04

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,084 views 0 sec 0 Comment

കാലടി സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപ തട്ടി; ഒൺലൈൻ ട്രേഡിംഗിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

admin - March 4, 2024

ആലുവ: ഒൺലൈൻ ട്രേഡിംഗിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലെരാൾ പിടിയിൽ. മുംബൈ ഗ്രാൻറ് റോഡിൽ അറബ് ലൈനിൽ ക്രിസ്റ്റൽ ടവറിൽ ജാബിർ ഖാൻ (46) നെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒൺലൈൻ ട്രേഡിംഗിലൂടെയും ടാസ്ക്കിലൂടെയും വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ മുപ്പത്തിരണ്ട് ലക്ഷം രൂപ പ്രതിയുടെ വ്യാജമായി നിർമ്മിച്ച കമ്പനിയിലേക്കാണ് നിക്ഷേപിച്ചത്. ഇയാൾ ഇത്തരത്തിൽ നിരവധി വ്യാജക്കമ്പനികളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്.

പണം മുഴുവൻ തട്ടിപ്പിന് ഇരയായവരുടെതാണെന്നാണ് ലഭ്യമാകുന്ന വിവരം. ആയിരത്തിലേറെ പേർ ഇവരുടെ കെണിയിലകപ്പെട്ട് പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പു സംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്. വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ട്രേഡിംഗിൽ പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്നു പറഞ്ഞ് 5000 രൂപ മാണിക്കമംഗലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് നൽകി. വിശ്വാസം വരുത്താനുള്ള തന്ത്രമായിരുന്നു അത്. തുടർന്ന് കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്തു. ഈ തുകകൾ മുഴുവൻ സംഘം കൈക്കലാക്കി. ഒൺലൈൻ ട്രേഡിംഗിൽ ചേർക്കുന്നയാൾക്ക് കമ്മീഷനും നൽകിയാണ് ആളുകളെ വലയിൽ വീഴ്ത്തുന്നത്.

ഒൺലൈൻ ടാസ്ക്കിലൂടെയും ഇവർ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്. ടാസ്ക്കിലൂടെ വൻ ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്. അതിന്‍റെ ഭാഗമായി ഇൻസ്റ്റയിൽ കൊടുത്തിട്ടുള്ള ചിത്രങ്ങളും, റീൽസുകളും, ലൈക്കും, ഷെയറും ചെയ്ത് അതിന്‍റെ സ്ക്രീൻ ഷോട്ടെടുത്ത് അയച്ചു കൊടുത്താൽ ഒരു നിശ്ചിത തുക’ തികച്ചും ഫ്രീ ആയി അയച്ചു കൊടുക്കും. ഭൂരിഭാഗം പേരും അതിൽ വീഴും. ടാസ്ക്ക് വഴി കൂടുതൽ ലാഭമുണ്ടാക്കാൻ വലിയ തുകകൾ നിക്ഷേപിക്കും. ഒടുവിൽ മുതലും ലാഭവും കൂടി വൻ സംഖ്യ ആയി കഴിയുമ്പോൾ തുക തിരിച്ചെടുക്കാൻ ശ്രമിക്കും. അതിന് കഴിയാതെ വരുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും, പണം പോയിയെന്നും മനസിലാകുന്നത്. പിന്നീട് ഈ സംഘത്തെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല. കുറച്ച് കഴിഞ്ഞ് പുതിയ പേരിൽ, പുതിയ തട്ടിപ്പുമായി സംഘം വീണ്ടും പ്രത്യക്ഷപ്പെടും.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വിപിൻദാസ്, എ എസ് ഐ അജിത്ത്കുമാർ, എസ് സി പി ഒ പി.എസ്.ഐനീഷ്, ജെറി കുരിയാക്കോസ് എന്നിവരാണ് ഉള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

PREVIOUS

ടോറസ് ഓട്ടോറിക്ഷയുടെ പുറകിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

NEXT

കോതമം​ഗലം സംഘർഷം; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
Related Post
March 13, 2024
തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
March 21, 2024
കാലിക്കറ്റ് വിസിയായി തുടരാം; കാലടി വിസിക്ക് തിരിച്ചടി
May 24, 2024
കാലടിയിലെ ഗതാഗതകുരുക്ക്; കാലടി മുതൽ മറ്റൂർ വരെ മീഡിയൻ. അനധികൃത പാർക്കിങ്ങിന് പിഴ
September 15, 2024
വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍; സങ്കടക്കയത്തിലാഴ്ന്ന് കാഞ്ഞങ്ങാട്ടെ കല്യാണ വീട്
Comments are closed.
കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
August 3, 2026
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
August 1, 2026
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
July 30, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
July 26, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
News Vision
News Vision
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
News Vision
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം
News Vision
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

Recent Posts

  • കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
  • സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; 10 ജില്ലകളിൽ യെലോ അലർട്ട്
  • സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
  • ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
  • കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
© Copyright 2025 - Newsvision. All Rights Reserved