FEATURED

ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും; വൈഭവ് സക്സേന

കോതമംഗലം: ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെൻ്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവൽക്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അപ്പോൾത്തന്നെ അറിയിക്കണം. ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനേയും അറിയിക്കാം. അവരുടെ നമ്പറുകൾ നൽകിയിട്ടുണ്ട്. വിവരം കൈമാറുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് […]

FEATURED

ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും; വൈഭവ് സക്സേന

കോതമംഗലം: ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെൻ്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവൽക്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അപ്പോൾത്തന്നെ അറിയിക്കണം. ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനേയും അറിയിക്കാം. അവരുടെ നമ്പറുകൾ നൽകിയിട്ടുണ്ട്. വിവരം കൈമാറുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് […]

FEATURED

വിവാഹവാഗ്ദാനം നൽകി പൊലീസുകാരനെ ഉൾപ്പെടെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിച്ച യുവതി അറസ്റ്റിൽ

കാസർഗോഡ്: മാട്രിമോണിയൽ സൈറ്റ് വഴി യുവാക്കൾക്ക് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിച്ച യുവതി അറസ്റ്റിൽ. ചെമ്മനാട് കൊമ്പടുക്കം ശ്രുതി ചന്ദ്രശേഖരനാണ് അറസ്റ്റിലായത്. ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് യുവതിയെ പിടി കൂടിയത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുന്ന യുവാക്കളുമായി ബന്ധപ്പെടുന്ന യുവതി വിവാഹവാഗ്ദാനം നൽകുകയും ഇവരുമായി അടുത്ത ശേഷം പണവും സ്വർണവും ആവശ്യപ്പെടുകയുമായിരുന്നു പതിവ്. പൊലീസ് ഓഫിസർ അടക്കം നിരവധി പേരാണ് യുവതിയുടെ തട്ടിപ്പിന് ഇരയായത്. ജൂൺ 21 ന് പൊയിനാച്ചി സ്വദേശിയായ യുവാവ് പരാതി നൽകിയതോടെയാണ് യുവതിക്കെതിരേ […]

FEATURED

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

തൃശൂര്‍: തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് […]

FEATURED

കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി

ദില്ലി: കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർദ്ധിക്കുന്നുവെന്നും അതുകൊണ്ട് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഒരു ബില്ല് എന്നാണ് ബെന്നി ബെഹനാൻ ഇതിലൂടെ വ്യക്തമാക്കുന്നത്.

FEATURED

നിപ ക്വാറന്റൈൻ ലംഘനം: നഴ്സിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റൈൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി  ആരോഗ്യമന്ത്രി വീണ ജോർജ്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റൈൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് പത്തനംതിട്ട കോന്നി പോലീസ് നഴ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട്  വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.

FEATURED

പണയസ്വർണത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ബാങ്കിന്റെ ചെങ്ങന്നൂർ മുളക്കുഴ ശാഖയിൽ പണയസ്വർണത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബാങ്കിലെ അപ്രൈസർ മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കവർന്നതായാണ് പരാതി. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മാലയുടെ കണ്ണികൾ, കൊളുത്തുകൾ, കമ്മലിന്റെ സ്വർണമുത്തുകൾ തുടങ്ങിയവ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ പറയുന്നു. നിരവധി ആളുകൾ ബാങ്കിന് മുന്നിൽ പരാതിയുമായി എത്തിയതോടെ പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്വര്‍ണ […]

FEATURED

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ […]

FEATURED

ഒളിംപിക്സിന് ഔദ്യോഗിക തുടക്കം

പാരിസ്: ഫ്രാൻസിലെ പാരിസിൽ ഒളിംപിക്സ് 2024ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശിപ്പിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ഫ്രഞ്ച് മൊറോക്കൻ നടൻ ജമെൽ ഡെബ്ബൗസ് വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി ആദ്യം പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി പ്രത്യക്ഷപ്പെട്ടു. ഫ്രാൻസ് പ്രസി‍ഡന്റ് ഇമ്മാനുവേൽ മാക്രോണും അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി പ്രസി‍ഡന്റ് തോമസ് ബാച്ചും വേദിയിൽ ഉണ്ടായിരുന്നു. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് […]