FEATURED

കളമശ്ശേരി സ്ഫോടനം; പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്

കൊച്ചി: കളമശ്ശേരിയില്‍ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന് കാരണം ടിഫിൻ ബോക്സ് ബോംബ്. സ്‌ഫോടനത്തിൻ്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ സ്‌ഫോടനപരമ്പരയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട്‌ പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. മൂന്നുവട്ടം പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ടായിരത്തില്‍ അധികം പേരാണ് […]

FEATURED

കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന  സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്. അര മണിക്കൂറിനിടയില്‍ പല […]

FEATURED

നിർമാണം നിർത്തിയ വീട്ടിൽ മോഷണം; പ്രായപൂർത്തിയാവാത്ത മൂന്നുപേരടക്കം ആറുപേർ പിടിയിൽ

കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം ചോവേലിക്കുടിയിൽ നന്ദു (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത് കോലഞ്ചേരി പട്ടണത്തിനോട് ചേർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിർമ്മാണസാമഗ്രികൾ മോഷ്ടിച്ചത്. കാർ […]

FEATURED

അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. ശേഷം പിടിച്ചുപറി; രണ്ട് പേർ അറസ്റ്റിൽ

ഞാറയ്ക്കൽ: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ (ഇക്രു 28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി 25) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. മോട്ടോർ സൈക്കിൾ സ്കിഡ് ചെയ്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും, വില കൂടിയ ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു. […]

FEATURED

വേങ്ങൂർ-കുറ്റിലക്കര റോഡിന് ശാപമോക്ഷം; റോഡ് ടൈൽ വിരിക്കുകയും ടാർ ചെയ്യുകയും ചെയ്യും

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലൂടെ കടന്നുപോകുന്ന വേങ്ങൂർ കുറ്റിലക്കര റോഡിന് ശാപമോക്ഷമാകുന്നു. അറ്റകുറ്റപണികൾ നടത്തിയാലും പെട്ടെന്ന് തന്നെ തകർച്ചയിലാകുന്ന റോഡിന്റെ തകർച്ചയിലാകുന്ന ഭാഗം മുഴുവൻ ടൈൽ വിരിച്ച് ബാക്കി ഭാഗം മാത്രം ടാർ ചെയ്യാനുമായി 58,50,000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഏറ്റെടുത്തീട്ടുള്ളതെന്ന്പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അബിക ബാലകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്ത ചാക്കോ എന്നിവർ പറഞ്ഞു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് വേങ്ങൂരിൽ […]

FEATURED

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. . രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ […]

FEATURED

കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്. ശാസ്താംകോട്ട ഉപജില്ല കലോത്സവം കാണാൻ എത്തിയതാണ് അഭിനന്ദ്. കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം.

FEATURED

മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമചോദിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് […]

FEATURED

സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ ഹരിത കർമ സേനാംഗങ്ങൾ

നെടുമ്പാശേരി : സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ കുറുമശേരിയിലെ ഹരിത കർമ സേനാംഗങ്ങൾ. മാലിന്യത്തിൽ നിന്ന് ലഭിച്ച ഒരു പവൻ തൂക്കം വരുന്ന സ്വർണമാല അധികൃതരെ ഏൽപിച്ചാണ് മൂവർ സംഘം മാതൃകയായത്.പാറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ മാളിയേക്കൽ നിഷ ലൈജു, ചക്കമശേരി അമുതവല്ലി, കല്ലാട്ട് വലിയപറമ്പിൽ അംബിക എന്നിവരാണ് സത്യസന്ധതയുടെ നിറകുടമായി മാറിയത്. പാറക്കടവ് പഞ്ചായത്തിലെ 7, 8, 9 വാർഡുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ സേനയിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ദിവസം കുറുമശേരിയിലെ […]

FEATURED

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പ് പറയണം

തിരുവനന്തപുരം : മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ചലച്ചിത്രതാരം സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പു പറയണമെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ അതു തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും യൂണിയൻ നേതാക്കൾ […]

FEATURED

ഇസിൻ ജോബിൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

ആലുവ: ക്യാൻസറിന്റെ മാരക വേദനയിൽ നിന്നും ആ ഒമ്പതു വയസ്സുകാരി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. രോഗക്കിടക്കയിലെ കഠിനമായ വേദനകൾക്കിടയിലും പാട്ടും കഥകളും എഴുതി വിസ്മയമായി മാറിയ ഇസിൻ ജോബിൻസാണ് ഈ ലോകത്തോട് വിടപറഞ്ഞത്. പഠിച്ച് പഠിച്ച് വലുതാകുമ്പോൾ കളക്ടറാകണമെന്ന മോഹം ബാക്കി വച്ചാണ് ഇസിൻ ഉറ്റവരെ വിട്ടകന്നത്. കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിൽ 5ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇസിൻ. മൂന്നാമത്തെ വയസ്സിലാണ് ഇസിന്റെ ജീവിതത്തിൽ ക്യാൻസറിന്റെ കരിനിഴൽ വീഴുന്നത്. ആ ചെറു പ്രായത്തിൽ ബാധിച്ച ട്യൂമർ […]

FEATURED

സെന്റ്: ക്ലെയർ ബധിര വിദ്യാലയത്തിന് അഭിമാന നേട്ടം; നാല് കുട്ടികൾ വേൾഡ് ഡഫ് യൂത്ത് ലീഗിൽ ഇന്ത്യക്കായി കളിക്കും

കാലടി: കാലടി മാണിക്കമംഗലം സെന്റ്: ക്ലെയർ ബധിര വിദ്യാലയത്തിന് അഭിമാന നേട്ടം. ബ്രസീലിൽ നടക്കുന്ന വേൾഡ് ഡഫ് യൂത്ത് ലീഗിൽ ബാസ്‌ക്കറ്റ് ബോൾ മത്സരത്തിൽ സ്‌കൂളിലെ നാല് വിദ്യാർത്ഥികൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. കാർത്തിക് അനൂപ് നായർ, മുഹമദ് നിസാമുദീൻ, സുഭിത്ത് കൃഷ്ണൻ, ജീസസ് ജോസഫ് സെബാസ്റ്റിയൻ എന്നി വിദ്യാർത്ഥികളാണ് ഇന്ത്യയ്ക്ക് വേണ്ടി ജഴ്‌സി അണിയണത്. ദേശീയ ബാസ്‌ക്കറ്റ് ബോൾ ടീമിലേക്ക് കേരളത്തിൽ നിന്നും ഇവർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു സ്‌കൂളിൽ നിന്നും 4 പേർ ഒരേ […]

FEATURED

മലയാറ്റൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രതികൾക്ക് 24 വർഷം വീതം കഠിന തടവ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി

കാലടി: മലയാറ്റൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും ലഭിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി. കാലടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന സജി മാർക്കോസ്, ഉണ്ണികൃഷ്ണൻ, ബോസ്, ശ്രീകുമാർ, നന്ദകുമാർ, അബ്ദുൾ സത്താർ എന്നിവർക്കാണ് ഗുഡ്‌സർവീസ് എൻട്രി ലഭിച്ചത്. ഇവരുടെ അന്വേഷണ മികവിന് ജില്ലാ പോലീസ് മേധാവി വിവേക് കുമറാണ് ഗുഡ്‌സർവീസ് എൻട്രി പ്രഖ്യാപിച്ചത്. നിലവിൽ സജി മാർക്കോസ് ജില്ലാ ക്രൈം റെക്കോർഡ്‌സ് […]

FEATURED

കാട്ടാന ആക്രമണം; അയ്യമ്പുഴയിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

