FEATURED

സൈക്കിൾ ചവിട്ടു ആരോഗ്യം സംരക്ഷിക്കൂ; കാലടിയിൽ നിന്നും പഴനി വരെ സൈക്കിൾ യാത്ര

കാലടി: കാലടി സൈക്കിൾ സഫാരി സൈക്കിൾ ക്ലബിൻ്റെ നാലാം വാർഷികം പ്രമാണിച്ച് കാലടിയിൽ നിന്നും പഴനിയിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിച്ചു. സൈക്കിൾ ചവിട്ടു ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുവാനായിരുന്നു യാത്ര. വിവിധ കേന്ദ്രങ്ങളിൽ ഈ ആശയം ജനങ്ങളിൽ പ്രചരിപ്പിച്ചായിരുന്നു യാത്ര. ബൈജു അച്ചൂസ്, ബേബി കെ. പി. ഷിജോ കൈമൾ, എവിൻ ഫ്രാൻസീസ്, എസ്.സുരേഷ് ബാബു എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു യാത്ര.

FEATURED

ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ: ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൗൺ ജൂറിയ സിനിയാഗോൺ സ്വദേശി മൊൺജിറുൽ ഹൊക്കീം (32)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ മേഖലയിലാണ് മാതാപിതാക്കളുമൊത്ത് പെൺകുട്ടി താമസിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവ ശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രയ്നിൽ അസമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ […]

FEATURED

തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കാലടി: കാലടി എം.സി റോഡിൽ മറ്റൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഒക്കൽ സ്വദേശി മനോജ് (27) ആണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വരികയായിന്ന മനോജ് മറ്റൊരു വാഹനത്തിൽ മുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അതേ സമയം പെരുമ്പാവൂർ ഭഗത്ത് നിന്നും വന്ന ലോറി മനോജിന്റെ തലയിലൂടെ കയറി ഇറങ്ങി. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. മറ്റൂരിലെ ഒരു അരി മില്ലിലെ ജോലിക്കാരനാണ് മനോജ്. ജോലികഴിഞ്ഞ് വീട്ടിലേക്കര പോകുമ്പോഴായിരുന്നു അപകടം.  

FEATURED

സംസ്‌കൃത സർവ്വകലാശാല; പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരം സി. കെ ജാനുവിന്

കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരത്തിന് ഈ വർഷം സി. കെ. ജാനു അർഹയായതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000 രൂപയും ശിലാഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ […]

FEATURED

കാലടിയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; തലയിലൂടെ ലോറി കയറിയിറങ്ങി

കാലടി: കാലടി എം സി റോഡിൽ മറ്റൂർ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഒക്കൽ സ്വദേശി മനോജ് ആണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിന്ന മനോജ് മറ്റൊരു വാഹനത്തിൽ മുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. അതേ സമയം പെരുമ്പാവൂർ ഭഗത്ത് നിന്നും വന്ന ലോറി മനോജിൻ്റെ തലയിലൂടെ കയറി ഇറങ്ങി. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

FEATURED

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; മുൻ ഡയറക്ടർ ബോർഡ് മെമ്പർമാരെ റിമാൻ്റ് ചെയ്തു

അങ്കമാലി : യുഡിഎഫ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരെ റിമാൻ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് റിമാൻ്റ് ചെയ്തത്. ഇന്നലെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പർമാരായിരുന്നവർ ഒളിവിലാണ്. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട് കോടി കണക്കിനു രൂപ ഈ സംഘത്തിൽ […]

FEATURED

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വോളിബോൾ കിരീടം കാലടി ആദിശങ്കരയ്ക്ക്

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. തിരുവനന്തപുരം വി കെ സി ഇ ടി എന്‍ജിനീയറിങ്ങ് കോളേജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ അങ്കമാലി ഫിസാറ്റിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള 2 സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-10, 25-6  

FEATURED

പി.പി ദിവ്യക്ക് ജാമ്യം

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം വേണമെന്നുമായിരുന്നു ദിവ്യയുടെ ആവശ്യം. എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും വാദിച്ചിരുന്നു. ഹരജിയിൽ ചൊവ്വാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും […]

FEATURED

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

അങ്കമാലി : യുഡിഎഫ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പർമാരായിരുന്നവർ ഒളിവിലാണ്. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട് കോടി കണക്കിനു രൂപ ഈ സംഘത്തിൽ നിന്നും ലോണെടുത്തിട്ട് പണം തിരിച്ചടയ്ക്കാതെ […]