FEATURED

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിൽ വിശ്വാസമില്ല, ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്‍മാര്‍; ഭാഗ്യലക്ഷ്മി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെങ്കിലും ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കണമായിരുന്നു. ചലച്ചിത്രമേഖലയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ തന്നെ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് പിന്നില്‍ […]

FEATURED

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിൻ പോളിക്കെതിരേ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരേയും പീഡന പരാതി. അവസരം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ ആകെ 6 പ്രതികളാണുള്ളത്. നിവിൻ പോളിയെ ആറാം പ്രതിയാക്കിയാണ് കേസ്. നിർമ്മാതാവ് എ.കെ. സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

FEATURED

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന; വിഎസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ഇതിന്‍റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായി. ഇക്കാര്യം അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പിവി അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ […]

FEATURED

പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഹരിയാനയിൽ പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യന്‍ മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവച്ച് കൊന്നത്. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട 5 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23 നായിരുന്നു സംഭവം. ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്രയ്ക്ക് നേരെ അക്രമമുണ്ടാകുന്നത്. 2 വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതായി അക്രമി സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ പശുക്കളെ കടത്തിയവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് […]

FEATURED

പാമ്പ് കടിച്ചത് അറിഞ്ഞില്ല; ആറാം ക്ലാസുകാരൻ മരിച്ചു

ഇടുക്കി: വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരൻ മരിച്ചു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 27 ന് സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. കാലിന് നീര് വന്നതിനെ തുടർന്ന് പിന്നിട് സൂര്യ സ്കൂളിൽ […]

FEATURED

കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോയ് തോമസിനെ ആണ് ചെങ്ങമനാട് സ്റ്റേഷൻ പരിധിയിൽ ചാലക്കുടി പുഴയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. കാലടിയിൽ സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇയാളെ കാണാതായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ.

FEATURED

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും. എല്ലാ ഇനം  വാഹനങ്ങൾക്കും ഉള്ള മാസ നിരക്കുകൾ 10 മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഇങ്ങനെ കാർ ,ജീപ്പ് ഒരു ഭാഗത്തേക്ക് – 90 രൂപ 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് – 140 രൂപ ഒരു മാസത്തെ നിരക്ക് […]

FEATURED

സ്ഥലംമാറ്റം തടഞ്ഞതിന്റെ നിരാശ; പൊലീസുകാരന്‍ ജോലിക്ക് ഹാജരാകാതെ മുങ്ങി

തൃശൂർ: സ്ഥലം മാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങി. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. അന്തിക്കാട് സ്‌റ്റേഷനിൽ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി സ്‌റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉദ്യാഗസ്ഥൻ സ്ഥലം മാറ്റം തടഞ്ഞു. തുടർന്നും അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്ക് പോകാനും നിർദേശം വന്നു. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ മുരുകദാസ് അന്തിക്കാട് സ്‌റ്റേഷനിൽ […]

FEATURED

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന വീണു. പിന്നീട് അവിടെ തന്നെ ആനയ്ക്ക് […]

FEATURED

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പീഡനാരോപണം നിഷേധിച്ച് ജയസൂര്യ

തിരുവനന്തപുരം: തനിക്കെതിരായ പീഡനാരോപണം നിഷേധിച്ച് നടൻ ജയസൂര്യ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പിറന്നാൾ ദിനത്തിലാണ് ജയസൂര്യയുടെ കുറിപ്പ് പുറത്തുവരുന്നത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംനീതി ന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വസിക്കുന്നുണ്ടെന്നും സത്യം വിജയിക്കുമെന്നും ജയസൂര്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ വിശദീകരണകുറിപ്പിൽ വ്യക്തമാക്കി. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ […]

FEATURED

സിനിമ മേഖലയെ തകർക്കരുത്, പ്രശ്നങ്ങളിൽ സങ്കടമുണ്ട്; മോഹൻലാൽ‌

തിരുവനന്തപുരം: പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയില്ല, സിനിമ തിരക്കുകളിലായിരുന്നു തനെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും എന്നാൽ നിങ്ങളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടാവില്ലെന്നും വാർത്ത സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞു. സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി […]

