വർഷത്തെ  ഉത്രാട ദിന വില്പന 120 കോടി ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.

FEATURED

മലപ്പുറത്ത് നിപ മരണം; 151 പേര്‍ പ്രാഥമിക സമ്പർക്ക പട്ടികയിൽ

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ച 24 വയസുകാരന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയടക്കം തയ്യാറാക്കെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ വകുപ്പ്. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരനെന്നും ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മന്ത്രി […]

FEATURED

1.33 കോടി ലിറ്റർ പാല്, 14 ലക്ഷം കിലോ തൈര്; റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയാണ് റെക്കോര്‍ഡ്. തിരുവോണത്തിന് മുന്നേയുള്ള ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. തിരുവോണത്തിന് മുമ്പുള്ള 6 ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്. ഓഗസ്റ്റ് 15 ന് കേരളത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സെപ്തംബര്‍ 12 നുള്ള കണക്ക് പ്രകാരം നെയ്യുടെ […]

FEATURED

ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

മലപ്പുറം: കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

FEATURED

കൊച്ചിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.