16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജോത്സ്യൻ ഒളിവിൽ
പുത്തൂർ : അമ്മയ്ക്കൊപ്പം പൂജയ്ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ജോത്സ്യൻ. കൊല്ലം വെണ്ടാറിലാണ് സംഭവം. വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണ്. പുത്തൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയുടെ ശരീരത്തിൽ കയറിയ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ജോത്സ്യൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയാണ് ജോത്സ്യൻ പീഡനത്തിനു മുതിർന്നത്. പെൺകുട്ടി ബഹളം വച്ചപ്പോൾ ജോത്സ്യൻ വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: പെൺകുട്ടിയും മാതാവും […]
പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ട്രെയിനിൽ ഡൽഹിക്ക്; ഒറ്റയ്ക്ക് ഫ്ലൈറ്റിൽ ശ്രീലേഖ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കൗൺസിലർ ആർ. ശ്രീലേഖ. ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചു. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖ തീരുമാനിച്ചിട്ടുള്ളത്. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. […]
മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മുവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അവധി ദിവസമായതിനാൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടാവുകയും. തർക്കം രൂക്ഷമായതോടെ ശരത് മാരൻ തന്‍റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്‍റെ നെഞ്ചിൽ കുത്തുകയുമായിരുന്നു രാകേഷിനെ നിലവിളി കേട്ട് ഓടിയെത്തിയ […]
ആദിശങ്കരയ്ക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്സ് അക്കാദമിക് എക്സലൻസ് പുരസ്‌ക്കാരം
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്സ് അക്കാദമിക് എക്സലൻസ് പുരസ്‌ക്കാരം. ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുസ്‌ക്കാര തുക. ബംഗാൾ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്‌ക്കാരം ഏറ്റുവാങ്ങും. പാഠ്യ പാഠ്യേതര മേഖലകളിലെ നേട്ടം, കോളേജ് സമൂഹത്തിന് ചെയ്യുന്ന പ്രവർത്തനങ്ങൾ, അധ്യാപകരുടെ ഉയർന്ന യോഗ്യത, കോളേജിലെ മികച്ച സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്‌ക്കാരം […]
ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്
കാലടി: ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്കാരവുമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേമാതരം’ പോലുള്ള ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവും ആത്മാഭിമാനവും വളർത്തിയിട്ടുണ്ട്. തന്റെ യാത്ര […]
ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്
കാലടി: ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്കാരവുമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേമാതരം’ പോലുള്ള ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവും ആത്മാഭിമാനവും വളർത്തിയിട്ടുണ്ട്. തന്റെ യാത്ര […]
ആദിശങ്കരയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു. സിനിമ താരം ശോഭന ഉദ്ഘാടനം ചെയ്തു. ആദി ശങ്കര മാനേജിങ് ട്രസ്റ്റി. കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തുടർന്ന് ത്യാഗരാജ ആരാധന നടന്നു. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. ബി അരുന്ധതി, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, അരുൺ കുമാർ, സതീഷ് വർമ്മ, സുശീൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. […]
ആദിശങ്കരയിൽ നടന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി
കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ൽ ഒരുക്കിയിരുന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി. വിക്രം സാരാഭായ് സ്‌പേസ് സെന്റർ, വിവിധ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻസിസി, ഫയർഫോഴ്‌സ്, ഡ്രോൺ ക്ലബ് തുടങ്ങിയ നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങളുടെ നേർക്കാഴ്ച്ചയായി ഐഎസ്അർഒയുടെ സ്റ്റാളുകൾ. വിവിധ റോക്കറ്റുകളുടെയും, സാറ്റ്‌ലൈറ്റിന്റെയും […]



