23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
369 views 0 sec 0 Comment

കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി

admin - January 14, 2025

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിനായി പതിനായിരങ്ങള്‍ അദ്വൈതഭൂമിയിലെത്തി. ക്ഷേത്രപരിസരത്തും പുത്തന്‍കാവ് റോഡിലുമായി ഒരുക്കിയ അറുനൂറിലേറെ അടുപ്പുകളില്‍ രാവിലെ ഭക്തര്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. സമൂഹപൊങ്കാലയിലും നിരവധി സ്ത്രീകള്‍ പങ്കാളികളായി. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ദീപം പകര്‍ന്നു നല്‍കി. ദീപം അടുപ്പുകളില്‍ തെളിച്ചതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. സംസ്‌കൃത സര്‍വകലാശാല സംഗീത വിഭാഗം മുന്‍ മേധാവി പ്രീതി സതീഷ് സംഗീതാരാധന നടത്തി. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പൊങ്കാലയടുപ്പുകളില്‍ തീര്‍ഥം തളിച്ചതോടെ പൊങ്കാലയര്‍പ്പണം പൂര്‍ത്തിയായി.

തുടര്‍ന്ന്, ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ അമ്മാര്‍ക്കുള്ള ചികിത്‌സാസഹായം ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരിയും കുട്ടികള്‍ക്കുള്ള പഠനസഹായം വ്യവസായി ലെനില്‍ കുമാറും വിതരണം ചെയ്തു. മഹോത്‌സവ സമിതി നടത്തിക്കൊടുക്കുന്ന വിവാഹത്തിന്റെ താലിചാര്‍ത്തല്‍ ചടങ്ങ് നടന്നു. ശ്രീമൂലനഗരം കല്ലയം വള്ളിക്കെട്ടേരി സുനില്‍കുമാറിന്റേയും മല്ലികയുടേയും മകന്‍ മഹേഷും ചെങ്ങമനാട് പൊയ്ക്കാട്ടുശേരി ആട്ടോക്കാരന്‍ സെബാസ്റ്റ്യന്റേയും ഷിജിയുടേയും മകള്‍ റോസ്മിയുമാണ് വിവാഹിതരായത്. വിവാഹച്ചടങ്ങുകള്‍ക്ക് മകരച്ചൊവ്വ മഹോത്‌സവം ഉപദേശക സമിതിയംഗം കെ. ശങ്കരമണി, മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരി, ആഘോഷ സമിതി പ്രസിഡന്റ് ഇ.ആര്‍. പ്രസാദ്, സെക്രട്ടറി ഇ.ആര്‍. ശങ്കരമണി, ബിജു ഗോപി, എന്‍. സുധേഷ്, കെ.ടി. രതീഷ്, ബി. ഗോപി, രഞ്ജിത് ചന്ദ്രന്‍, മിനി ജയരാജ്, ഷൈലജ ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് മകരയൂട്ട് നടന്നു. പ്രത്യേകം നിര്‍മിച്ച പന്തലില്‍ പതിനായിരം പേര്‍ക്കുള്ള പ്രസാദ ഊട്ടാണ് ഒരുക്കിയത്. വൈകീട്ട് കാലടി ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തില്‍ നിന്നും ആനയുടെ അകമ്പടിയോടെ താലഘോഷയാത്ര ആരംഭിച്ചു. ഭക്തിഗാനമേള, പൂമൂടല്‍, ഭഗവതിസേവ, 2025 കതിനവെടി, ക്‌ളാസിക്കല്‍ ഡാന്‍സ്, ട്രാക്ക് ഗാനമേള എന്നീ പരിപാടികളും അരങ്ങേറി. മൃതസഞ്ജീവനി ട്രസ്റ്റ് ക്ഷേത്രാങ്കണത്തില്‍ നടത്തിയ പോസ്റ്റോഫീസ് ഇന്‍ഷുറന്‍സ് മെഗാ ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

PREVIOUS

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

NEXT

തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം; ഭക്തൻ ചുമർചിത്രം സമർപ്പിച്ചു
Related Post
June 20, 2025
കാഞ്ഞൂർ നാട്ടുപൊലിമയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
April 3, 2024
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത; യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്
April 25, 2025
ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം മാറ്റിവച്ചു
August 29, 2023
കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved