ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം
കാലടി: സംസ്കൃത ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി കേന്ദ്ര വിദ്യാദ്യാസ മന്ത്രാലയം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് ഏഴ് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായതായി സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയിലെ അഞ്ച് സംസ്കൃതം അധ്യാപകർക്ക് അഞ്ച് വിവിധ ഗവേഷണ പദ്ധതികളിലായി 31 ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി മുഖേന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 – 2026 വർഷത്തെ അഷ്ടാദശി പദ്ധതിക്ക് കീഴിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് അഞ്ച് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. പ്രഗത്ഭരായ […]
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്
അങ്കമാലി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. നാല് വർഷമായി നേരിടുന്ന പീഡനത്തിൽ ഒടുവിൽ യുവതി പരാതി നൽകി. 29കാരിയായ യുവതിയാണ് ക്രൂരമായ പീഡനം നേരിട്ടത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് […]
കൂവപ്പടി ബെത്ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാൻ അന്തരിച്ചു
പെരുമ്പാവൂർ: കൂവപ്പടി ബെത്ലഹേം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകയും പ്രസിഡണ്ടും ആയിരുന്ന മേരി എസ്തപ്പാൻ (67) അന്തരിച്ചു. കഴിഞ്ഞ 28 വർഷ കാലയളവിനുള്ളിൽ 5000 ത്തിലധികം തെരുവിലെ മക്കൾക്ക് അഭയം നൽകുകയും നിലവിൽ 400ലധികം മക്കൾക്ക് സംരക്ഷണം നൽകി വരികയും ചെയ്യുന്നുണ്ടായിരുന്നു. മേരി എസ്തപ്പാൻ ചെയ്ത പ്രവർത്തനങ്ങളുടെ അംഗീകാരം ആയി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വിവിധ അംഗീകാരങ്ങൾ ഇക്കാലയളവിൽ തേടിയെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ മികവു കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ 2017 ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ […]
നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. […]
ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി
പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ […]
വധശ്രമ കേസിലെ പ്രതി പിടിയിൽ
ആലുവ: വധശ്രമ കേസിലെ പ്രതി പിടിയിൽ. ആലുവ കുട്ടമശ്ശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മൽ (29)നെയാണ് ആലുവ പൊലീസ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാൾ വിവിധ സ്ഥാലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അജ്മലിന്റെ അയൽ വാസിയായ അബ്ദുൽ സലാമിനെ കഴിഞ്ഞ മാർച്ച് 31 ന് രാത്രി സലാമിന്റെ വീട്ടുമുറ്റത്ത് വച്ച് മുൻ വിരോധത്തിൽ വാക്കത്തി ഉപയോഗിച്ച് മാരകയായി വെട്ടി ‘പരിക്കേല്പിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്നും ഓടിപ്പോയ പ്രതി ഏർവാടിയിലും മറ്റു വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു. […]
അഖില കേരള സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസിന് തുടക്കമായി
കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസും ട്രെയിനിംഗും കൊച്ചിയിൽ ആരംഭിച്ചു. ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ നേവി ഫ്‌ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായിരുന്നു. സി.ബി.എസ്.ഇ സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിസ്വജിത് സാഹ മുഖ്യപ്രഭാഷണം നടത്തി.സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി (തിരുവനന്തപുരം കേന്ദ്രം) എസ്. നിർമ്മല പ്രത്യേക പ്രഭാഷണം നടത്തി. സികെഎസ്‌സി പ്രസിഡന്റ് ജോജി പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. […]
14 വയസുകാരനെ കാൺമാനില്ല
ആലുവ: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്. കുട്ടി ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിലോ 9809000199 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു



