മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു
മലയാറ്റൂർ : മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു. മലയാറ്റൂർ സ്വദേശി സിബിൻ (27) ആണ് കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി വിഷ്ണുവാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചുമണിക്ക് മലയാറ്റൂർ അടിവാരത്തിന് സമീപത്തെ കനാലിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. വിഷ്ണു സിബിൻ മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ ജിബിനെ വിഷ്ണു തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജിബിൻ മരണപ്പെട്ടിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
അങ്കമാലി: നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ […]
കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.
കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം. നേരത്തെ കണ്ടെത്തിയാൽ ചികിത്‌സിച്ച് മാറ്റാം; സ്ക്രീനിംഗ് പാക്കേജുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ
കൊച്ചി: കോളോറെക്ടൽ ക്യാന്‍സര്‍ അവെയര്‍നെസ്സ് മാസത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്‌ട്രോ സയൻസിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ ക്യാൻസർ സ്ക്രീനിംഗ് പാക്കേജുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. കൊളനോസ് കോപ്പി/ഒ ജി ഡി സ്‌കോപ്പി, അൾട്രാസൗണ്ട്, ക്യാൻസർ മാർക്കർ ടെസ്റ്റുകൾ ഉള്‍പ്പെടെയുള്ള 20ൽ അധികം പരാമീറ്റര്‍ ചെക്കപ്പുകള്‍ 4999 രൂപയ്ക്ക് ലഭ്യമാകും. മാർച്ച് 1 മുതല്‍ ആരംഭിച്ച സ്ക്രീനിംഗ് മാർച്ച് 31 വരെ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8593882299 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതേ മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന […]
കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം […]
വാഹനാപകടം വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അങ്കമാലി: ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥി മരണമടഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് (19) ആണ് മരണമടഞ്ഞത്. മൂക്കന്നൂർ ഫിസാറ്റ് കോളേജ് ഇലട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് കോളേജിൽ നിന്ന് മടങ്ങവേയാണ് അപകടം. കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു . […]
പാലക്കാട് ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള മകനും ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.