സുകുമാരിയമ്മ ഇനി ലക്ഷാധിപതി; വിൽപനക്കാരൻ തട്ടിയെടുത്ത ‘ഭാഗ്യം’ കോടതി വഴി തിരിച്ചെത്തി
തിരുവനന്തപുരം ∙ വീട്ടമ്മയെ കബളിപ്പിച്ച്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്.ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മേയ് […]
സുരേഷ് ഗോപിയെ കാലടിയിലേക്ക് ക്ഷണിച്ച് ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ
കാലടി: ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ ഭാരവാഹികൾ മന്ത്രി സുരേഷ് ഗോപിയെ സന്ദർശിച്ചു. കാലടിയിൽ സെപ്തമ്പർ 6 ന് നടക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങളിലേക്ക് സുരേഷ് ഗോപിയെ ഭാരവാഹികൾ ക്ഷണിച്ചു. സ്വർണത്തിൽ നിർമിച്ച രാംലല്ല വിഗ്രഹം, അയോധ്യയുടെ മാതൃക, ധനലക്ഷ്മി വിഗ്രഹം എന്നിവ സുരേഷ് ഗോപിക്ക് നൽകി. ഡൽഹിയിൽ പോകുമ്പോൾ രാംലല്ല വിഗ്രഹവും അയോധ്യയുടെ മാതൃകയും പ്രധാനമന്ത്രി നരേദ്ര മോദിക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കാലടിയിൽ നടപ്പാക്കേണ്ട വികസന കാര്യങ്ങൾ ഫൗണ്ടേഷൻ ഭാരവാഹികളുമായി സുരേഷ് ഗോപി ചർച്ച […]
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് ജാമ്യം
തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയെന്ന കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതേസമയം, താന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ പറഞ്ഞു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്‍റെ പരിധിയില്‍ വരുമെന്നും […]
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ചിങ്ങവനം സ്റ്റേഷനിൽ തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ
കോട്ടയം: ബൈക്ക് പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി. സിപിഒമാരായ സുധീഷ് , ബോസ്കോ എന്നിവരാണ് തമ്മിൽ തല്ലിയത്. ഇരുവരെയും പ്രാഥമികാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സസ്പെൻഡ് ചെയ്തു. ബോസ്കോയുടെ തലയിൽ പരുക്കേറ്റിട്ടുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. സ്ഥിരമായി സിപിഒ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്ത് മറ്റൊരാൾ ബൈക്ക് പാർക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഒ സുധീഷ് ബോസ്കോയുടെ തല പിടിച്ച് […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു
അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു. അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ നഴ്‌സ് കെ.ജി ലിജി (35) ആണ് മരിച്ചത്. കടുകുളങ്ങര അയ്യമ്പുഴ സ്വദേശിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ്. പാട്രിക്സ് സ്‌കൂളിന്റെ മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലിജി സഞ്ചരിച്ച സ്‌കൂട്ടറിൽ സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു. ഭർത്താവ് അരുൺ. ഏക മകൾ ആൻഡ്രിയ. അമലാപുരം മരിയ ഭവൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .നീലീശ്വരം സ്വദേശികളായ ജോർജിന്റെയും, ലില്ലിയുടെയും മൂത്ത […]
തൃശൂരും പാലക്കാടും ഭൂചലനം
തൃശൂർ: ∙ തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. ഇന്നുരാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം നീണ്ടുനിന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് അപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് […]
ലൂർദ്ദ് മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച് സുരേഷ് ഗോപി
തൃശൂർ: ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തിയത്. മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ച സുരേഷ് ഗോപി, പിന്നീട് നന്ദിസൂചകമായി ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനവും ആലപിച്ചു. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിർവ്വഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്. മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതു […]
നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും വിളിപ്പിക്കും. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 11ന് ആണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് […]