കാലടി: കാലടി ഗ്രാമപഞ്ചായത്തിൽമണ്ഡലകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം ചേര്‍ന്നു. കാലടിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. അയ്യപ്പ ഭക്തർക്ക് വിരിവച്ച് വിശ്രമിക്കുന്നതിനായി നിലവിലുള്ള വിശ്രമ കേന്ദ്രം ഉപയോഗിക്കും. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി പ്രത്യേക പന്തലും തയ്യാറാക്കും. സായി ശങ്കര ശാന്തി കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പന്തൽ ഒരുക്കുക.വെള്ളം, വെളിച്ചം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കും. ഹരിത പ്രോട്ടോക്കോള്‍ നിയമം പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഹരിതകര്‍മ്മസേന അംഗങ്ങളെ നിയോഗിക്കുന്നതിനും തീരുമാനിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മണ്ഡലക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ വന്ന പോരായ്മകളെകുറിച്ചും ഈ വര്‍ഷം നടത്തേണ്ടതായ പ്രധാന വിഷയങ്ങളും പ്രസിഡന്റ് സംസാരിച്ചു. വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിജു കല്ലിങ്കല്‍ ശാന്ത ചാക്കോ, ഷിജി വര്‍ഗ്ഗീസ്, ആദി ശങ്കര ജന്മഭൂമി ക്ഷേത്രം അസി. മാനേജർ സൂര്യ നാരായണ ഭട്ട്, മെമ്പര്‍മാരായ അമ്പിളി ശ്രീകുമാര്‍, ശാന്ത ബിനു, പി.കെ കുഞ്ഞപ്പന്‍, സി.വി സജേഷ്, കെ.ടി എല്‍ദോസ്, സരിത ബൈജു, സെക്രട്ടറി പി.എസ്. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജു കല്ലിങ്കല്‍ നന്ദി പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രിയ പ്രതിനിധികള്‍, റെസിഡൻ്റ് സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍,പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.