FEATURED

തൃശൂരിൽ ഇന്ന് പുലികളിറങ്ങും; 350ലേറെ പുലികളാണ് ഇറങ്ങുക

തൃശൂർ: തൃശ്ശൂർ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. ശക്തന്‍റെ തട്ടകത്തെ ത്രസിപ്പിക്കാനായി 350ലേറെ പുലികളാണ് ഇറങ്ങുക. പുലിക്കളിയിൽ പാട്ടുരായ്ക്കല്‍ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടില്‍ പ്രദേശിക്കുക. പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴു സംഘങ്ങളിലായി 350 പുലികളാണ് ആകെയുണ്ടാകുക. പുലിമടകളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കാലത്ത് തന്നെ മെയ്യെഴുത്ത് ആരംഭിച്ചു. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്.ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഘങ്ങൾ മട വിട്ടിറങ്ങും. […]

FEATURED

നിര്‍ഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

FEATURED

അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ക്ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു. ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മദ്യനയ […]

FEATURED

പൾസർ സുനിക്ക് ജാമ്യം

ദില്ലി: നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിനുശേഷം ജാമ്യം. സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ല. ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞു.  തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുൻകരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം […]

FEATURED

കാണാതായ യുവാവിന്റെ മൃതദേഹം മണപ്പാട്ടുചിറയിൽ നിന്നും ലഭിച്ചു

കാലടി: കാണാതായ യുവാവിന്റെ മൃതദേഹം മലയാറ്റൂർ മണപ്പാട്ടുചിറയിൽ നിന്നും ലഭിച്ചു. മലയാറ്റൂർ സ്വദേശി ആന്റണിയുടെ മൃതദേഹമാണ് മണപ്പാട്ട് ചിറയിൽ കണ്ടത്തിയത്. ഇന്നലെ രാത്രി മുതൽ ആന്റണിയെ കാൺമാനില്ലായിരുന്നു. ഇലട്രീഷ്യനായ ആന്റണിയുടെ ടൂൾസ് ബോക്‌സും മറ്റു സാധനങ്ങളും മണപ്പാട്ട് ചിറയുടെ തീരത്ത് ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ചിറയിൽ അകപ്പെട്ടിരിക്കാം എന്ന സംശയത്താൽ നാട്ടുകാർ അങ്കമാലി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അങ്കമാലി ഫയർഫോഴ്‌സും കോതമംഗലത്ത് നിന്നുള്ള ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീമും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ആന്റണി. മണപ്പാട്ട് ചിറയ്ക്ക് സമീപമാണ് താമസം. ആതിരയാണ് […]

FEATURED

നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു

പെരുമ്പാവൂർ: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു. വേങ്ങൂർ ചൂരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കോടനാട്, കുറുപ്പംപടി, കാലടി, കുന്നത്തുനാട്, കോട്ടപ്പടി പോലീസ് സ്‌റ്റേഷൻ പരിധികളിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മോഷണം, ഭീഷണിപ്പെടുത്തൽ അതിക്രമിച്ച് കടക്കൽ തുടങ്ങി 12 കേസുകളിൽ പ്രതിയാണ്. ഈ […]

FEATURED

അജ്മലിനെതിരേ നരഹത്യാക്കുറ്റം, ഡോ. ശ്രീക്കുട്ടിയും പ്രതി

കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടര്‍ക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. വനിതാ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ടോടെ മുഖ്യപ്രതി അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലാണ്. മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് […]

FEATURED

വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം: വൃദ്ധയെ കൊല്ലത്ത് അതിക്രൂരമായി പീഡിപ്പിച്ചു. 73കാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിവർന്ന് നിൽക്കാൻ പോലും ശേഷിയില്ലാത്ത വയോധികയെ ആണ് പീഡിപ്പിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം ശബ്ദം ഉണ്ടാക്കാതിരിക്കാനായി കൈ വായയിൽ തിരുകി കയറ്റി. സംഭവത്തിൽ തങ്കശ്ശേരി കുളപ്പറമ്പ് ജോമോൻ വില്ലയിൽ ജോസഫിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. വയോധിക ഇപ്പോഴും ശാരീരികമായ അവശതകൾ നേരിടുന്നു എന്ന് കൊല്ലം വെസ്റ്റ് സി ഐ ഫയാസ് പറഞ്ഞു. വായോധിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് […]

FEATURED

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ; ബെയ്‌ലിപ്പാലത്തിന് ഒരു കോടി. ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. വളരെ കൃത്യമായി ദുരന്ത നിവാരണ നിയമപ്രകാരം കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് കണക്കാക്കുന്നത്. ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് ചെലവായത്. ബെയ്‌ലി പാലത്തിനടിയില്‍ കല്ലുകള്‍ പാകിയതിന് ഒരു കോടി […]