FEATURED

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; കെ ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചു

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പന്റെ ചിത്രം വച്ച് താൻ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ […]

FEATURED

തൃശൂര്‍ കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു; ദുരൂഹത

തൃശൂര്‍: കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്കൂളിന് സമീപത്തെ പാടത്ത് നിന്നും സ്ഫോടക വസ്തു കണ്ടെത്തി. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്. പാടത്ത് ഉണ്ടായിരുന്ന സ്ഫോടക വസ്തു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചു. കുന്നംകുളം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തേത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലായി ഉത്സവങ്ങളോ പള്ളിപ്പെരുന്നാളോ നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ അടുത്തിടെയായി വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടില്ല. ഇതിനാല്‍ തന്നെ സ്ഫോടക വസ്തു കണ്ടെത്തിയത് ഗൗരവമുള്ള വിഷയമായാണ് […]

FEATURED

ഇരുതുള്ളിപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

താമരശേരി: കൂടത്തായിയിൽ ഇരുതുള്ളിപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട്ടുപുറായിൽ സജീവൻ (45) ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് നിഗമനം. തോട്ടിൻ കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീൻ പിടിക്കാനായി പുഴയിലെത്തി‍യതെന്നാണ് നിഗമനം. മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

FEATURED

ഗുണ്ടാ നേതാവിനെ വെട്ടികൊന്ന സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ

അങ്കമാലി: നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി. തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. തിരുക്കൊച്ചിയിലെ ബാറിൽ ഇന്നലെ മദ്യപിക്കുന്നതിനെ ഒരാളെത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ […]

FEATURED

സാങ്കേതിക സർവകലാശാല വിസി നിയമനം: ഗവർണറെ അവഗണിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വിസി നിയമത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവ്വകലാശാല ചാൻസിലർ ആയ ഗവർണറെ പൂർണമായും അവഗണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്. വീസി നിയമനത്തിന് സർക്കാർ അവകാശം നൽകുന്നതായിരുന്നു ഭേദഗതി. സർവകലാശാല, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സെർച്ച് കമ്മിറ്റി രൂപീകരിക്കുക.ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കാണ് നിലവിൽ സാങ്കേതിക സർവ്വകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.

FEATURED

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ […]

FEATURED

കേരള സ്റ്റോറിക്ക് പിന്നാലെ മണിപ്പുര്‍ സ്റ്റോറി; പള്ളിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

കൊച്ചി: കേരള സ്റ്റോറി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സിറോ മലബാര്‍ സഭയിലെ പള്ളി. എറണാകുളം അങ്കമാലി – അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാന്‍ജോപുരം പള്ളിയിലാണ് ഡോക്യൂമെന്ററി പ്രദര്‍ശനം നടത്തിയത്. അവധിക്കാലത്തെ വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കായാണ് മണിപ്പുര്‍ കലാപം പ്രമേയമായിട്ടുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കെസിബിസി അടക്കം സ്വീകരിച്ചിരുന്നു. കലാപം തടയുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഇടപ്പെടലുണ്ടായില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ സഭ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.

FEATURED

പ്രണയത്തിൽ ജിഹാദില്ല, കേരള സ്റ്റോറി ജനങ്ങൾ അം​ഗീകരിക്കില്ല: ഹുസൈൻ മടവൂർ

കോഴിക്കോട്: ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെ വിമർശിച്ച് കെ.എൻ.എം വൈസ്​ പ്രസിഡന്‍റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ. പ്രണയത്തിൽ ജിഹാദില്ല, ലൗ ദിഹാദില്ല. കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തകരുന്നതല്ല മതേതരത്വം. കേരള സ്റ്റോറി ജനങ്ങൾ അം​ഗീകരിക്കില്ല. മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറ‍ഞ്ഞു. കോഴിക്കോട്ടെ ഈദ് ​ഗാഹിൽ നടത്തിയ പ്രഭാഷണത്തിലാണ് പരാമർശം. ഭരണഘടന നിലനിൽക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം നിലനിൽക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിയ്ക്കാൻ വോട്ടുചെയ്യണം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോൾ […]

FEATURED

ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാൽ(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചിട്ടത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിൻ വരുന്നത് കണ്ട് യുവാക്കൾ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. […]

FEATURED

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ കുറുമശ്ശേരി ജംഗ്ഷന് സമീപം വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019 ൽ അത്താണിയിൽ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.

