കൊച്ചി: ടി.ടി.സി. വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലടക്കം നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അമ്പത് കുപ്പിയോളം (34 ലിറ്ററോളം) ഗോവന്‍ മദ്യം ബസിന്റെ ലഗേജ് അറയില്‍ നിന്ന് പിടികൂടിയത്. ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ബാഗുകളിലായി […]