FEATURED

ആദിശങ്കരയിൽ ലീപ് സെൻ്റർ പ്രവർത്തനമാരംഭിച്ചു

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിൽ ലീപ് സെൻ്റർ   (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പ്രവർത്തനമാരംഭിച്ചു. ഇതു സംബന്ധിച്ച് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദും,  കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ  അനൂപ് അംബികയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.  പ്രിൻസിപ്പൽ ഡോ. എം.എസ് മുരളി, പ്രെഫ. ആർ. രാജാറാം,  കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെൻ്റർ അസിസ്റ്റൻ്റ് മാനേജർ എസ് അരുൺ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റൻറ് മാനേജർ ബെർജിൻ റസീൽ തുടങ്ങിയവർ സംസാരിച്ചു. ലീപ് സെൻ്ററിലൂടെ […]

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ. ആലുവ കാഞ്ഞൂർ  മരോട്ടിക്കുടി വീട്ടിൽ ലിൻ്റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ ഭാഗത്ത് വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം പള്ളിപ്പുറം ചെറായി ഭാഗത്ത് കല്ലും ത്തറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ടൂർ പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ചെറായി, ആലങ്ങാട് തുടങ്ങിയ പല […]

FEATURED

ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി

തിരുവനന്തപുരം: ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കി എന്നാണ് വിലയിരുത്തൽ. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി ജയരാജൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി കണ്ണൂരിലെ വസതിയിലെത്തി. മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു. ഇ.പിക്കെതിരെ അച്ചടക്ക […]

FEATURED

കാഞ്ഞൂർ നാട്ടുപൊലിമയുടെ 21-ാം വാർഷികം ഞായറാഴ്ച; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

കാലടി:നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രശസ്ത നാടൻ പാട്ട് സംഘമായ കാഞ്ഞൂർ നാട്ടുപൊലിമയുടെ ഇരുപത്തിയൊന്നാം വാർഷികവും പതിനൊന്നാമത് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ് സമർപ്പണവും ഞായറാഴ്ച കാഞ്ഞൂരിൽ നടക്കും. തിമിർപ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഞായറാഴ്ച വൈകിട്ട് 3 മുതൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം ജോൺ […]

FEATURED

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ

ഞാറയ്ക്കൽ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മട്ടാഞ്ചേരി കോമ്പാറമുക്ക് എം കെ എസ് പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടിൽ വസിം (21) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ടാസ്കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയ ടെലഗ്രാം ആപ്പ് വഴി വിവിധ ടാസ്ക് […]

FEATURED

മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ്വ രോഗത്തെ കീഴടക്കി 14 വയസ്സുകാരി ഫാദിയ

ആലുവ: 164 ദിവസം നീണ്ട ആശുപത്രി വാസം…അതിൽ 129 ദിവസവും തീവ്ര പരിചരണ വിഭാഗത്തിൽ….. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് 14 വയസ്സുകാരി ഫാദിയ മടങ്ങുമ്പോൾ രാജഗിരി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിനും ഇത് അഭിമാന നിമിഷം. കഴിഞ്ഞ മാർച്ച് എട്ടിനാണ് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നീ ലക്ഷണങ്ങളുമായി ഫാദിയയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഫാദിയയുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തി. ശരാശരി 135 എങ്കിലും വേണ്ട സ്ഥാനത്ത് […]

FEATURED

മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ്വ രോഗത്തെ കീഴടക്കി 14 വയസ്സുകാരി ഫാദിയ

ആലുവ: 164 ദിവസം നീണ്ട ആശുപത്രി വാസം…അതിൽ 129 ദിവസവും തീവ്ര പരിചരണ വിഭാഗത്തിൽ….. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് 14 വയസ്സുകാരി ഫാദിയ മടങ്ങുമ്പോൾ രാജഗിരി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിനും ഇത് അഭിമാന നിമിഷം. കഴിഞ്ഞ മാർച്ച് എട്ടിനാണ് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നീ ലക്ഷണങ്ങളുമായി ഫാദിയയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഫാദിയയുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തി. ശരാശരി 135 എങ്കിലും വേണ്ട സ്ഥാനത്ത് […]

FEATURED

മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ്വ രോഗത്തെ കീഴടക്കി 14 വയസ്സുകാരി ഫാദിയ

ആലുവ: 164 ദിവസം നീണ്ട ആശുപത്രി വാസം…അതിൽ 129 ദിവസവും തീവ്ര പരിചരണ വിഭാഗത്തിൽ….. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് 14 വയസ്സുകാരി ഫാദിയ മടങ്ങുമ്പോൾ രാജഗിരി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിനും ഇത് അഭിമാന നിമിഷം. കഴിഞ്ഞ മാർച്ച് എട്ടിനാണ് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നീ ലക്ഷണങ്ങളുമായി ഫാദിയയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഫാദിയയുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തി. ശരാശരി 135 എങ്കിലും വേണ്ട സ്ഥാനത്ത് […]

FEATURED

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച […]