നൂറ് ഗ്രാം എംഡിഎംഎയുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ
നെടുമ്പാശേരി: നൂറ് ഗ്രാം എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗലൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് […]
സ്വാമി ഗിരിശാനന്ദജി കാലടിയില്‍
കാലടി : ശ്രീരാമകൃഷ്ണ മിഷന് ആഗോള ഉപാദ്ധ്യക്ഷന്‍ ശ്രീമദ് സ്വാമി ഗിരീശാനന്ദജി മഹരാജ് ജനുവരി 11 ന് കേരളത്തിലെത്തുന്നു. വൈകിട്ട് 4.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സ്വാമിജിയ്ക്ക് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ അദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭ സ്വീകരണം നല്‍കും. ജനു. 15 വരെ കാലടി അദ്വൈതാശ്രമത്തില്‍ നടക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. 12 ന് ദേശീയ യുവജന ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കും. 14 ന് അദ്വൈതാശ്രമത്തില്‍ ഭക്തജനങ്ങള്‍ക്ക് മന്ത്രദീക്ഷ നല്‍കുന്നതാണ്. 16 […]
പ്രധാന മന്ത്രിയുമായി സംവദിക്കാൻ ആദിശങ്കര എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയും
കാലടി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 11 – 12 തിയതികളിൽ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ കാലടി ആദി ശങ്കര എൻജിനീയറിങ് കോളജിലെ എൻ എസ് എസ് വോളണ്ടീയറായ ദേവിക ജി എ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വ്യാപകമായി നടത്തപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികവ് പുലർത്തിയ ദേവിക തിരുവനന്തപുരത്തു വച്ചുനടന്ന പ്രബന്ധ അവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി സംവദിക്കാനും […]
മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിം : 7 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും
കാലടി: മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം 7 ന് നടക്കുമെന്ന് റോജി എം ജോൺ എം.എൽ.എ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു.7 ന് വൈകീട്ട് 6 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും.ടൂറിസം ഡയറക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് , അങ്കമാലി […]
പെരുമ്പാവൂരില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂര്‍: തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടിരുന്നു. തണുപ്പകറ്റാൻ തെങ്ങിന് അടുത്തു വന്നുനിന്നതായിരുന്നു കുട്ടിയെന്നാണ് വിവരം.
ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ എംഎൽഎ ഉമ തോമസിന്റെ ആരോഗ്യ നിയലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളളറ്റിൻ. ഉമ തോമസിന്റെ തലയ്ക്ക് ഉണ്ടായ മുറിവുകൾ ഭേദപ്പെട്ടു വരുകയാണെന്നും ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിലെ പരുക്ക് വെല്ലുവിളിയുളളതാണ്. വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും എംഎൽഎ യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ട്. കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ബുധനാഴ്ച ശരീരമാകെ ചലിപ്പിച്ചു. […]
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും […]
കലൂർ നൃത്ത പരിപാടി അപകടം; മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഘ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ വ്യാഴാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മൃദംഗ വിഷന്‍ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്നും നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.