FEATURED

നാലും എട്ടും വയസുള്ള മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കാസർകോട്: ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

FEATURED

കാഴ്ച്ചകളുടെ വിസ്മയം; തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു

കാലടി: തിരുവൈരാണിക്കുളം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു. വ്യാപാരമേള, ഭക്ഷ്യമേള, കലാപരിപാടികൾ, സാംസ്‌കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക്ഷോ, എന്നിവയാണ് ഫെസ്റ്റിൽ ഉളളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫെസ്റ്റ് കണ്ട് ആസ്വദിക്കാൻ എത്തുന്നുണ്ട്. ഫെസ്റ്റിലെ കുട്ടികളുടെ പാർക്കാണ് ഏറെ ശ്രദ്ധാ കേന്ദ്രം. കുട്ടികൾക്ക് വിനോദ മാർഗത്തിനുളള നിരവധി ഉപകരണങ്ങൾ പാർക്കിലുണ്ട്. ഫെസ്റ്റിലെത്തുന്ന കുട്ടികൾ ഏറെ നേരം പാർക്കിൽ ചിലവഴിച്ചാണ് മടങ്ങുന്നത്. പ്രത്യേകം തെയ്യാറാക്കിയ സ്‌റ്റേജിൽ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. മികച്ച ശബ്ദ, […]

FEATURED

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ

കിളിമാനൂർ : തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.  കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി […]

FEATURED

”സഭകൾ പ്രദർശിപ്പിക്കേണ്ടത് ഹേറ്റ് സ്റ്റോറികളല്ല, ലവ് സ്റ്റോറികളാണ്’; ഗീവർഗീസ് കൂറിലോസ്

കൊച്ചി: രൂപതകളുടെ ദ കേരള സ്റ്റോറി പ്രദർശനത്തിൽ പ്രതികരണവുമായി നിരണം മുൻ ഭദ്രാസനാധന ഗീവർഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്‍റെ കഥകളാണെന്നും അല്ലാതെ ഹേറ്റ് സ്റ്റോറികളല്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്‍റെ കഥകൾ) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്‍റെ കഥകൾ ) കളല്ല. പ്രണയത്തിനെതിരായ […]

FEATURED

വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ കര്‍ഷകൻ മരിച്ചു

പാലക്കാട്: വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ കര്‍ഷകൻ മരിച്ചു. ചെർപ്പുളശ്ശേരി ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) ആണ് മരിച്ചത്. പാടത്തിന് സമീപത്തെ ഇടവഴിയിലാണ് രാമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നി ശല്യമുള്ള വാഴത്തോട്ടത്തിന് രാത്രിയിൽ കാവലിരിക്കാൻ പോയതായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം. രാമചന്ദ്രൻ രാവിലെ വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് […]

FEATURED

രാത്രി ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നു, താഴെ വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍:കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ്  മനീഷ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

FEATURED

പ്ലാസ്റ്റിക് കസേര നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം

പെരുമ്പാവൂർ: പെരുമ്പാവൂർ ചേലാമറ്റം ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് (ചെയർമാൻ) എന്ന പ്ലാസ്റ്റിക് കസേര നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം . കസേരകൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധ ഉണ്ടായത്. വെളുപ്പിന് നാലുമണിക്കാണ് സംഭവം ഉണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കസേരകൾ പൂർണമായും കത്തി നശിച്ചു. ഇവിടെ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളും അഗ്നിക്കിരയായി. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ , മൂവാറ്റുപുഴ എന്നീ നിലയങ്ങളിൽ നിന്ന് 8 യൂണിറ്റുകൾ ചേർന്ന് തീ അണച്ചു. ചുറ്റുമുണ്ടായിരുന്ന 3 ഗോഡൗണിലേക്കും […]

FEATURED

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു സംഭവം. ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കാന്‍ സേലം […]

FEATURED

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

വയനാട്: വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന […]

FEATURED

പാനൂർ സ്ഫോടനം; ഷെറിന്‍റെ വീട്ടിൽ സിപിഎം നേതാക്കളെത്തിയത് മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിന്‍റെ സംസ്ക്കാര ചടങ്ങുകളിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത് മനുഷത്വ പരമായ സമീപനത്തിന്‍റെ ഭാഗമാണ്, എന്നാൽ കുറ്റകൃത്യത്തെ മൃദുസമീപനത്തോടെയല്ല കാണുന്നതെന്നും അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ”നാട്ടിൽ ഒരു മരണം നടന്നാൽ ആ വീട്ടിൽ ഒരുകൂട്ടർ പോവുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാൻ പാടില്ല. കുറ്റവാളികളോടു മൃദുവായ […]