06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
919 views 0 sec 0 Comment

നൂറിന്റെ നിറവിൽ സ്വാതന്ത്ര്യ സമര സേനാനി വി. നാരായണൻ നായർ

admin - May 28, 2024

കാലടി: സ്വാതന്ത്ര്യ സമര സേനാനി കാഞ്ഞൂർ സ്വദേശി വി. നാരായണൻ നായരുടെ നൂറാം പിറന്നാൾ ആഘോഷിച്ചു. നാരായണൻ നായർക്ക് ജന്മദിനാശംസകൾ നേരുവാൻ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. ബെന്നി ബഹനാൻ എം.പി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ,ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു, വൈസ് പ്രസിഡൻറ് സിമി ടിജോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.എൻ കൃഷ്ണകുമാർ,മണ്ഡലം പ്രസിഡൻറ് സി.കെ ഡേവിസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് പി.ഐ നാദിർഷ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എബിൻ ഡേവീസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രിയ രഘു, പഞ്ചായത്തംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും നാട്ടുകാരും പിറന്നാളാ ഘോഷത്തിൽ പങ്കെടുത്തു. പിറന്നാൾ സദ്യയുമുണ്ടായിരുന്നു.

വളരെ ചെറുപ്രായത്തിൽ പെരുമ്പാവൂർ മുടിക്കല്ലിലെ തീപ്പെട്ടി കമ്പനിയിൽ ജോലിചെയ്ത് വരവേയാണ് മഹാത്മാഗാന്ധിയെ കാണുവാൻ ഭാഗ്യം ലഭിച്ചത്. ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ ഗാന്ധിജിയെ നേരിൽ കാണുവാനായത് അദ്ദേഹം ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നതും വിവരിക്കുന്നതും. പിന്നീട് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അണിചേരുകയുമായിരുന്നു. അതോടൊപ്പം കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തു വന്നുവെങ്കിലും അധികാരസ്ഥാനങ്ങളുടേയും, സംഘടനാ ഭാരവാഹിത്വങ്ങളുടേയും പിറകെ പോകാതെ സാധാരണ പ്രവർത്തകനെന്ന നിലയിലായിരുന്നു ഇക്കാലമത്രയും ജീവിച്ചത്.

മദ്യനിരോധന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫ. എം.പി മന്മഥനുമായി ഒന്നിച്ചു പ്രവർത്തിക്കുവാനും അവസരമുണ്ടായി. മദ്യവർജന സന്ദേശമെഴുതിയ ഗാന്ധിജിയുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ വീടുവിടാന്തരം കയറിയിറങ്ങി നൽകിയതുമെല്ലാം ഇന്നും ത്രസിപ്പിക്കുന്ന ഓർമ്മകളാണെന്ന് അദ്ദേഹം പറയുന്നു. കാഞ്ഞൂർ പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളിനു വേണ്ടി 5 സെൻറ് സ്ഥലം സൗജന്യമായി നൽകുകയും പഞ്ചായത്ത് അവിടെ മനോഹരമായ കെട്ടിടം നിർമ്മിച്ച് സ്‌കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്‌കൂളിന് മുൻപിൽ ചർക്കയിൽ നൂൽ നൂൽക്കുന്ന മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ച് എല്ലാ ഒക്ടോബർ രണ്ടിനും അവിടെയെത്തിപുഷ്പങ്ങളർപ്പിച്ച് വരുന്നതുമെല്ലാം നാരായണൻ നായരുടെ സവിശേഷമായ രീതിയായിരുന്നു.

PREVIOUS

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

NEXT

സംസ്‌കൃത സർവകലാശാലയുടെ അമരത്ത് മൂന്ന് വനിതകൾ
Related Post
June 11, 2024
സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നു; 300 കടന്ന് മത്തിവില
January 4, 2024
കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ
January 27, 2025
ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തി
August 25, 2025
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved