നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പോലീസ് പിടികൂടിയത്.കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിൻ്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിൻ്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച […]
സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്;പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന […]
ബജറ്റിൽ കേരളത്തിന് അവഗണന
ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാ പ്രദേശിനും ബീഹാറിനും കൂടുതല്‍ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രം. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായവും ബീഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയും ബജറ്റിൽ വകയിരുത്തി. ബീഹാറിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രയ്ക്കും ബീഹാറിനും വാരിക്കോറി പദ്ധതികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ബീഹാറിന് പ്രളയ സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. […]
രോഗികൾക്ക് നേരിയ ആശ്വാസം; കാൻസർ മരുന്നിന് വില കുറയും
ദില്ലി : ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. ലതറിനും, തുണിത്തരങ്ങൾക്കും വില കുറയും. സ്വർണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.
അമരാവതി വികസനത്തിന് 15,000 കോടി
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന് പിന്തുണ നൽകുന്ന ചന്ദ്രബാബു നായിഡുവിനെ പിണക്കാതെ കേന്ദ്ര ബജറ്റ്. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാന നഗരമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അമരാവതിയുടെ വികസനത്തിനായി പ്രത്യേക ധനസഹായം നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പോളവരം ഇറിഗേഷൻ പദ്ധതിക്കും പണം വകയിരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള പദ്ധതികൾക്ക് 3 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആന്ധ്രയിലെ മൂന്ന് ജില്ലകളിലെ പിന്നാക്ക മേഖലകൾക്ക് ഗ്രാൻഡ് നൽകും.
അഞ്ച് സംസ്ഥാനങ്ങൾക്കായി പൂർവോദയ; പ്രത്യേക പദവി ആവശ്യത്തിൽ ആശ്വാസ നടപടി
ന്യൂഡൽഹി: പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു വരുന്നവ അടക്കം അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീശ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയുടെ വികസനം മുൻനിർത്തി വ്യവസായ ഇടനാഴി നടപ്പാക്കും. ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും. ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ […]
ദേശീയ സഹകരണ നയം പരിഗണനയിൽ; 5 സംസ്ഥാനങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ്
ന്യൂഡൽഹി: രാജ്യത്തിന്‍റെ പൂർണമായ വികസനത്തിനായി ദേശീയ സഹകരണ നയം നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ കാർഷിക മേഖലയുടെ വികസനത്തിനായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ അവതരിപ്പിക്കും. ഗ്രാമീണ സാമ്പത്തിക മേഖലയുടെ വളർച്ചയും തൊഴിൽ അവസരങ്ങൾ നിർമിക്കുന്നതുമാണ് പ്രധാന ലക്ഷ്യം. പയർ വർഗങ്ങളുടെ ഉത്പാദനവും ശേഖരണവും വിപണനവും കൂടുതൽ ശക്തമാക്കും. കൃഷിയും വിപണനവും വർധിപ്പിക്കുന്നതിനായി സർക്കാർ ധനസഹായം ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ
ന്യൂഡൽഹി: ഇടത്തരം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ , തൊഴിൽ നൈപുണ്യം എന്നിവയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുന്നതെന്ന് കേന്ദ്രസർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വികസന മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ മാറ്റി വച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ 80 കോടിയോളം വരുന്ന ജനങ്ങൾ ഗുണഭോക്താക്കളായ പ്രധാനമന്ത്രി ഗരീബ് അന്ന യോജന അഞ്ച് വർഷത്തേക്കു കൂടി നീട്ടിയതായും ധനമന്ത്രി പറഞ്ഞു. സ്ത്രീകൾ, ദരിദ്രർ, യുവാക്കൾ, […]
നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
മലപ്പുറം : നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 7200 ലധികം വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. അമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകൾ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കും. രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ്. പൊതുജനങ്ങൾ മാസ്ക് ധരിക്കണം. സമൂഹ മാധ്യമങ്ങളിൽ […]



