FEATURED

റോളർ സ്കേറ്റിംഗിനായി ഗായത്രി ഇറ്റലിയിലേയ്ക്ക്; ഇന്ത്യൻ ടീമിൽ ഇടം നേടി ഗായത്രി ലീമോൻ

പെരുമ്പാവൂർ: നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നും റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി  സെപ്റ്റംബറിൽ ഇറ്റലിയിൽ നടക്കുന്ന ‘വേൾഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് പെരുമ്പാവൂർ ഇരിങ്ങോളിലെ ഗായത്രി ലീമോൻ എന്ന പതിനേഴുകാരി. സ്കേറ്റ് ബോർഡിംഗ്, റോളർ ഫ്രീസ്റ്റൈൽ, സ്കൂട്ടറിംഗ്, സ്പീഡ്സ്കേറ്റിംഗ്, സ്കേറ്റ് ക്രോസ്സ്, ഡൗൺ ഹിൽ, സ്‌ലാലോം, റിങ്ക് ഹോക്കി, ഇൻലൈൻ ഹോക്കി, റോളർ ഡെർബി, ആർട്ടിസ്റ്റിക്ക് സ്കേറ്റിംഗ്‌ എന്നിവയിൽ നിന്നും ഡൗൺഹിൽ എന്ന അതിവേഗതയുള്ള സാഹസിക ഇനമാണ് […]

FEATURED

അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ

ആലുവ: അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ. ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ 41 ) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നും പിടികൂടിയത്. ഇയാളിലൂടെ നിരവധി പേർ കിഡ്നി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇരകൾ. ഇറാനിൽ വച്ചാണ് കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്. പ്രതാപൻ കിഡ്നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. ചില അസുഖങ്ങൾ ഉള്ളതിനാൽ […]

FEATURED

എസ് ഐയുടെ പേഴ്സ് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എസ് ഐയുടെ പേഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് എസ് ഐ പി വിനോദ് കുമാറിന്‍റെ പേഴ്സ് മോഷ്ടിച്ച കോഴിക്കോട് ഒളവണ്ണ കൊപ്രക്കള്ളി കളത്തിപറമ്പില്‍ മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട എസ് ഐയുടെ സ്കൂട്ടറില്‍ നിന്നാണ് പ്രതി എസ്ഐയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

FEATURED

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മകൾ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ കഴിത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.

FEATURED

കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവം: പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചുതകർച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശേറി ട്രാഫിക് സിപിഒ കെ. എസ് ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന് സമീപമുള്ള അഹാലൻ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് മന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചാണ് കട ആക്രമിച്ചത്. സംഭവ സമയത്ത് ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും

FEATURED

ട്രെയിനിൽ കടത്തിയ 35 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പാലക്കാട് : ട്രെയിനിൽ കടത്തിയ 35 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കായംകുളം സ്വദേശി അജിത്താണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ട് വരികയായിരുന്നു കഞ്ചാവ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, പാലക്കാട് ആർപിഎഫ്, പാലക്കാട് എക്സൈസ് ടീം എന്നിവരുടെ സംഘമാണ് യുവാവിനെ പിടികൂടിയത്.

FEATURED

ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ

ആലുവ: ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രവീൺ (24), കുട്ടമംഗലം നെല്ലിമറ്റം കരയിൽ പോത്തുകുഴി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു (21) എന്നിവരെയാണ്പോത്താനിക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലർച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളിൽ ഇവർ സമാന രീതിയിലുള്ള മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇൻസ്പെക്ടർ വി.സജിൻ ശശി, എസ് ഐ മാരായ […]

FEATURED

കെഎസ്ആർടിസി ബസിൽ പിറന്ന കുഞ്ഞിന് മന്ത്രി ഗണേഷ് കുമാറിന്‍റെ സമ്മാനം

ത‌ൃശൂർ: കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ സമ്മാനം. ഇന്നലെ ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിലെത്തി കെഎസ്ആർടിസി അധികൃതർ സമ്മാനംകൈമാറി. സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി തൃശ്ശൂർ അമല ഹോസ്പിറ്റൽ മാനേജ്മെന്‍റ് അനുമോദന യോഗം സംഘടിപ്പിച്ചു. തിരുനാവായ സ്വദേശിനിയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന യുവതി പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് […]

FEATURED

ഓടുന്ന സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം; നേപ്പാൾ സ്വദേശിയായ പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഓടുന്ന സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. നേപ്പാൾ സ്വദേശിയായ പ്രതി പിടിയിലായി. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന മേഘബഹദൂറാണ് പിടിയിലായത്. ആലുവ പനങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് കലൂർ സ്റ്റേഡിയത്തിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ പ്രതിയെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.