കാലടി: എറണാകുളം ജില്ലയിലെ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കൊല്ലക്കോട് പന്നൻചിറ പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. പ്രദേശവാസികളായ പാലാട്ടി ജിപ്‌സി ഡേവിസ്, ഒ.വി തോമസ് ഒലിയപ്പുറം, വഴിയാത്രക്കാരനായ ഉപ്പുകല്ല് സ്വദേശി സാജു കക്കാട്ടുപ്പിള്ളി എന്നിവർക്കാണ് പരിക്ക്. അയ്യമ്പുഴ റൂട്ടിൽ പന്നൻചിറ പ്രദേശത്ത് വച്ച് കഴിഞ്ഞദിവസം രാത്രി 9.30 നാണ് സംഭവം. റോഡിന്റെ ഇരു വശങ്ങളിലുമായി അഞ്ച് ആനയാണ് സഞ്ചാരം നടത്തിയിരുന്നത്. റോസിന്റെ ഒരു സൈഡിൽ നാല് ആനയും, മറു വശത്ത് ഒരു ആനയുമാണ് ഉണ്ടായിരുന്നത്. വഴിയാത്രികന് […]

FEATURED

എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയ്ക്ക് ഒമ്പതര വർഷം കഠിന തടവ്

ആലുവ: എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയ്ക്ക് ഒമ്പതര വർഷം കഠിന തടവും നാൽപ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. ഇടുക്കി മണിപ്പാറ വെങ്ങാതോട്ടത്തിൽ ജോയി വർക്കി (61) യെയാണ് മൂവാറ്റുപുഴ പോക്സോ അഡീഷണൽ സ്പെഷൽ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. 2016 ൽ ആണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐമാരായ കെ.എം.അശോകൻ, പി.എം.ഷാജി, വി.സി.വിഷ്ണുകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പി.ആർ.ജമുന […]

FEATURED

ഷവർമ കഴിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി : കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നി​ഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് […]

FEATURED

ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിലെ കൊടികൾ മാറ്റാത്തതെന്ത്; സംസ്‌കൃത സർവകലാശാലയോട് ഹൈകോടതി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ആസ്ഥാന കേന്ദ്രത്തിൽ മുഖ്യ കവാടത്തിലെ ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിലെ കൊടിതോരണങ്ങൾ മാറ്റാത്തതെന്തെന്ന് ഹൈകോടതി സർവകലാശാലയോട് ചോദിച്ചു. കാലടി സായി ശങ്കര ശാന്തികേന്ദ്രത്തിലെ പി.എൻ ശ്രീനിവാസൻ നൽകിയ ഹർജിയിലാണ് കോടതി സർവകലാശാലയോട് വിശദീകരണം തേടിയത്. കൊടികൾ മാറ്റിയതായി സർവകലാശാല കോടതിയിൽ അറിയിച്ചു. എന്നാൽ അത് രേഖാമൂലം എഴുതി നൽകാൻ സർവകലാശാലയോട് കോടതി പറഞ്ഞു.രാഷ്ട്രീയ സംഘടനകളുടെ കൊടികളും മറ്റും വച്ച് ശ്രീശങ്കരാചാര്യ പ്രതിമമയ മറക്കുന്നത് ശങ്കരനെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന് ശ്രീനിവാസൻ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. അഡ്വ. […]

FEATURED

പൊലീസ് സ്റ്റേഷനിഷനിൽ ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. നടൻ മദ്യലഹരിയിൽ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറഞ്ഞു. വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു. ഫ്ലാറ്റിൽ ബഹളം വച്ചതിന് നടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നടൻ അവിടെയും ബഹളം വയ്ക്കുകയായിരുന്നു.

FEATURED

മലയാറ്റൂരിൽ വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു

മലയാറ്റൂർ : വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു. മലയാറ്റൂർ മനയംമ്പിള്ളി വീട്ടിൽ ജോസഫിനെയാണ് തെരുവ് നായ കടിച്ചത്. കവിളത്തും, ശരീരത്തിലും കടിയേറ്റിട്ടുണ്ട്. രാവിലെയായിരുന്നു സംഭവം. ജോസഫിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

FEATURED

കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം

പെരുമ്പാവൂർ: കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം. പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്‌ അസറുദ്ദീൻ ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിക്ക് മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയ […]