FEATURED

അങ്കമാലി-ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര […]

FEATURED

മുഖ്യമന്ത്രിക്കും എം.വി. ജയരാജനും വിമർശനം; വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂർ: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നേതൃത്വത്തെ അണികൾ തിരുത്തണം ‌പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ്.സി.മാത്യു പുസ്തകം പ്രകാശനം ചെയ്തു. മുഖ്യമന്ത്രിക്കും, മുൻ ജില്ലാസെക്രട്ടറി എം.വി. ജയരാജനുമെതിരേയുള്ള വിമർശനങ്ങളും പുസ്തകത്തിലുണ്ട്. പാർട്ടി ഓഫീസ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നിവയിലൂടെ പാർട്ടിക്ക് 91.22 ലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. തെറ്റു ചെയ്തവരോട് എം.വി. ജയരാജൻ സ്വീകരിച്ചത് മൃദുസമീപനമാണെന്നും വിമർശനമുണ്ട്.

FEATURED

ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്

തിരുവനന്തപുരം: ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു. കേസിലെ 13ആം പ്രതിയാണ്  ദേവസ്വം ബോർഡിലെ കീഴ്ശാന്തിയായ സുനിൽകുമാർ പോറ്റി.  വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന […]

FEATURED

ഗായിക ഡോ. ബി. അരുന്ധതിക്ക് ആദിശങ്കര സംഗീത ശ്രേഷ്ഠ കലാപുരസ്‌ക്കാരം; ബ്രഹ്‌മയ്ക്ക്‌ വെളളിയാഴ്ച്ച തിരിതെളിയും

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്‌മ – 2026 വെള്ളിയാഴ്ച്ച തുടക്കമാകും. 8 ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായിക ഡോ. ബി. അരുന്ധതിക്ക് ആദിശങ്കര സംഗീത ശ്രേഷ്ഠ കലാപുരസ്‌ക്കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കും. 25001 […]

FEATURED

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

കാലടി: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുള്‍ (32)  ആണ് മരിച്ചത്. കാലടി കൊറ്റമം സ്വദേശിയുടെ വീട് പണിക്കിടയാണ് സൈഫുൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം നടന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് മരിച്ചത്.

FEATURED

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേന്ദ്രം അനുമതി നൽകാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രോസിക്യൂഷൻ വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിമര്‍ശിച്ചു. ഒന്നാം പ്രതി ഫർസിൻ മജീദ് പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം. കണ്ണൂരിൽ നിന്നും […]

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.സമ്പത്തിനെയാണ് ബംഗലുരൂവിൽ നിന്ന് പൊലീസ് പിടികൂടിയത്. പരിചയക്കാരിയായ സ്ത്രീകളുടെ സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്.

FEATURED

വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കരയിൽ നിന്നും ആരംഭിക്കും

കാലടി: ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും ആരംഭിക്കും. ഫെബ്രുവരി 6-ന് വൈകീട്ട് 5ന് യാത്രയുടെ ഉദ്ഘാടനം നടക്കും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും സിനിമ താരം ശോഭനയും ചേർന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് ആദിശങ്കരയിലെ […]

FEATURED

ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5 ന്

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ സാങ്കേതിക മത്സരവും പ്രദർശനവുമായ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5-ന് നടക്കും. രാവിലെ 9.30 ന് സൈബർ ഗ്രിഡ് സൊലൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി വെങ്കട്ടരാമൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിക്കും. സിയാൽ ചീഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ കെ. അനൂപ് നൂതന സാങ്കേതിക വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. വിക്രം സാരാഭായ് സ്പേസ് സെന്റർ, വിവിധ […]