FEATURED

മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്. സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

FEATURED

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മ കഴിച്ചു, 23 കാരന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: ഷവർമ്മ കഴിച്ചതിനെ തുടർന്ന് കാക്കനാട് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. രാഹുൽ എന്ന യുവാവിൻ്റെ ആരോഗ്യവസ്ഥ ഗുരുതരമായതോടെയാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിനെതിരെ ആണ്‌ വീട്ടുകാർ പരാതി നൽകിയത്. […]

FEATURED

കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം

പെരുമ്പാവൂർ: കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം. പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്‌ അസറുദ്ദീൻ ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിക്ക് മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയ […]

FEATURED

തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം : കോട്ടയ്ക്കൽ ദേവദാസന് സമ്മാനിച്ചു

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം കഥകളി നടൻ കോട്ടയ്ക്കൽ ദേവദാസന് സമ്മാനിച്ചു. തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ രജിസ്ട്രാർ എം.ബി. ഗോപാലകൃഷ്ണൻ പുരസ്‌കാരദാനം നിർവഹിച്ചു. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. വാർഡ് പ്രതിനിധി ഷിജിത സന്തോഷ്, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ, മാനേജർ എം.കെ. കലാകാരൻ, അകവൂർ […]

FEATURED

കല്യാണ സൗഗന്ധികം ഇനി ചാക്യാർക്കൂത്തിലും

കാലടി: കല്യാണ സൗഗന്ധികം ഇനി ചാക്യാർക്കൂത്തിലും. പ്രശസ്ത ചാക്യാർക്കൂത്ത് കലാകാരൻ ഡോ.എടനാട് രാജൻ നമ്പ്യാരാണ് കല്യാണ സൗഗന്ധികത്തിനു ചാക്യാർക്കൂത്തിൽ രംഗാ വതരണം ഒരുക്കുന്നത്. ആദ്യ അവതരണം ചൊവ്വാഴ്ച്ച വൈകിട്ട് 7 നു കാലടി ആരോഗ്യ നികേതനിൽ നടക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുണ്ടാകും. രഞ്ജിത്ത് ആണ് പ്രബന്ധ രചന. ഓട്ടൻതുള്ളലിലും കൂടിയാട്ടത്തിലും കഥകളിയിലും കല്യാണ സൗഗന്ധികം പ്രധാന വിഷയമാണ്. കുഞ്ചൻ നമ്പ്യാർ കല്യാണ സൗഗന്ധികത്തിന്റെ രംഗാവതരണത്തിലൂടെയാണ് ഓട്ടൻതുള്ളൽ ആരംഭിക്കുന്നത്. എന്നാൽ ചാക്യാർക്കൂത്തിൽ ഇതുവരെ കല്യാണ സൗഗന്ധികം അവതരിപ്പിച്ചിട്ടില്ല. ഭാര്യ […]

FEATURED

ചെക്ക് കേസിൽ പ്രതി പതിനാല് വർഷം കഴിഞ്ഞ് പിടിയിൽ

ആലുവ: ചെക്ക് കേസിൽ പതിനാല് വർഷമായി മുങ്ങി നടന്ന പ്രതി പോലീസ് പിടിയിൽ. അശോകപുരം കൊടിയാമറ്റം അലി (54) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 2009 ൽ ജോസ് എന്നയാളിൽ നിന്ന് 4 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരികെ കൊടുക്കാതെ കടന്നു കളഞ്ഞു.. തുടർന്ന് ജോസ് പെരുമ്പാവൂർ കോടതിയിൽ ചെക്ക് കേസ് ഫയൽ ചെയ്തു. പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പെരുമ്പാവൂർ ജെ.എഫ്.സിം.എം കോടതി വാറണ്ട് […]

FEATURED

കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ ആളെ സാഹസികമായി രക്ഷപെടുത്തി പെട്രോൾ പമ്പ് ജീവനക്കാർ. വ്യാഴാഴ്ച രാത്രിയോടെ പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ ഇയാൾ പമ്പിലെത്തുകയായിരുന്നു. പാമ്പ് എങ്ങനെയാണ് ഇയാളുടെ കഴുത്തിൽ ചുറ്റിയതെന്ന് വ്യക്തമല്ല. പമ്പിലെത്തിയ ഉടനെ ഇയാൾ നിലത്തേക്ക് വീണു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പമ്പ് ജീവനക്കാർ ഉടൻ തന്നെ ചാക്ക് എടുത്ത് പാമ്പിനെ കഴുത്തിൽ നിന്ന് വേർപെടുത്തി.വളപട്ടണം പുഴയുടെ സമീപത്താണ് സംഭവം നടന്നത്. ഇതിന് സമീപത്ത് നിന്ന് പാമ്പ് കഴുത്തിൽ കുടുങ്ങിയതാവാമെന്നാണ് നിഗമനം. […]

FEATURED

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് പൊലീസിന്റെ പിടിയിൽ

പള്ളിക്കൽ: യുവാവിനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരം മീശ വിനീത് പൊലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മീശവിനീത് ഉൾപ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല. ഇൻസ്റ്റഗ്രാം […]

FEATURED

പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അസം സ്വദേശി സജാലാല്‍ ആണ് അറസ്റ്റിലായതെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കല്‍ പരിശോധനക്കുശേഷം ബാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ച ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ എടുക്കും. പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും എസ്.പി വിവേക് […]

FEATURED

കുടുംബ വഴക്ക്; വൃദ്ധയുടെ വീട് ജെസിബി ഉപയോഗിച്ച് തകർത്ത് ബന്ധുവായ യുവാവ്

എറണാകുളം നോർത്ത് പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്.വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരൻ്റെ മകൻ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്‍താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്. ഇയാൾ ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും […]

FEATURED

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി, ഗൃഹനാഥൻ ജീവനൊടുക്കി

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാജു മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയുടെയും മകന്‍റെയും പരാതിയെ തുടര്‍ന്ന് ഷാജു വീട്ടിലെത്തുന്നത് കോടതി വിലക്കിയിരുന്നു. ഒരുമാസം മുന്‍പാണ് കോടതി […]

FEATURED

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, രണ്ട് പേർ കസ്റ്റഡിയിൽ

പെരുമ്പാവൂർ : പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ്.പി അറിയിച്ചു. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് സംഭവം. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ […]

FEATURED

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ […]

FEATURED

മലയാറ്റൂർ നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാലടി: മലയാറ്റൂർ നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുടക്കുഴ സ്വദേശി രഞ്ജിത്ത്‌ (32) ആണ് മരിച്ചത്. രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്.  ഉടൻ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്ത്‌ ബൈക്കിൽ അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്നു.

FEATURED

കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാളിന് കൊടി കയറി

കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടി കയറി. വികാരി ഫാ.മാത്യു മണവാളൻ കൊടി കൊടി കയറ്റി. 21 ന് വൈകിട്ട് 6.15ന് ഫാ. ജോബി ഞാളിയന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 22 ന് വൈകിട്ട് 6 ന് മെഗാ മാർഗ്ഗംകളി, തുടർന്ന് ഫാ.ആന്റണി പുന്നയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 23 ന് വൈകിട്ട് 6.15 ന് ഫാ.അഗസ്റ്റിൻ ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ പാട്ടുകുർബാന, […]

FEATURED

പെരുമ്പാവൂരിൽ വൻ കുഴൽപണ വേട്ട; 2 കോടി രൂപയുടെ കുഴൽപണം പിടികൂടി

പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ . കെ.സജീവ് (29) എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം […]

FEATURED

കാലടി പ്ലാന്റേഷനിൽ കാട്ടനയുടെ കൊമ്പ് കണ്ടെത്തി

കാലടി: കാലടി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ കാട്ടനയുടെ കൊമ്പ് കണ്ടെത്തി. വെറ്റിലപ്പാറ പാലത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിൽ നിന്നും യാർഡിലേക്ക് പോകുന്ന വഴിയിലാണ് ആനയുടെ കൊമ്പ് കണ്ടെത്തിയത്. പ്ലാന്റേഷൻ തോട്ടത്തിലെ തൊഴിലാളികളാണ് മറിഞ്ഞു കിടക്കുന്ന എണ്ണപനയുടെ സമീപം ഒടിഞ്ഞ നിലയിലാണ് കൊമ്പ്. എണ്ണപ്പന കുത്തി മറിച്ചിട്ടപ്പോഴോ, ആനകൾ തമ്മിലുള്ള കൊമ്പ് കോർക്കലിലൂടെയോ ഒടിഞ്ഞു വീണതാകമെന്നാണ് നിഗമനം

FEATURED

മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരം കാലടി എസ്. മുരളീധരന്

കളമശേരി: എറണാകുളം ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരം കാലടി എസ്.എൻ.ഡി.പി ലൈബ്രറി സെക്രട്ടറി എസ്. മുരളീധരന്. 5000 രൂപ ക്യാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 22ന് വൈകിട്ട് 5 ന് ഇടപ്പള്ളി ടോൾ ഏ.കെ.ജി സ്മാരക ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി അംഗം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം. തോമസ് മാത്യു, എം.ആർ. സുരേന്ദ്രൻ, കെ.എം. ധർമ്മൻ, […]

FEATURED

കാലടി സെന്റ്.ജോർജ് വെയ്റ്റ് ബ്രിഡ്ജിൽ ലോറി ക്ലീനറെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടി സെന്റ്.ജോർജ് വെയ്റ്റ് ബ്രിഡ്ജിൽ ലോറിയിലെ ക്ലീനറെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി സൈതാലി (55) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് ലോറിയിൽ മൃതദേഹം കാണുന്നത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

FEATURED

മൂക്കന്നൂരിന്റെ മുഖം മാറ്റാൻ ‘മൂക്കന്നൂർ മിഷൻ’ പദ്ധതിയുമായി ഫെഡറൽ ബാങ്ക്; സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റും

അങ്കമാലി: സമഗ്ര വികസനത്തിലൂടെ മൂന്നു വര്‍ഷത്തിനകം എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ സുസ്ഥിര ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുന്നതിന് മൂക്കന്നൂര്‍ മിഷന്‍ എന്ന വിപുലമായ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ നൂറ്റിയാറാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മനാടിനെ ബാങ്ക് ദത്തെടുത്തത്. ഗ്രാമത്തിലെ അടിസ്ഥാനസൗകര്യ, സാമൂഹിക മേഖലകളില്‍ സമഗ്രമായ മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമത്തെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുക, സമഗ്ര മാലിന്യപരിലാനം, സാമൂഹിക വികസനം, ഹരിതോര്‍ജ്ജ പദ്ധതികള്‍ എന്നിവയടങ്ങുന്നതാണ് മൂക്കന്നൂര്‍ മിഷന്‍. ഫൗണ്ടേഴ്സ് ഡേ ആഘോഷങ്ങളുടെ […]