അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് കൊണ്ട് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. സംഘത്തിൽ നടന്ന അഴിമതിയും സാമ്പത്തി തട്ടിപ്പും, വായ്പ തട്ടിപ്പും സംബന്ധിച്ച് സഹകരണ നിയമം65 പ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയെ പിരിച്ചു വിട്ടത്. സംഘത്തിലെ വായ്പ അപേക്ഷകളിൽ പലതിലും ജാമ്യകടപത്രം, വസ്തുവിന്റെ വാല്യവേഷൻ സർട്ടിഫിക്കറ്റ്, ഗഹാൻ, ലീഗൽ ഒപ്പീനിയൻ […]