FEATURED

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം:തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ […]

FEATURED

യുവതിക്കു നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. രാവിലെ കടയിലെത്തി ഇരുവരും തമ്മിൽ ആദ്യം തര്‍ക്കമുണ്ടായി. പിന്നീട് ഇയാൾ കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. സാരമായി പൊള്ളലേറ്റ […]

FEATURED

ഐസിഎസ്ഇ-ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം. ഈ വർഷം പത്താംക്ലാസിൽ ഏകദേശം 2.5 ലക്ഷം പേരാണ് […]

FEATURED

‘നഴ്സിംഗ് പഠനത്തിനു ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’, കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

FEATURED

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് ഉടമ മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ മരുന്നുമായി വീട്ടിലെത്തിയ ഇവർ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും […]

FEATURED

കൊച്ചി സ്മാർട്ട് സിറ്റിയിൽ പെയിന്‍റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്ന് വീണു; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മിച്ച താത്കാലിക ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉത്തമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ […]

FEATURED

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കുടുംബ തർക്കത്തിൽ ഇടപെട്ടതിന്റെ പ്രതികാരം മൂലമാണെന്ന് കൊലപാതകമെന്ന് പൊലീസ്. കോടന്നൂരിൽ ഇന്ന് പുലർച്ചെയോടെയാണ് മനുവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശിവപുരം കോളനിയിൽ നെല്ലാത്ത് വീട്ടിലെ തർക്കം പരിഹരിക്കാൻ മനു ഇടപെട്ടതാണ് പ്രശ്നത്തിന് കാരണം. തർക്കത്തിൽ പരിഹാര ചർച്ച നടക്കുന്നതിനിടെ ജിഷ്ണു എന്നയാൾ പ്രതി മണികണ്ഠനെയും സംഘത്തെയും വിളിച്ചു വരുത്തി. മണികണ്ഠനും സംഘവും എത്തിയപ്പോൾ കൊല്ലപ്പെട്ട മനു അവിടെയുണ്ടായിരുന്നു. […]

FEATURED

വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാലടി: കാലടി യോർദ്ദനാപുരം വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ്. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.വൈകീട്ടായിരുന്നു സംഭവം. മൃതദേഹം അങ്കമാലി താലൂക്ക്   ആശുപത്രിയിൽ.

FEATURED

വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാലടി: കാലടി യോർദ്ദനാപുരം വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ്. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.വൈകീട്ടായിരുന്നു സംഭവം. മൃതദേഹം അങ്കമാലി താലൂക്ക്   ആശുപത്രിയിൽ.

FEATURED

കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന

പെരുമ്പാവൂരിൽ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു. രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന […]

FEATURED

യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. ഇവർ ​ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ […]

FEATURED

ബൈക്ക് അപകടം; സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച്‌ യുവാവ്, പത്തനംതിട്ടയിൽ 17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. പത്തനംതിട്ട കാരംവേലിയിൽ അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച്മ രിച്ചു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുധീഷിന്‍റെ തലക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് […]

FEATURED

ഓടുന്ന കാറിന്റെ ഡോറുകളുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം; യുവാക്കൾക്ക് ശിക്ഷ സാമൂഹികസേവനം

ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച് യുവാക്കളും ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ ആണ് യുവാക്കള്‍ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കിയത്. ആലപ്പുഴ മെഡിക്കല് കോളേജില് നാല് ദിവസം സന്നദ്ധ സേവനം നടത്തണം. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാ‍ര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ […]

FEATURED

കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫ് (84 ) നെയാണ് മൂവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്.  ഭാര്യ കിടപ്പു രോഗിയായതിലുള്ള ദേഷ്യം നിമിത്തമാണ് കൊലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്തറത്താണ് കൊല ചെയ്തത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് […]

FEATURED

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന പ്രതികൾ അറസ്റ്റിൽ

ആലുവ: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ […]

FEATURED

മഞ്ഞിക്കാട് പാറമട സ്ഫോടനം: നഷ്ടപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ

അങ്കമാലി: വിവിധ കേസുകളില്‍ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കല്‍ നിര്‍വ്വീര്യമാക്കുന്നതിന് മൂക്കന്നൂര്‍ മഞ്ഞിക്കാട് പാറമടയില്‍ പോലീസ് സേന അലക്ഷ്യമായി പൊട്ടിച്ചത് മൂലം ഉണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ മൂക്കന്നൂര്‍, അയ്യമ്പുഴ,  തുറവൂര്‍ പഞ്ചായത്തുകളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. മൂന്ന് പഞ്ചായത്തുകളിലെ വലിയ ഒരു ഭൂപ്രദേശത്തെ ജനങ്ങളെയൊന്നാകെ ഞെട്ടിപ്പിച്ച സ്ഫോടനം പോലീസിന്‍റെ വീഴ്ചകൊണ്ടുണ്ടായതാണ്. സ്ഥലത്തെ ജനപ്രതിനിധികളേയോ ഗ്രാമപഞ്ചായതതിനെയോ അറിയിക്കാതെയാണ് സ്ഫോടനം നടത്തിയത്. കുറ്റേശ്ശെയായി പൊട്ടിക്കേണ്ട […]

FEATURED

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം മെയ് 11 ന്; ഇതോടെ സുമംഗലികളാകുന്നവരുടെ എണ്ണം 121

ആലുവ: മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുളള സമൂഹ വിവാഹം മെയ് 11 ന് നടക്കും. 7 പേരുടെ വിവാഹമാണ് ഈ വർഷം നടത്തുത്. ഇതോടെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘മംഗല്യം’ സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായ യുവതികളുടെ എണ്ണം 121 ആകും. രാവിലെ 8.30. മുതൽ 10 വരെ ശ്രീപാർവ്വതിദേവിയുടെ നടയിൽ വച്ച് താലികെട്ടുചടങ്ങുകൾ നടക്കും, തുടർന്ന് തിരുവാതിര കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന അനുഗ്രഹ പ്രഭാഷണയോഗം കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞി […]

FEATURED

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതികൊണ്ട്  മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂർ പവദാസിൻറെ മകൾ നിവേദ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

FEATURED

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതികൊണ്ട്  മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂർ പവദാസിൻറെ മകൾ നിവേദ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

FEATURED

ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ  സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം.  ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.  സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം […]