പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 നാണ് പള്ളിയുടെ പാചക പുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി […]
ആലുവ പീഡന കേസിലെ പ്രതി കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്
പെരുമ്പാവൂർ: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജ് കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി. ആലുവയെ ഞെട്ടിച്ച അതിക്രൂരമായ പീഡനകേസിലെ പ്രതിയാണ് കോടതി വരാന്തയിൽ വച്ച് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശ്ശൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതി വരാന്തയിൽ […]
ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ
ആലുവ: ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസൽ (34 ) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. റയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്. റെയിൽവേ സ്ക്വയറിൽ കട തല്ലിപൊളിച്ച കേസിൽ 8 മാസം ജയിലിൽ ആയിരുന്നു. ആലുവ കെ. എസ്. ആ. ടി. സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആലുവ ഡി. വൈ. എസ്. പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു […]
പ്രസാദ് സ്‌കീം: സാമ്പത്തിക അനുമതിയ്ക്ക് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പില്‍ഗ്രിം റിജുനേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഓഗ്മെന്‍റേഷന്‍ ഡ്രൈവ് (പ്രസാദ്) സ്കീമില്‍ ഉള്‍പ്പെട്ട ചേരമാന്‍ ജുമാ മസ്ജിദിനും മലയാറ്റൂര്‍ സെന്‍റ്. തോമസ് പള്ളിക്കും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുടങ്ങി കിടക്കുന്ന ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക അനുമതി ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപിയും, റോജി എം ജോണ്‍ എംഎല്‍എയും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയെ നേരില്‍ കണ്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് പദ്ധതികളുടെയും ഡി.പി.ആര്‍ പൂര്‍ത്തിയാക്കി അന്തിമ പദ്ധതി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. […]
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ച മൂന്നു മണിക്ക് റിപ്പോർട്ട് പുറത്തു വിടാൻ ഇരിക്കേയാണ് ഹൈക്കോടതി നടപടി. നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജിയിലാണ് ഒരാഴ്ചത്തേക്കുള്ള സ്റ്റേ. സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അടുത്ത മാസം ഒന്നാം തിയതി ഹർജി വീണ്ടും പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിർമാതാവ് സജിമോൻ ഹർജി സമർപ്പിച്ചിരുന്നത്. […]
അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തി; ഇന്നത്തെ തെരച്ചിൽ നിർത്തിവെച്ചു
ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു […]
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി വെള്ളാരപ്പിള്ളി തൃക്കണിക്കാവ് കിഴക്കേപ്പുറത്ത് കുടി വീട്ടിൽ പുഷ്പരാജ് (38) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിൽ ആവർത്തിച്ചുള്ള വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രവുവരിയിൽ […]
ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി
നെടുമ്പാശ്ശേരി:ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നുമെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. 1231 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിൻ്റെ സ്വർണം കഴുത്തിൻ്റെ ഭാഗത്തും അതിവിദഗ്‌ധമായി ഒളിപ്പിക്കുകയായിരുന്നു



