അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം
ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം. ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ജുന്റെ ലോറി കരയിലില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്കിയ സൈന്യം ഔദ്യോഗികമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും പ്രദേശത്ത് മഴ കനത്തതോടെ നീരോഴുക്ക് വർധിച്ചതോടെ പുഴയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പികുകയായിരുന്നു. ആഴത്തിൽ തുരന്നുള്ള പരിശോധനയക്കായുള്ള ബോറിങ് യന്ത്രങ്ങൾ എത്തിച്ചിരുന്നു. തീരത്തോട് ചേർന്നുള്ള മൺകൂന്നകൾ പുഴയിലേക്ക് ഒഴുക്കി […]
കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന
കാലടി: കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. മേക്കാലടിയിൽ വ്യാജ നമ്പറിൽ ഗോഡൗൺ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. പ്ലൈവുഡ് കമ്പനിയുടെ നമ്പർ ഉപയോഗിച്ചാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. പ്ലൈവുഡ് കമ്പനിയുടെ ഉടമയാണ് പരാതി നൽകിയത്. സപ്ലൈകോയുടെ ഗോഡൗൺ ആയാണ് വ്യാജ നമ്പറിലുളള ഗോഡൗൺ പ്രവർത്തിക്കുന്നത്.
മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ
ആലുവ: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു൦ ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടി കുടിയത്. ഇയാളുടെ കൈവശത്തുനിന്നും 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം മോഷ്ടാവായ നേപ്പാൾ സ്വദേശിയെ കെ.എസ്.ആർ.ടി. സി സ്റ്റാൻ്റിൽ മോഷണത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ഇൻസ്പെക്ടർ എം .എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ പി. എ൦. സലീം, അബ്ദുൾ റഹ്മാൻ, […]
നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ല; സുപ്രീംകോടതി
ദില്ലി : നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ […]
നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പോലീസ് പിടികൂടിയത്.കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിൻ്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിൻ്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച […]
സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്;പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന […]
ബജറ്റിൽ കേരളത്തിന് അവഗണന
ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാ പ്രദേശിനും ബീഹാറിനും കൂടുതല്‍ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രം. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായവും ബീഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയും ബജറ്റിൽ വകയിരുത്തി. ബീഹാറിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രയ്ക്കും ബീഹാറിനും വാരിക്കോറി പദ്ധതികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ബീഹാറിന് പ്രളയ സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. […]
രോഗികൾക്ക് നേരിയ ആശ്വാസം; കാൻസർ മരുന്നിന് വില കുറയും
ദില്ലി : ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. ലതറിനും, തുണിത്തരങ്ങൾക്കും വില കുറയും. സ്വർണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.
അമരാവതി വികസനത്തിന് 15,000 കോടി
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന് പിന്തുണ നൽകുന്ന ചന്ദ്രബാബു നായിഡുവിനെ പിണക്കാതെ കേന്ദ്ര ബജറ്റ്. ആന്ധ്രപ്രദേശിന്റെ തലസ്ഥാന നഗരമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അമരാവതിയുടെ വികസനത്തിനായി പ്രത്യേക ധനസഹായം നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പോളവരം ഇറിഗേഷൻ പദ്ധതിക്കും പണം വകയിരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള പദ്ധതികൾക്ക് 3 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആന്ധ്രയിലെ മൂന്ന് ജില്ലകളിലെ പിന്നാക്ക മേഖലകൾക്ക് ഗ്രാൻഡ് നൽകും.