FEATURED

കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബന്ധു വീട്ടിലെ നീന്തൽകുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. ചികിത്സയിലിരിക്കെ ഇന്നു രാവിലെ 8 മണിയോടെയാണ് കുഞ്ഞ് മരിച്ചത്. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും […]

FEATURED

തൃശൂർ മുപ്ലിയില്‍ വീട്ടുമുറ്റത്ത് പുലി

തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.  നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. അതിനിടെ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ സ്കൂളിന് […]

FEATURED

നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന്‌ പരാതി; ഭർത്താവടക്കം 2 പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ്  അറസ്റ്റിലായത്.  കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.

FEATURED

നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന്‌ പരാതി; ഭർത്താവടക്കം 2 പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ്  അറസ്റ്റിലായത്.  കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.

FEATURED

മൈനാഗപ്പള്ളി അപകടം; കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത് അപകടത്തിനുശേഷം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട ശേഷം ഓൺലൈൻ വഴി  KL 23Q9347 എന്ന കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, കേസിൽ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് […]

FEATURED

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു. കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കുടുംബ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സഞ്ജു. ഇന്ന് രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിൻ്റെ ബൈക്ക് കണ്ടിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും കിണറ്റിൽ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്. പിന്നാലെ പാങ്ങോട് പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. […]

FEATURED

ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഹൈക്കോടതി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്.

FEATURED

ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി; പ്രതി പിടിയിൽ

കൊച്ചി: ഞാറക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ പ്രതി പിടിയിൽ. പുതുവൈയ്പ്പ് ഓചച്ചംതുരുത്ത് കരയിൽ ബ്ലായിത്തറ വീട്ടിൽ ബിനു ഫ്രഡി ( 52 ) യെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ 10-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ പ്രതി രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടറോട് ആക്രോശിച്ചു കൊണ്ട് കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, അനുവാദം കൂടാതെ രോഗി പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും, ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത […]

FEATURED

വിവാഹ അഭ്യർത്ഥന നിരസിച്ചു; യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. പ്രതി അറസ്റ്റിൽ

കൊച്ചി: യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ, ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ വീട്ടിൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9ന് രാത്രി 11 മണിക്കാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും, ശരീരത്തിലും പൊള്ളൽ ഏറ്റു. തുടർന്ന് 15 ന് വീട്ടുമുറ്റത്ത് […]