ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബർതോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമൻ. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മകൻ ഓടിരക്ഷപ്പെട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിട്ടതിനെ തുടർന്ന് ഗുരുതരമായി […]
അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ
അങ്കമാലി : അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ. ചുള്ളി സർക്കാർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്ത ആംബുലൻസിന്റെ ടയറുകളാണ് തകർത്തത്. ആംബുലൻസിന്റെ രണ്ട് മുൻ ടയറുകളിലെ വാൽട്യൂബുകളും ഊരിയെടുത്ത നിലയിലാണ്. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ശനിയാഴ്ച രാത്രി ഏഴിന് ഓട്ടം കഴിഞ്ഞ് പാർക്ക് ചെയ്തതാണ് ആംബുലൻസ്. ഞായറാഴ്ച്ച രാത്രി എട്ട് മണിവരെ സ്ഥലത്ത് ജീവനക്കാരുണ്ടായിരുന്നു. ഇവർ മുറികളിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിക്രമം. ആശുപത്രിയിലെ സിസിടിവികൾ പ്രവർത്തനരഹിതമാണ്. അയ്യമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ […]
ആലുവയിൽ വൻ ലഹരി വേട്ട
ആലുവ: ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആലുവ റയിൽവേ സ്റ്റേഷനിൽ ഏഴുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ജാലംഗി മുർഷിദാബാദ് മുരാഡ്പുർ സ്വദേശി സാഹിനുൽ ഇസ്ലാം (27), എടത്തലയിൽ ആറ് കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തർഘോഷ് പാറ സ്വദേശി അജ്റുൾ (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പേരും ബംഗാളിൽ […]
ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി
കാലടി: ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി. മഹാത്മഗാന്ധി യൂനിവേഴ്സിറ്റി പരീക്ഷയിലാണ് കാലടി സൗത്ത് വെള്ളാരപ്പിള്ളി തൃക്കണിക്കാവ്, പടായത്തുക്കുടിയിൽ ജലാലിന്റെയും(കുവൈറ്റ്), ഷഹർബാന്റെയും മക്കളായ അഹ്സന ഫാത്തിമയും (എം.എസ്.സി സുവോളജി), ഹുസ്ന ഹവ്വയും (എം.എസ്.സി സൈക്കോളജി) ഒന്നാം റാങ്കുകൾ നേടി നാടിൻ്റെയും, വീടിൻ്റെയും അഭിമാനമായത്. മൂത്ത മകൾ അഹ്സന മുവ്വാറ്റുപുഴ നിർമ്മല കോളജ് വിദ്യാർഥിനിയും, ഇളയവൾ ഹുസ്ന ആലുവ യു.സി. കോളജ് വിദ്യാർഥിനിയുമാണ്. ബിരുദതലത്തിലും ഇരുവർക്കും രണ്ടാം റാങ്കുകൾ ലഭിച്ചിരുന്നു.
ഓസ്ട്രേലിയയിൽ വൈസ് ചാൻസലേഴ്സ് സ്കോളർഷിപ് ശ്രീമൂലനഗരം സ്വദേശിനിക്ക്; സ്കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ്
കാലടി: ഓസ്ട്രേലിയയിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്കോളർഷിപ് മലയാളി വിദ്യാർഥിനിക്ക്. ശ്രീമൂലനഗരം സ്വദേശിനി നിയ ലാലുവിനാണ് 21.24 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചത്. ഈ വർഷം വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ് നിയ. ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയായ നിയ, ശ്രീമൂലനഗരം പെരുമായൻ ലാലുവിന്റെയും (ഗോൾഡൻ സ്റ്റുഡിയോ കാലടി) ലീനയുടെയും മകളാണ്.
ഗോവിന്ദച്ചാമി ജയില്‍ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്
കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഇന്ന രാവിലെ ജയില്‍ സെല്‍ പരിശോധിക്കുമ്പോള്‍ പ്രതിയെ സെല്ലില്‍ കാണാന്‍ സാധിച്ചില്ല. പോലീസില്‍ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ജയിലിനുള്ളില്‍ അധികൃതര്‍ വിശദമായി […]
മൂവാറ്റുപുഴയില്‍ പെറ്റി കേസ് പിഴത്തുകയില്‍ 16 ലക്ഷം അടിച്ചുമാറ്റിയ പോലീസുകാരിക്ക് സസ്പെന്ഷന്
മൂവാറ്റുപുഴ: ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. 2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിലടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെൻഷൻ. മൂവാറ്റുപുഴ […]
കർക്കിടക വാവിനോടനുബന്ധിച്ച് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ
ആലുവ: കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും , പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർകവല മണപ്പുറം റോഡിൽ “Y ജംഗ്ഷൻ “ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങൾ […]
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി; ഡൽഹി സ്വദേശി അറസ്റ്റിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി പട്ടേൽ നഗർ നിധിൻ ശർമ്മ ( ഖാലിദ് 38) യെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിൽ എയർപോർട്ടിലെ ഒഫീഷ്യൽ മെയിൽ ഐഡിയിലേക്കും, പിന്നീട് മെയ് മാസത്തിൽ എറണാകുളം റേഞ്ച് ഡിഐജി യുടെ മെയിൽ ഐഡിയിലേക്കും ഭീഷണി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് […]



