FEATURED

അമ്മയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന 3 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ:കണ്ണൂർ ചാവശ്ശേരി പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരിപറമ്പ് സ്വദേശി മുബഷിറയുടെ മകൻ ഐസിൻ ആദമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ അമ്മ പി കെ മുബഷീറയ്ക്ക് (23) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

FEATURED

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ […]

FEATURED

ലഹരിമരുന്ന് സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. കോഴിക്കോട് കൊരണി വയൽ അനഗേഷി (24) നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരനും  ചേർന്ന് പിടി കൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂർ ഇൻസ്പെക്ടർ ആഗേഷ് അറസ്റ്റ് […]

FEATURED

മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു

കാലടി: മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ബന്ധുവായ ടോമി ആണ് കുത്തിയത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കടയിൽ സഹായിയായി ജോലി ചെയ്യുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. ടോമിയെ പോലീസ് അറസ്റ്റു ചെയ്തു.

FEATURED

വൈദികന്‍ ബിജെപിയില്‍; പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

ഇടുക്കി: ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് […]

FEATURED

ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളി; പൊതുമേഖലാ സ്ഥാപനത്തിലെ എംഡി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരിയുടെ ഭാര്യാ സഹോദരനുമായ എസ്ആർ വിനയകുമാർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്,അമൽ,ശങ്ക‍ർ,ശിയാസ്,വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുട‍ർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് […]

FEATURED

മാനിനെ കെണിവച്ചു പിടികൂടി അറുത്ത്‌ കറിവെക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ പ്രതികൾ വലയിലായത്. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം, റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് രഹസ്യം വിവരം കിട്ടിയത്. […]

FEATURED

ഒമ്പത് വയസ്സുകാരൻ പുഴയിൽ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായ പല്ലാർ പാലത്തിൻ കുണ്ട് വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി  റഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9 )ആണ് മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടി.  വീടിനു അടുത്തുള്ള പുഴയിൽ കുട്ടി കാൽതെന്നി വീഴുകയായിരുന്നു.

FEATURED

കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. കസബ പൊലീസും ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ വെച്ചാണ് 4.800 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുന്നത്. 10 വർഷമായി മാങ്കാവിൽ സ്ഥിരമായി താമസമാക്കിയ ആൾ […]

FEATURED

കാലടി പ്രസ് ക്ലബ് ഒരുക്കുന്ന മികവ് 2K23 തിങ്കളാഴ്ച്ച

കാലടി : കാലടി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മികവ് 2K23 തിങ്കളാഴ്ച്ച നടക്കും. വിവിധ ആരാധനാലയങ്ങൾ, കാലടി പ്രദേശത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ, സംസ്ഥാന , ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയവർ, കാലടി പ്രസ് ക്ലബിനു കീഴിൽ വരുന്ന കഴിഞ്ഞ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്‌ക്കൂളുകൾ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കാലടി സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ വൈകിട്ട് 5.30 തിന് റവന്യൂ ഭവന […]

FEATURED

പെരുമ്പാവൂരിൽ ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ എംസി റോഡിൽ ഔഷധി ജംഗ്ഷന് സമീപം ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് സേവ്യറിന്റെ മകൻ അനക്‌സ് ടി സേവ്യർ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. വെങ്ങോലയിൽ ക്യാറ്ററിംഗ് ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് ടോറസ് ലോറിയുടെ പിറകിൽ ഇടിച്ചത്. ഉടൻ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

FEATURED

പോക്‌സോ കേസില്‍ 91 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ […]

FEATURED

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം. കുട്ടിക്ക് പാൽ കൊടുത്തതിന് ശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു.

FEATURED

ആദിശങ്കരയിലെ ആയിരത്തോളം വിദ്യാർത്ഥികൾ സിപിആറിൽ പരിശീലനം നേടി

കാലടി: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻറ് ടെക്‌നോളജിയിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെഗാ സിപിആർ പരിശീലനം നൽകി. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കാർഡിയാക് സെൻററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആളുകൾ നിരത്തുകളിൽ കുഴഞ്ഞ് വീഴുന്നത് കൂടി വരുന്നതെന്നും, സിപിആർ പരിശീലനത്തിലൂടെ നമുക്ക് ആളുകളെ ജീവിതത്തിൽ തിരിച്ചു കൊണ്ടു വരാൻ സാധിക്കുമെന്നും മെഗാ സിപിആർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് […]

FEATURED

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ആലുവ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നായരമ്പലം വെള്ളേപ്പറമ്പിൽ വീട്ടിൽ അനന്തകുമാർ (46) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുട്ടിയും മർദ്ദനമേറ്റ കുട്ടിയും തമ്മിൽ സ്‌കൂളിൽ വച്ച് വഴക്ക് കൂടിയിരുന്നു. ഇത് സ്‌ക്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ പറഞ്ഞ് തീർത്തതാണ്. തുടർന്ന് അനന്തകുമാർ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എം.വിശ്വംഭരൻ, എസ്.ഐ എം.അനീഷ്, എ.എസ്.ഐ […]

FEATURED

ജ്യേഷ്ഠനെ വെടിവച്ച് കൊന്ന അനുജൻ പിടിയിൽ

ആലുവ: സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കീഴ്മാട് എടയപ്പുറം സബ് കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്‌റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ പോൾസനാണ് വെടിയേറ്റത്. തോമസിന്‍റെ ബൈക്ക് കേടുവരുത്തിയതുമായി ബന്ധപ്പെട്ട് പോൾസനെതിരെ തോമസ് കേസ് കൊടുത്തിരിന്നു. തുടർന്ന് പോൾസൻ തോമസിനെതിരെ ഭീഷണി മുഴക്കി. ഇതിന്‍റെ വൈരാഗ്യത്താൽ ബഡ് റൂമിൽ അതിക്രമിച്ചു കയറി എയർഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. പ്രതിയുമായ് പോലീസ് സംഭവം നടന്ന […]

FEATURED

9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും

ആലുവ: 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (54) യെയാണ് പറവൂർ അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് 68 വർഷം കഠിന തടവിനും 22,000 രൂപ പിഴയും വിധിച്ചത്. 2021 ഏപ്രിൽ 15നാണ് സംഭവം. 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം […]

FEATURED

നായ വളർത്തലിന്‍റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി പിടിയിൽ

കോട്ടയം:കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. പ്രതിയെ […]

FEATURED

സംസ്ഥാനത്ത് വ്യാപക മഴ സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തത്തിന് വിലക്കുണ്ട്. മ്യാന്മാറിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത […]

FEATURED

അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു

ആലുവ: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റേത് എയർഗണെന്നും അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് […]