കാലടി: കാലടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കാലടി ടൗൺ റെസിഡന്റസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്ന് കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വെളളിയാഴ്ച്ച കാലടിയിൽ എത്തും. ഗതാഗതകുരുക്കുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മോട്ടോർ വാഹനം, പോലീസ്, പി.ഡബ്ലൂ.ഡി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്തിൽ നിന്നും, വിവിധ സംഘടനകളിൽ നിന്നും ലഭിച്ച പ്രായോഗിക നിർദേശങ്ങൾ ചർച്ച ചെയ്യും. ഉച്ചക്ക് ശേഷം 3 […]