FEATURED

നേപ്പാളിൽ വിമാനം തകർന്നു വീണു; 19 യാത്രക്കാർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണു. 19 യാത്രക്കാരുടെ മൃതദേഹം കണ്ടെത്തി. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തിൽ 19 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബുധനാഴ്ച 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിന് തീ പിടിച്ചെങ്കിലും ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കി മാറ്റി. പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

FEATURED

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ദർശനത്തിന് മുടക്കമില്ല

തിരുവില്വാമല: തൃശൂർ തിരുവില്വാമല വില്വാന്ത്രിനാഥ ക്ഷേത്രത്തിൽ കവർച്ച. ഓടുപൊളിച്ച് നാലമ്പലത്തിനകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. പുലർച്ചയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കൗണ്ടറിൽ നിന്നായി 1,10,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുടക്കമില്ലെന്ന് അധികൃതർ അറിയിച്ചു.  

FEATURED

മയക്കുമരുന്നുമായി നഴ്സിംഗ്  വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ

കൽപ്പറ്റ: വടനാട്ടിൽ  എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി  നഴ്സിംഗ്  വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്‍റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ചാണ്  മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, […]

FEATURED

ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി

കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി. കൊച്ചി ന​ഗരസഭയിലെ വനിതാ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗൺസിലർ വാക്കുതർക്കമുണ്ടാവുകയും ഒടുവിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു എന്നാണ് പരാതി. എന്നാൽ ബാർ ജീവനക്കാരിയെ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നെന്നും കൗൺസിലർ സുനിത ഡിക്സൺ പറയുന്നത്. ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നതനുസരിച്ച് പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം […]

FEATURED

ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതൽ 19 വരെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തലാണ് തീരുമാനം. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തി. ഹോര്‍ട്ടികോര്‍പ്പിന്‍റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ […]

FEATURED

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം. ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ജുന്‍റെ ലോറി കരയിലില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ സൈന്യം ഔദ്യോഗികമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും പ്രദേശത്ത് മഴ കനത്തതോടെ നീരോഴുക്ക് വർധിച്ചതോടെ പുഴയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പികുകയായിരുന്നു. ആഴത്തിൽ തുരന്നുള്ള പരിശോധനയക്കായുള്ള ബോറിങ് യന്ത്രങ്ങൾ എത്തിച്ചിരുന്നു. തീരത്തോട് ചേർന്നുള്ള മൺകൂന്നകൾ പുഴയിലേക്ക് ഒഴുക്കി […]

FEATURED

കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന

കാലടി: കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. മേക്കാലടിയിൽ വ്യാജ നമ്പറിൽ ഗോഡൗൺ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. പ്ലൈവുഡ് കമ്പനിയുടെ നമ്പർ ഉപയോഗിച്ചാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. പ്ലൈവുഡ് കമ്പനിയുടെ ഉടമയാണ് പരാതി നൽകിയത്. സപ്ലൈകോയുടെ ഗോഡൗൺ ആയാണ് വ്യാജ നമ്പറിലുളള ഗോഡൗൺ പ്രവർത്തിക്കുന്നത്.

FEATURED

മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ

ആലുവ: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു൦ ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടി കുടിയത്. ഇയാളുടെ കൈവശത്തുനിന്നും 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം മോഷ്ടാവായ നേപ്പാൾ സ്വദേശിയെ കെ.എസ്.ആർ.ടി. സി സ്റ്റാൻ്റിൽ മോഷണത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ഇൻസ്പെക്ടർ എം .എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ പി. എ൦. സലീം, അബ്ദുൾ റഹ്മാൻ, […]

FEATURED

നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ല; സുപ്രീംകോടതി

ദില്ലി :  നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ […]