FEATURED

ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

കാസർകോട്: കാസർകോട് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.

FEATURED

സൈബർ ആക്രമണം; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തിരുമല കുന്നപ്പുഴയിലാണ് സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി.സൈബർ ആ​ക്രമണത്തിൽ മനംനൊന്ത് പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്‌ച […]

FEATURED

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും: പകരം പ്രിയങ്ക

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വൻ ഭൂരിഭക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും. 2019ൽ അമേഠിയിൽ പരാജയം ഏറ്റു വാങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് പിടിവള്ളിയായത് വയനാട്ടിലെ വിജയമായിരുന്നു. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ഇരുമണ്ഡലങ്ങളിൽ നിന്നും […]

FEATURED

കാർ കത്തി ഒരാൾ മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ കാറിന് തീപ്പിടിച്ച് ഒരാൾ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. ഞായറാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. മരിച്ച ആളേക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചാത്തന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽനിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ കാറിന്‍റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാൽ പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ […]

FEATURED

എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പിടിയിൽ

പാലക്കാട്: തൃത്താലയിൽ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നൽകിയിട്ടുണ്ട്. അജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് തൃത്താലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം […]

FEATURED

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച കേസ്; നാല്‌ പേർ അറസ്റ്റിൽ

എറണാകുളം: സേലത്ത് മാരകായുധങ്ങൾ ഉപയോ​ഗിച്ച് മലയാളികളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായ എല്ലാവരും പാലക്കാട് സ്വദേശികളാണ്. സേലം- കൊച്ചി ദേശീയപാതയിലായിരുന്നു മലയാളി കാർ യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി.മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികൾ സഞ്ചരിച്ച കാറിന് മുന്നിലായി […]

FEATURED

വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി

ഇടുക്കി: പൈനാവിൽ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി സന്തോഷിനെ ബോഡിമെട്ടില്‍വെച്ചാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് പ്രതി വീടുകള്‍ക്ക് തീയിട്ടത്. പൈനാവ് സ്വദേശി അന്നക്കുട്ടിയുടെയും മകന്റേയും വീടുകള്‍ക്കാണ് തീയിട്ടത്. കൊലപാതകശ്രമമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ് സന്തോഷ്. കുടുംബപ്രശ്‌നമാണ് വീട് തീയിടാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സന്തോഷിന്റെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രതിയെ ഇതിലേക്ക് നയിച്ചതെന്നാണ് വിവരം.

FEATURED

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു; വാഹന ഉടമ പിടിയിൽ

പാലക്കാട്: രാത്രിസമയത്തെ പതിവു പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരുക്കേറ്റു. ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം. രാത്രിയിൽ സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട പൊലീസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക് ചെല്ലുകയായിരുന്നു. പൊലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി […]

FEATURED

ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു

ഇടുക്കി: ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷ്‌ ആണ്  ബോഡിമെട്ട് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് പിടിയിലായത്. അന്നക്കുട്ടിയേയും രണ്ട് വയസ്സുകാരിയേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി സന്തോഷ് തന്നെയാണ് വീടിനും തീ വെച്ചത്. കൊകൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. രണ്ടു വീട്ടിലും ആരും ഇല്ലായിരുന്നു. തീപിടുത്തത്തിൽ അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി […]