FEATURED

പകൽ സമയത്തു മോഷണ സ്ഥലം കണ്ടെത്തി രാത്രിയിൽ മോഷണം; മോഷണസംഘം പിടിയിൽ

ആലുവ: ആലുവയിലു൦ പരിസര പ്രദേശങ്ങളിലു൦ തുടർച്ചയായി മോഷണം നടത്തിയ മോഷണസംഘം പിടിയിൽ. ആസാം നാഗൂൺ സ്വദേശികളായ ഗുൽജാർ ഹുസൈൻ ( 24 ) , അമീർ ഹുസൈൻ(25), രജാക്ക് അലി, (24), തെങ്കാശി സ്വദേശി മാരിമുത്തു (27), എന്നിവരടങ്ങുന്ന മോഷണ സംഘത്തെയാണ് ആലുവ പോലീസ് പിടികൂടിയത്. അമ്പലങ്ങൾ, പള്ളികൾ, ആൾ താമസമില്ലാത്ത വീടുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയവരാണ് ഇവർ. മോഷണ മുതൽ സഹിതമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്തത്. പകൽ സമയത്തു മോഷണം ചെയ്യാനുള്ള സ്ഥലം കണ്ടെത്തി രാത്രിയിൽ […]

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ […]

FEATURED

ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നാട്ടികയില്‍ മദ്യപിച്ച് ലോറി ഓടിച്ച് 5 പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബിഗണേഷ്കുമാര്‍ പറഞ്ഞു. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണ്.ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി.മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്.ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.വാഹനത്തിന്‍റെ  രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും.തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികൾ എടുക്കും ട്രാൻസ്പോർട് കമ്മീഷണറുടെ നേതൃത്വത്തിൽ രാത്രി പരിശോധന കർശനമാക്കും.മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങൾ ലംങിച്ചാലും കർശന നടപടിഉണ്ടാകും.ട്രക്കുകൾ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈൻ ട്രാഫിക് ലംഘിക്കുന്നതും […]

FEATURED

തൃശൂർ നാട്ടികയിൽ ലോറി പാഞ്ഞുകയറി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് മരണം

തൃശൂര്‍: തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു. നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), […]

FEATURED

സിജോ പൈനാടത്തിന് കെസിബിസി മാധ്യമ അവാർഡ്

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 33-ാമത് കെസിബിസി മാധ്യമ അവാർഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അർഹനായി. ക്രിയാത്മക പത്രപ്രവർത്തന ശൈലിയിലെ മികവും സവിശേഷമായി മലയോര, തീരദേശ ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അന്വേഷണ വിധേയമാക്കി ദീപികയിൽ എഴുതിയ പരന്പരകളും റിപ്പോർട്ടുകളുമാണു, സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 17 വർഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോയ്ക്കു നേരത്തെ ദേശീയതലത്തിലുള്ള റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്, കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, […]

FEATURED

കാലടിയിൽ ലോട്ടറിക്കടയിൽ മോഷണം

കാലടി: കാലടിയിൽ ലോട്ടറിക്കടയിൽ മോഷണം. ആലുവ റോഡിൽ വിന്നേഴ്‌സ് ലോട്ടറിക്കടയിലാണ് മോഷണം നടന്നത്. പൊതിയക്കര സ്വദേശി പൗലോസിന്റെതാണ് ലോട്ടറിക്കട. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. കമ്പിപാര ഉപയോഗിച്ച് ഷട്ടർ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. 5625 ലോട്ടറിയാണ് മോഷണം പോയത്‌. ഏകദേശം 2 ലക്ഷം രൂപയുടെ ലോട്ടറിയാണ് മോഷണം പോയത്‌. മേശയിൽ ഉണ്ടായിരുന്ന പതിനായിരം രൂപയും മോഷണം പോയിട്ടുണ്ട്. കാലടി പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം കടയിൽ പരിശോധന നടത്തി.  

FEATURED

പി കെ സ്ക്വയറിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

കാലടി:എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻ്റായിരുന്ന പി കെ ഇബ്രാഹിംകുട്ടിയുടെ നാമധേയത്തിലുള്ള തുറവുങ്കര പി കെ സ്ക്വയറിൽ ആരംഭിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ലാ പഞ്ചായത്താണ് ഓപ്പൺ ജിം നിർമ്മിച്ചിട്ടുള്ളത്.ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ജിം ഉദ്ഘാടനം ചെയ്തു.ജിമ്മിന് സമീപം മിനി സ്റ്റേജ് നിർമ്മിക്കുന്നതിനും,ജിം റൂഫ് ചെയ്യുന്നതിനും,സമീപപ്രദേശങ്ങൾ ടൈൽ വിരിക്കുന്നതിനും,വാക്ക് വേ നിർമ്മിക്കുന്നതിനും,ചെങ്ങൽ തോടിനോട് അഭിമുഖമായി കോൺക്രീറ്റ് ബെഞ്ചുകൾ നിർമ്മിക്കുന്നതിനും,കുട്ടികളുടെ പാർക്കിനും,ബയോ ടോയ്ലറ്റ് നിർമ്മിക്കുന്നതിനുമായി ഫണ്ട് […]

FEATURED

മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു, സ്ത്രീ മരിച്ചു

തൃശൂർ: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കൻ പറവൂർ വടക്കും പാടൻ  തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരുക്കേറ്റ് കിടന്ന ശേഷമാണ് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേർ ഒരേസമയം ട്രാക്ക് […]

FEATURED

ആദിശങ്കരയിലെ 12 വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ടീമിൽ

കാലടി: കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, കരാട്ടേ ടീമുകളിലേക്ക് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻറ് ടെക്‌നോളജിയിലെ 12 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. വോളിബോൾ ടീമിലേക്ക് എം. കീർത്തന, പി. എ കൃഷ്ണ പ്രിയ, എയ്ഞ്ചൽ മരിയ ഷാജു, മേഘന റെജി, പി. അനുശ്രീ, ദേവിക സാബു, മീനാക്ഷി തീർത്ത, എൻ എസ് ഭാമ, തീർത്ത എസ് നായർ (റിസർവ്), അലീന ആൻ ജേക്കബ് (റിസർവ്). ബാസ്‌ക്കറ്റ്‌ബോൾ ടീമിലേക്ക് റോസ്മിൻ ജോസ്, കരാട്ടേ ടീമിലേക്ക് ബിബിൽ […]