FEATURED

ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തെക്കൻ കേരള തീരത്ത് കാലവർഷ കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 60 മുതൽ […]

FEATURED

രാമക്ഷേത്രത്തിൽ ചോർച്ച

അയോധ്യ: മഴ ശക്തമായതോടെ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിന്‍റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയിൽ ചോർച്ചയുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായെന്ന് വ്യക്തമാക്കി മുഖ്യ പൂ‍ജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്. ദേശീയ വാർത്താ ഏജൻസിയോട് ആണ് മുഖ്യ പൂ‍ജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോ‍ർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ […]

FEATURED

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ […]

FEATURED

മകളോട് മോശമായി പെരുമാറിയാളെ തല്ലിയ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്

പത്തനംതിട്ട: വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു. മകൾ പറഞ്ഞതിൻ പ്രകാരം കാര്യമന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാർഥിനിയുടെ അമ്മയേയും ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു. സംഭവത്തിൽ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെ പൊലീസ് […]

FEATURED

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.

FEATURED

വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

FEATURED

തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: മരണസംഖ്യ 55 ആയി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 165 ഓളം പേരാണ് ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നൽകും. ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും 50000 രൂപ അടിയന്തര സഹായവും നൽകും. ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ […]

FEATURED

മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

കൊല്ലം ഉളിയകോവിലിൽ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇവരുടെ കവർച്ച. 85 വയസുള്ള ഉളിയകോവിൽ സ്വദേശി യശോദയുടെ കൈവശമുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ കൊച്ചുമകൾ പാർവതിയും ഭർത്താവ് ശരത്തും കാത്തിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ സമയം നോക്കി ലക്ഷ്യം നടപ്പാക്കി. മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും, വളയും […]

FEATURED

മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ചുതകര്‍ത്തത്. ബസിൽ വെച്ച് നേരിട്ട ദുരനുഭവം മകൾ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടര്‍ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിൻ്റെ പാലം തകര്‍ന്ന രാധാകൃഷ്ണ പിള്ള. ഇയാൾക്ക് എതിരെ പോക്സോ നിയമ പ്രകാരം […]