07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
843 views 3 sec 0 Comment

വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾകൾക്ക്‌ കർശന നടപടി; അനധികൃതമായി പ്രവേശിച്ചാൽ കേസെടുക്കും

admin - September 20, 2024

അങ്കമാലി:വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടിയുമായി വനംവകുപ്പ്. മലയാറ്റൂർ ഡിവിഷനൽ ഫോറസ്‌റ്റ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള (പിസികെ) ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ദിവസം പ്ലാന്റേഷൻ കോർപറേഷൻ പതിമൂന്നാം ബ്ലോക്കിൽ കുളിരാംതോടു ഭാഗത്തു വനമേഖലയിലേക്ക് കയറിയ കാർ കാട്ടാന തകർത്തിരുന്നു. കുറച്ചു ദിവസം മുൻപ് കുളിരാംതോടു ഭാഗത്തു കാട്ടാന സ്കൂട്ടർ യാത്രക്കാരെ ആക്രമിച്ചിരുന്നു.

പിസികെ പാട്ടത്തിന് എടുത്ത വനഭൂമിയിലെ റോഡിലൂടെ അനധികൃതമായി പെതുജനങ്ങൾ പ്രവേശിച്ചാൽ വന്യജീവി സംരക്ഷണ നിയമം, കേരള വനനിമം എന്നിവ അനുസരിച്ച് കേസെടുക്കും. പ്ലാന്റേഷൻ ജീവനക്കാർ നേരിട്ടു പൊതുജനങ്ങളെ കൊണ്ടുവന്നാൽ അവർക്കെതിരെയും ഇതേ നടപടിയുണ്ടാകും. വന്യജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും അവയുടെ ചിത്രങ്ങൾ പകർത്തുന്നതും അനുവദിക്കില്ല. വനഭൂമിയിലെ റോഡിന്റെ വശങ്ങളിൽ അനാവശ്യമായി വാഹനം നിർത്തിയിട്ടു സംഘർഷ സാധ്യത കൂട്ടുന്നതും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പും പിസികെയും നിയമ നടപടികളെടുക്കും.

പിസികെയുടെ ചെക്ക് പോസ്‌റ്റുകളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്കു സമയം രേഖപ്പെടുത്തിയ സ്ലിപ് നൽകും. സ്ലിപ് നൽ കുന്നതിലൂടെ അനധികൃതമായി റോഡിന്റെ വശങ്ങളിൽ തങ്ങി അപകടമുണ്ടാക്കാനുള്ള സാധ്യത കുറയ്ക്കാനാകും. 5 മണിക്കു ശേഷം സ്വകാര്യ വാഹനങ്ങ ളുടെ പ്രവേശനം നിരോധിക്കും. പിസികെ ജീവനക്കാരുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിനു പ്രത്യേക സ്‌റ്റിക്കർ പതിപ്പിക്കും. പ്ലാന്റേഷൻ ചെക്ക് പോസ്‌റ്റുകളിലെ സെക്യൂരിറ്റി ക്യാമറകൾ പ്രവർത്തനക്ഷമമ പ്രവർത്തനക്ഷമമാക്കും. മനുഷ്യ – വന്യജീവി സംഘർഷം ലഘുകരിക്കാൻ സംഘർഷ സാധ്യത കൂടിയ മേഖലകളിൽ പിസികെ വാച്ചർമാറുടെ ഡ്യൂട്ടി സമയം ദീർഘിപ്പിക്കും. ഡ്യൂട്ടി സമയത്തു വാ ച്ചർമാരും ജീവനക്കാരും തിരിച്ചറി യൽകാർഡ് ധരിക്കണമെന്നതും നിർബന്ധമാക്കി.

വനപാതയിലു ടെയുള്ള യാത്രക്കാർക്കുളള നിർദേശങ്ങൾ ഉൾപ്പെടുത്തിയ നോട്ടിസ് ബോർഡും അപകട സാധ്യത മുന്നറിയിപ്പു ബോർഡുകളും വനംവകുപ്പും പിസികെയും ചേർന്നു സ്ഥാപിക്കും. വന്യജീവികളെ കൂടുതലായി കാണുന്ന കുളിരാംതോടു ഭാഗത്തു വാഴച്ചാൽ ഡിവിഷൻ പ്രത്യേക ലൈറ്റ് അനുവദിക്കാനും തീരുമാനിച്ചു.മലയാറ്റൂർ ഡിഎഫ്‌ഒ കുറ ശ്രീ നിവാസ് അധ്യക്ഷത വഹിച്ചു. വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി, മലയാറ്റൂർ ഡിവിഷൻ ഫോറസ്റ്റ് അസിസ്റ്റന്റ് ഡപ്യൂട്ടി കൺസർവേറ്റർ ആർ. സന്തോഷ് കുമാർ, പിസികെ കല്ലാല എസ്റ്റേറ്റ് മാനേജർ സി.ആർ. രഘു, പിസികെ അതിരപ്പിള്ളി എസ്‌റ്റേറ്റ് അസിസ്റ്റന്റ് മാനേജർ ജി. അരുൺകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

 

 

 

PREVIOUS

നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി

NEXT

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു
Related Post
April 6, 2025
ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്
September 23, 2023
ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് കാലടിയിൽ
May 19, 2025
ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം
June 28, 2024
മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛനെതിരേ കേസ്
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved