വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നു ഉച്ചയ്ക്കിറക്കിയ പുതിയ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കൂടുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കി. ഇതനുസരിച്ച് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 20 വരെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

രുക്മയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

കാലടി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ രുക്മ ബി മാന്നാമ്പിള്ളി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ചെറുപ്പത്തിലെ അമ്മയേയും, അച്ചനേയും നഷ്ടപ്പെട്ട രുക്മ ജീവിതത്തോട് പടവെട്ടി നേടിയത് 91.60 ശതമാനം മാർക്ക്. കാഞ്ഞൂർ ചെങ്ങൽ സ്വദേശി ബൈജു എം കുമാറിന്റെയും, മിനി ബൈജുവിന്റെയും രണ്ടാമത്തെ മകളാണ് രുക്മ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ന്യുമോണിയ ബാധിച്ച് അമ്മയും, 12 ക്ലാസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അച്ചനും മരിച്ചു. പിന്നീട് എറണാകുളത്ത് ചിറ്റയുടെ സംരക്ഷണത്തിലായിരുന്നു […]

ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലിൽവെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. റെയിൽ ട്രാക്കിന് സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് സംഭസ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് […]

വേനൽ മഴ ഒരാഴ്ചകൂടി തുടർന്നേക്കും; 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്രമണത്തിന് സാധ്യത […]

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ  തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ […]

മുബൈയിൽ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം; മരണം 14 ആ‍യി

മുംബൈ: മുബൈയിലെ ഘാട്കോപ്പറിലെ പെട്രൊൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 14 ആ‍യി ഉയർന്നു. 60 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കനത്ത പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. അപകടത്തില്‍ മഹാരാഷ്ട്ര […]

ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; രോഗി വെന്തു മരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുൻപാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, രണ്ട് നഴ്സുമാർ, ഒരു ഡോക്ടർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണ് അപകടസമയം […]

സിബിഎസ്ഇ; നൂറ് ശതമാനം വിജയം നേടി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ

കാലടി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ. പത്താം ക്ലാസ് പരീക്ഷയിൽ ആരോൺ എബ്രഹാം സോണി, കെ.എസ് പാർവതി, സ്‌നേഹ എലിസബത്ത് സിബി, ഹേറാൻ സീമോൻ എന്നിവർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പവൻ ഷിജു റാം, സ്റ്റാൻലിൻ ബേബി, സ്റ്റിയ കോളിൻസ് എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മുഴുവൻ വിദ്യാർത്ഥികളും […]

ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ 10വയസ്സുകാരിയെ കയറിപിടിച്ചു; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ പത്ത് വയസ്സുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി (24)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി കുളിക്കാനായി കയറിയ സമയം യുവാവ് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തുകയും യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. സ്വന്തം ഭാര്യ സിന്ദാബാദ്,രാമ രാവണൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. മൈ ഡിയർ മമ്മി, കളഭം, കനക സിംഹാസനം, ലോകനാഥൻ ഐഎഎസ് തുടങ്ങി ഏഴോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കാലടി ഒക്കൽ സ്വദേശിയാണ്. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.    

സ്പെഷൽ ഡ്രൈവ്; പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ: സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന. മഞ്ഞപ്പെട്ടി […]

മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

മൂവാറ്റുപുഴ: വാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു. നായയുടെ കടിയേറ്റവര്‍ക്ക് ഇതിനോടകം 2 തവണ വാക്സിനേഷൻ നല്‍കിയെന്നും അതിനാൽ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ മേഖലയിലെ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്‌സിനേഷൻ നൽകും. മുഴുവൻ നായകളേയും പിടികൂടി നിരീക്ഷിക്കാൻ സംവിധാനം […]

പോലീസിനെ കണ്ട് ഓടിയ കൊലക്കേസ് പ്രതി കിണറ്റിൽ വീണു

തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു

തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സിബിഎസ്ഇ; മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം

കാലടി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം. 100 ശതമാനം വിജയമാണ് സ്‌കൂൾ നേടിയത്. പത്താം ക്ലാസ് പരീക്ഷയിൽ 103 വിദ്യാർത്ഥികളിൽ 83 പേർ ഡിസ്റ്റിംക്ഷൻ നേടി. 10 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. സ്‌നേഹ സിജോയ്, ഭദ്ര കാശിനാഥ്,ശിവാനി ബാബു കെ, ആനന്ദ് നാരായണൻ, ശ്രീനന്ദ കെ.എ, മേഘനാ നായർ, രോഹൻ രതീഷ് കുമാർ, അരുണ അനിൽ, അർജുൻ എ.ആർ, ജാസ്ലിൻ ടി.ജെ […]

മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ആലുവ: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് മാധ്യമപ്രവർത്തക ജിഷയുടെ വീടാണ് […]

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞൂർ നേഗിൾ വിദ്യാഭവന് 100 ശതമാനം വിജയം

കാഞ്ഞൂർ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞൂർ നേഗിൾ വിദ്യാഭവന് 100 ശതമാനം വിജയം. 18 പേർ പരീക്ഷ എഴുതിയതിൽ ഒരു വിദ്യാർത്ഥി എ വൺ കരസ്ഥമാക്കി. ആർ.മാധവ് ആണ് എ വൺ നേടിയത്. 5 പേർ 90 ശതമാനവും, 8 പേർ 80 ശതമാനവും മാർക്ക് നേടി.    

വനിതാ ഡോക്ടർക്ക് മര്‍ദനം

കൊല്ലം:കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ  ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും […]

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന […]

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി

മലപ്പുറം: പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്.  സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. […]