FEATURED

അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് പ്രതിഭാഗം ജില്ലാ കോടതിയിൽ ജാമ്യഹർജി നൽകി. അപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.  

FEATURED

ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകൻ നോർബിൻ (34) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

FEATURED

കാലടി പ്ലാന്റേഷനിലെ യാത്രകൾക്കെതിരെയുളള നിയന്ത്രണങ്ങൾ പിൻവലിച്ചു

കാലടി: കാലടി പ്ലാന്റേഷനിലെ വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന തീരുമാനം താത്കാലികമായി പിൻവലിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും, പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള (പിസികെ) ഉദ്യോഗസ്ഥരും, പഞ്ചായത്തും, വിവിധ ട്രെയ്ഡ് യൂണിയൻ നേതാക്കളും ചേർന്ന് പുനരവലോകനം ചെയത ശേഷമാണ് തീരുമാനങ്ങൾ നടപ്പാക്കുകയൊളളുവെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പ്ലാന്റേഷനിലെ വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്ലാന്റേഷനിലെ താമസക്കാർക്കിടയിൽ നിന്നും വ്യാപക […]

FEATURED

കാലടി പ്ലാന്റേഷനിലെ യാത്രകൾക്കെതിരെയുളള നിയന്ത്രണങ്ങൾ പിൻവലിച്ചു

കാലടി: കാലടി പ്ലാന്റേഷനിലെ വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന തീരുമാനം താത്കാലികമായി പിൻവലിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും, പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള (പിസികെ) ഉദ്യോഗസ്ഥരും, പഞ്ചായത്തും, വിവിധ ട്രെയ്ഡ് യൂണിയൻ നേതാക്കളും ചേർന്ന് പുനരവലോകനം ചെയത ശേഷമാണ് തീരുമാനങ്ങൾ നടപ്പാക്കുകയൊളളുവെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പ്ലാന്റേഷനിലെ വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്ലാന്റേഷനിലെ താമസക്കാർക്കിടയിൽ നിന്നും വ്യാപക […]

FEATURED

കുട്ടികളുടെ അശ്ലീല വീഡിയോകൾ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരം; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങളുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഈ വിധി. കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല […]

FEATURED

വേണാട് എക്സ്‍പ്രസിൽ വൻ തിരക്ക്; 2 വനിതാ യാത്രക്കാർ കുഴഞ്ഞു വീണു

കൊച്ചി: വേണാട് എക്സ്പ്രസിൽ ദുരന്തയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാർ കുഴഞ്ഞു വീണു. 2 വനിത യാത്രക്കാരാണ് കുഴഞ്ഞു വീണത്. നിന്ന് പോലും യാത്ര ചെയ്യാനുള്ള സ്ഥലമില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി. വന്ദേഭാരത് ട്രെയിൻ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്സ്പ്രസിന്‍റെ […]

FEATURED

കത്തെഴുതി വെച്ച് പോയി; 10​-ാം ക്ലാസുകാരനെ കാണാതായതായി പരാതി

പാലക്കാട്: കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്.  അതുല്‍ പ്രിയൻ പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, മകൻ വീട്ടിൽ നിന്നും പോയതിന്‍റെ കാരണം വിശദീകരിച്ച് അച്ഛൻ ഷണ്‍മുഖൻ രംഗത്തെത്തി. മുടി വെട്ടാത്തതിന്  വഴക്ക് പറഞ്ഞതാണ്  മകൻ വീട് വിട്ട് ഇറങ്ങാൻ കാരണമെന്ന് അച്ഛൻ ഷൺമുഖൻ പറഞ്ഞു. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയിൽ മകനെ കണ്ടില്ല. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകൻ […]

FEATURED

കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ മരിച്ചു

ഇടുക്കി: അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ […]

FEATURED

അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണത്തിന് 30 ലക്ഷം രൂപ അനുവദിച്ചു: റോജി എം. ജോണ്‍ എം.എല്‍.എ

അങ്കമാലി: ശോചനീയമായി കിടക്കുന്ന അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ യാര്‍ഡ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും യാര്‍ഡ് നവീകരണ പദ്ധതിക്ക് ആദ്യം ശുപാര്‍ശ നല്‍കിയെങ്കിലും അറ്റകുറ്റ പണികള്‍ക്ക് എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ കഴിയില്ലായെന്ന് കാണിച്ച് സര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളിയിരുന്നു. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതല്‍ […]