കാലടി-മലയാറ്റൂര്‍ റോഡ്. ടാറിംങ് ഉടന്‍ ആരംഭിക്കും; റോജി എം. ജോണ്‍
കാലടി: നിര്‍മ്മാണം പുരോഗമിക്കുന്ന കാലടി-മലയാറ്റൂര്‍ റോഡിന്‍റെ ഒന്നാംഘട്ട ടാറിംങ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. പ്രധാന ഭാഗങ്ങളിലെ കല്‍വര്‍ട്ടുകളുടേയും കാനയുടേയും പണി പൂര്‍ത്തീകരിച്ച് വരികയാണ്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ച ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തിയും അവസാന ഘട്ടത്തിലാണ്. ഒന്നാംഘട്ട ടാറിംങ് ജോലി എത്രയും വേഗം ആരംഭിച്ച് ക്രിസ്തുമസ് അവധിക്ക് മുമ്പായി തീര്‍ക്കാനാണ് പരിശ്രമം. രണ്ടാംഘട്ട ടാറിംങും മറ്റ് അനുബന്ധ പ്രവര്‍ത്തികളും ജനുവരി മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. […]
മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കാലടി: മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു . കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കാലടി, പെരുമ്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്ഴ ന്യായവിരോധമായി സംഘം ചേരൽ ആയുധ നിയമപ്രകാരമുള്ള കേസ്, മയക്ക് മരുന്ന് […]
മലയാറ്റൂർ കുരിശുമുടിയിലേക്ക് തലച്ചുമടായി വസ്തുക്കൾ എത്തിച്ചിരുന്ന മറിയം അന്തരിച്ചു
കാലടി: വർഷങ്ങളോളം തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടിയിലേക്ക് വസ്തുക്കൾ എത്തിച്ചിരുന്ന മലയാറ്റൂർ സ്വദേശിനി മറിയം (86) നിര്യാതയായി. കഴിഞ്ഞ 70 വർഷമായി കുരിശുമുടിയിലേക്ക് മറിയം തലച്ചുമടായി സാധനങ്ങൾ എത്തിക്കുന്നുണ്ട്. പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ വഴിയിലൂടെ വടി കുത്തിപ്പിടിച്ചു മറിയത്തിന്റെ യാത്ര തീർഥാടകർ അതിശയമായിരുന്നു. പന്ത്രണ്ടാം വയസിൽ അമ്മയുടെ സഹായിയായി മലകയറിതുടങ്ങിയതാണ് മറിയം. കുരിശുമുടി പള്ളിയുടെ പുനർ നിർമാണത്തിനുള്ള മണലും സിമന്റുമാണ് അന്ന് ചുമന്നത്. വർഷങ്ങൾക്കിപ്പുറവും മറിയം മലകയറിയിരുന്നു. ദിവസത്തിൽ മൂന്നും നാലും തവണ മലകയറിയിരുന്നത് പ്രായമായതോടെ ഒരു […]
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം
നെടുമ്പാശ്ശേരി :കേരളത്തിൽ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം പ്രവർത്തകർ.കഴിഞ്ഞദിവസം കൂത്താട്ടുകുളം,പായിപ്ര,കാലടി എന്നിവിടങ്ങളിലായി മരണപ്പെട്ട ആസാം,ഒറീസ,പശ്ചിമബംഗാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് അതിഥി വെൽഫെയർ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ അവരവരുടെ നാട്ടിലെത്തിച്ചത്.ബീഹാർ സ്വദേശിയുടെ മൃതദേഹം സ്വകാര്യ ഏജൻസിയും നാട്ടിലെത്തിച്ചതോടെ ഒരു ദിവസം നാല് മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോയത്. മുൻപ് ലേബർ ഡിപ്പാർട്ട്മെൻ്റായിരുന്നു മരണപ്പെടുന്ന അഥിതി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്.പിന്നീട് ലേബർ ഡിപ്പാർട്ട്മെൻ്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ […]
കണ്ണിമംഗലം നിവാസികൾ പുലി ഭീതിയിൽ; പശു കിടാവുകളെ കൊന്ന് തിന്നു
കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം നിവാസികൾ വന്യമൃഗങ്ങളൂടെ ആക്രമണ ഭീഷണിയിൽ. ഇൻജെലി പറമ്പിൽ ഭാസ്‌കരന്റെയും, കോയിക്കര ആഗസ്ത്തിയുടെയും പശു കിടാവുകളെ കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത ജീവി കൊന്നു ഭക്ഷണം ആക്കിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. കണ്ണിമംഗലത്ത് വനഭാഗത്തോടു ചേർന്നാണ് കിടാരികളുടെ ജഡം കണ്ടെത്തിയത്. ഇവയുടെ മാംസം കുറെ ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചിട്ടുണ്ട്. ബാക്കി ഉപേക്ഷിച്ചു പോയ നിലയിലാണ്. പുലിയായിരിക്കാം ഇവയെ ആക്രമിച്ചു കൊന്നത് എന്ന നിഗമനത്തിലാണ് നാട്ടുകാർ. ജനവാസ മേഖല കൂടിയാണ് ഇവിടം. കിടാരിക്കൂട്ടത്തെ ആളൊഴിഞ്ഞ പുൽപ്രദേശങ്ങളിൽ […]
പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടികൂടി
ആലുവ: പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടികൂടി. ഉളിയന്നൂർ, മാന്നാർ ജംഗ്ഷനിലെ ചന്ത ക്കടവ്, കുഞ്ഞുണ്ണിക്കര ഗൾഫാർ എന്നീ മൂന്ന് കടവുകളിൽ അനധികൃതമായി വാരി സൂക്ഷിച്ച മണൽ ശേഖരമാണ് ആലുവ പോലീസ് പിടികൂടിയത്. വൻ വിലയ്ക്ക് കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പദ്ധതി. പിടികൂടിയ മണൽ സംഭവസ്ഥലത്ത് നിന്ന് മാറ്റി. ഒരു മാസത്തിൽ വാഹനങ്ങൾ ഉൾപ്പടെ പത്തിലേറെ ലോഡ് മണലാണ് ആലുവ മേഖലയിൽ പോലീസ് പിടികൂടിയത്.. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ പത്ത് പേരെ […]
സൈക്കിൾ ചവിട്ടു ആരോഗ്യം സംരക്ഷിക്കൂ; കാലടിയിൽ നിന്നും പഴനി വരെ സൈക്കിൾ യാത്ര
കാലടി: കാലടി സൈക്കിൾ സഫാരി സൈക്കിൾ ക്ലബിൻ്റെ നാലാം വാർഷികം പ്രമാണിച്ച് കാലടിയിൽ നിന്നും പഴനിയിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിച്ചു. സൈക്കിൾ ചവിട്ടു ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുവാനായിരുന്നു യാത്ര. വിവിധ കേന്ദ്രങ്ങളിൽ ഈ ആശയം ജനങ്ങളിൽ പ്രചരിപ്പിച്ചായിരുന്നു യാത്ര. ബൈജു അച്ചൂസ്, ബേബി കെ. പി. ഷിജോ കൈമൾ, എവിൻ ഫ്രാൻസീസ്, എസ്.സുരേഷ് ബാബു എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു യാത്ര.
ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂർ: ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൗൺ ജൂറിയ സിനിയാഗോൺ സ്വദേശി മൊൺജിറുൽ ഹൊക്കീം (32)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ മേഖലയിലാണ് മാതാപിതാക്കളുമൊത്ത് പെൺകുട്ടി താമസിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവ ശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രയ്നിൽ അസമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ […]
തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
കാലടി: കാലടി എം.സി റോഡിൽ മറ്റൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഒക്കൽ സ്വദേശി മനോജ് (27) ആണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വരികയായിന്ന മനോജ് മറ്റൊരു വാഹനത്തിൽ മുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അതേ സമയം പെരുമ്പാവൂർ ഭഗത്ത് നിന്നും വന്ന ലോറി മനോജിന്റെ തലയിലൂടെ കയറി ഇറങ്ങി. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. മറ്റൂരിലെ ഒരു അരി മില്ലിലെ ജോലിക്കാരനാണ് മനോജ്. ജോലികഴിഞ്ഞ് വീട്ടിലേക്കര പോകുമ്പോഴായിരുന്നു അപകടം.



