FEATURED

ബിരുദ പരീക്ഷകളിൽ മികച്ച നേട്ടവുമായി കാലടി ശ്രീ ശങ്കര കോളേജ്

കാലടി: വിവിധ ബിരുദ പരീക്ഷകളിൽ മികച്ച നേട്ടവുമായി കാലടി ശ്രീ ശങ്കര കോളേജ്. 10 റാങ്കുകളാണ് കോളേജ് നേടിയത്. റാങ്ക് നേടിയവർ: ബിക്കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഒന്നാം റാങ്ക് ജിയ മോൾ ഡേയ്‌സൺ കൂവപ്പടി തെക്കേമാലി വീട്ടിൽ ടി.സി ഡെയ്സണിന്റെയും, സി.ഇ ഷിജിയുടെയും മകൾ. സ്റ്റാറ്റിസ്റ്റിക്‌സ് ഒന്നാം റാങ്ക് മരിയ ഫ്രാൻസീസ് കാലടി മാണിക്കമംഗലം പുത്തൻപുരയ്ക്കൽ വീട്ടിൽ പി. ഫ്രാൻസീസിന്റെയും ഷിജി ഫ്രാൻസീസിന്റെയും മകൾ, സംസ്‌കൃതം വേദാന്തം ഒന്നാം റാങ്ക് യു. ഗീതു കൃഷ്ണ ആലുവ ഈസ്റ്റ് […]

FEATURED

മലയാറ്റൂർ ഇല്ലിത്തോട് ബൈക്കും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

കാലടി: മലയാറ്റൂർ ഇല്ലിത്തോട് ബൈക്കും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഇല്ലിത്തോട് മുണ്ടൻ വീട്ടിൽ റെജീന പൗലോസ് (52) ആണ് മരിച്ചത്. വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിത്തോട് മഹഗണിതോട്ടത്തിൽ വിനേദയാത്ര കഴിഞ്ഞ് മടങ്ങി പോകുകയായിരുന്നവരുടെ കാറാണ് ഇടിച്ചത്. റെജീനയുടെ ബന്ധുവായ സെബി ആണ് ബൈക്ക് ഓടിച്ചിരുന്നത്. റെജീനയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.  ഇന്നലെ വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 5.30 ഓടെ റെജീന മരണപ്പെടുകയായിരുന്നു.

FEATURED

12 കോടിയുടെ ഭാഗ്യം സെക്യൂരിറ്റി ജീവനക്കാരന്

ആലപ്പുഴ: 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സി.ആർ.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരൻ. നിലവിൽ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപർ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയിൽ ഉണ്ടായിരുന്നത്. അഞ്ചെട്ട് വർഷത്തോളമായി ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട്. മാസത്തിൽ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതിൽ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരൻ പറഞ്ഞു. 12 കോടി എന്നൊക്കെ പറയുമ്പം ചിലർ ഉറങ്ങില്ല. […]

FEATURED

കേരളത്തില്‍ കാലവര്‍ഷമെത്തി;14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. ചേർത്തല പള്ളിപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ഇടത്തട്ടിൽ അശോകനാണ് (65) മരിച്ചത്. […]

FEATURED

പ്രോട്ടീൻ മാളിൽ റെയ്ഡ്; ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ഇൻജക്ഷൻ പിടിച്ചെടുത്തു

തൃശൂർ: തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ലൈസൻസില്ലാതെ വിൽപനയ്ക്കുവച്ച മരുന്നുകൾ പിടിച്ചു. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വിൽപന. നേരത്തെ ഈ സ്ഥാപനത്തെ പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ പിടിച്ചിരുന്നു. തുടർന്നാണ് ഇന്ന് നടത്തിയ പരിശോധനയിൽ അനധികൃത മരുന്നുകളും പിടിച്ചെടുത്തത്.

FEATURED

അടയ്ക്ക മോഷ്ടാക്കൾ അറസ്റ്റിൽ

കോതമംഗലം: അടയ്ക്ക മോഷ്ടാക്കൾ അറസ്റ്റിൽ. ഇരമല്ലൂർ ചെറുവട്ടൂർ ഉരംകുഴി പള്ളിപ്പടി ഭാഗത്ത് മോനിക്കാട്ടിൽ വീട്ടിൽ സത്താർ (30), ചെറുവട്ടൂർ സ്കൂൾപ്പടി ഭാഗത്ത് പഴയവീട്ടിൽ മനൂപ് (24) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വെണ്ടുവഴി കനാൽ പാലം ഭാഗത്ത് യോഹന്നാൻ്റെ വീട്ടിലെ ഇറയത്ത് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 130 കിലോയോളം തൂക്കം വരുന്ന 42000 രൂപയുടെ കൊട്ടടക്കയാണ് ഇവർ മോഷണം ചെയ്ത് എടുത്തത്. കഴിഞ്ഞ 17 നായിരുന്നു സംഭവം, തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവരെ ചെറുവട്ടൂർ ഭാഗത്ത് […]

FEATURED

മഞ്ഞപ്ര പഞ്ചായത്തിൽ 6 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കാലടി: മഞ്ഞപ്ര പഞ്ചായത്തിൽ 6 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് നായ ചത്തത്. തുർന്ന് പോസ്റ്റുമാർട്ടം നടത്തിയപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മഞ്ഞപ്ര വടക്കും ഭാഗം ജംഗ്ഷനിലൂടെ നടന്നുപോയവരെ നായ കടിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തി വീട്ടിൽ വളർത്തുന്ന നായയായിരുന്നു ഇത്. 4 ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കമാണ് കടിയേറ്റ്. കടിയേറ്റവർക്ക് കുത്തിവയ്പ്പ് എടുത്തിരുന്നു. നായ നിരീക്ഷണത്തിലായിരുന്നു.  

FEATURED

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

തൃശൂർ: തൃശൂര്‍: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസിയിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ബസ് തൃശൂ‍‌ർ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം. 37കാരിയായ സെറീന ബസിൽ വച്ച് യുവതിയുടെ പ്രസവമെടുത്ത് സഹായിച്ചു

FEATURED

വെള്ളാരപ്പിള്ളി കുട്ടമന ഭഗവതി ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു

കാലടി: വെള്ളാരപ്പിള്ളി കുട്ടമന ഭഗവതി ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു. അകവൂർ മനയുടെ ഉടമസ്ഥതയിലായിരുന്ന കുട്ടമന ക്ഷേത്രം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതുമൂലം അതിന്റെ ഉടമസ്ഥർ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിലേയ്ക്ക് ഇഷ്ടദാനമായി നൽകുകയായിരുന്നു. ക്ഷേത്രം ഏറ്റെടുക്കുന്ന ചടങ്ങിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യുരാധാകൃഷ്ണൻ, സെക്രട്ടറി എ.എൻ മോഹനൻ ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ കുട്ടമന ഭഗവതി ക്ഷേത്ര ഉടമസ്ഥരായ അകവൂർ എ.എം വാസുദേവൻ നമ്പൂതിരിപ്പാട്, എ.എം. ഹരിദാസ് […]