07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
389 views 0 sec 0 Comment

കൊച്ചിയിലെ ഡിഎൽഎഫ് ഫ്ലാറ്റിൽ 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം

admin - June 18, 2024

കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000 ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ചികിത്സയിലുള്ളവരിൽ 5 വയസിന് താഴെയുള്ള 25 കുട്ടികളുമുണ്ട്.

കഴിഞ്ഞ 2 മാസത്തിനിടെയാണ് ഫ്ലാറ്റിലെ താമസക്കാര്‍ ചികിത്സ തേടിയത്. ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്.

മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഫ്ലാറ്റിന്‍റെ താഴ്‌ഭാഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.

ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ തുടങ്ങി.

PREVIOUS

ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

NEXT

ഇരു ചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ
Related Post
December 25, 2023
ന്യൂസ് വിഷൻ ഇംപാക്റ്റ്; നിലംപൊത്താറായ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി
September 25, 2023
15-കാരനെ പലവട്ടം പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും
July 15, 2024
ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍
April 25, 2024
കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved