അങ്കമാലി :അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ രണ്ട് ഡയറക്ടർ ബോർഡംഗങ്ങൾ കൂടി അറസ്റ്റിൽ. എൽസി വർഗ്ഗീസ്, പി.സി.ടോമി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരേയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻ ബാങ്ക് പ്രസിഡന്റ് പി.ടി പോളിന്റെ ഭാര്യ എൽസി, ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, പി.വി. പൗലോസ്, മേരി ആന്റണി, രാജപ്പൻ നായർ, ലക്‌സി ജോയ് ഉദ്യോഗസ്തരായിരുന്ന സെക്രട്ടറി ബിജു കെ. ജോസ്, […]
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കുട്ടപ്പൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട , പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. തിരുപ്പൂർ പരപ്പാളയം കുമാരസ്വാമി ലേഔട്ടിൽ സന്തോഷ് (36), പാലക്കാട് കുഴൽമന്ദം ചിതലി മരത്തക്കാട് വീട്ടിൽ രതീഷ് അയ്യപ്പൻ (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. മിനി പിക്കപ്പ് വാനിലാണ് കഞ്ചാവ് കടത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി പ്രധാന പാതയിലൂടെ വരികയായിരുന്ന വാഹനത്തെ ചേലാമറ്റത്ത് […]
പുഴയിൽ മാലിന്യം തളളിയവർക്ക് 25000 രൂപ പിഴ ചുമത്തി
കാഞ്ഞൂർ : പാറപ്പുറം വല്ലംകടവ് പാലത്തിൽ നിന്നും മാലിന്യം പുഴയിൽ തളളിയവർക്ക് പഞ്ചായത്ത് പിഴ ചുമത്തി. 25000 രൂപയാണ് പിഴ ചുമത്തിയത്. തിരുനാരായണപുരം സ്വദേശി മുഹമ്മദാലി, പാറപ്പുറം സ്വദേശികളായ മുകേഷ്, മനോജ് എന്നിവർക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വാഹനത്തിൽ ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന മാലിന്യം പെരിയാറിലേക്ക് തളളുകയായിരുന്നു. ഇത് കണ്ട യുവാക്കൾ പഞ്ചായത്തിൽ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പോലീസ് എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ്, പഞ്ചായത്ത് പ്രസിഡന്റ്, […]
ഇല്ലിത്തോട് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ജനം ഭീതിയിൽ
മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി നാശനഷ്ടം വരുത്തി. നമ്പ്രമ്പാടൻ ജിസ്‌മോന്റെ വീടിന്റെ ചുറ്റുമതിൽ തകർത്തു. കുടാതെ വാഴ മുതലായ കൃഷികളും നശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പത്തോളം ആനകളാണ് ഉണ്ടായത്. തുടർന്ന് നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനകൂട്ടത്തെ വനത്തിലേക്ക് കയറ്റിവിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്ല്യം രൂക്ഷമാണ്. രണ്ടാഴ്ച്ച മുൻപ് ഇല്ലിത്തോട്ടിൽ വാട്ടർ ടാങ്ക് റോഡിലെ വീട് കാട്ടാന ആക്രമിച്ചുതകർത്തിരുന്നു. ദമ്പതിമാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് […]
അങ്കമാലിയിലും കാലടിയിലും അടിയന്തരമായി ബൈപ്പാസ് നിർമ്മിക്കണം; സിപിഐ
കാലടി: രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന അങ്കമാലിയിലും കാലടിയിലും അടിയന്തിരമായി ബൈപ്പാസ് നിർമ്മിക്കണമെന്ന് സിപിഐ അങ്കമാലി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നാഷണൽ ഹൈവേയും എം സി റോഡും സംഗമിക്കുന്ന അങ്കമാലി രാത്രികാലങ്ങളിൽ പോലും ഗതാഗതക്കുരുക്കിലാണ്. ആളുകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന കാലടിയിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നുണ്ടെങ്കിലും കാലടി ടൗണിലെ റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാൽ പുതിയ പാലം ഗതാഗത കുരുക്കിന് പരിഹാരമാകില്ല.അങ്കമാലിയിലും കാലടിയിലും ബൈപ്പാസ് നിർമ്മിച്ചാൽ മാത്രമേ ഇരു സ്ഥലത്തെയും ഗതാഗത […]
കാഞ്ഞൂർ നാട്ടുപൊലിമയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കാഞ്ഞൂർ: കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ട് സംഘത്തിലെ അംഗമായിരുന്ന അമ്പാടിയുടെ പന്ത്രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓർമ്മ കൂട്ടായ്മയിൽ വച്ച് ഈ വർഷത്തെ കാഞ്ഞൂർ നാട്ടുപൊലിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാമത് അമ്പാടി സ്മാരക ഫോക്ലോർ അവാർഡിനായി പാരമ്പര്യ നാടോടി കലയായ ഗരുഡൻ പറവ കലാകാരൻ എം കെ പ്രദീപനെയും, മൂന്നാമത് നാട്ടുകല പുരസ്കാരത്തിനായി പ്രശസ്ത ഫോക്ലോറിസ്റ്റ് ഗിരീഷ് ആമ്പ്രയെയും, ഇ കെ ബിനു ഓർമ്മ പുരസ്കാരത്തിനായി അഭിനേത്രിയും നർത്തകിയുമായ ആര്യ സലീമിനെയും തെരഞ്ഞെടുത്തു. ചലച്ചിത്ര ടിവി താരം മനോജ് […]
അങ്കണവാടിയിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്
കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. വാടക കെട്ടിടത്തിലായിരുന്നു താത്ക്കാലിക അങ്കണവാടി പ്രവർത്തിപ്പിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
‘ഭാരതാംബയെ ഒഴിവാക്കില്ല’: ദേശീയത, രാജ്യസ്‌നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ
തിരുവനന്തപുരം : ഭാരതാംബചിത്ര വിവാദത്തില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.ദേശീയത, രാജ്യസ്‌നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി തൊഴുന്ന ഗവര്‍ണറുടെ ചിത്രവും രാജ്ഭവന്‍ പുറത്തുവിട്ടു. പരിപാടിയില്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രസംഗിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം […]
സിപിഐ അങ്കമാലി നിയോജക മണ്ഡലം സമ്മേളനം; നേത്രദാന സമ്മതപത്രം കൈമാറും
കാലടി: കേരള നേത്ര ബാങ്ക് അസോസിയേഷനുമായും അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയുമായി സഹകരിച്ച് സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ സിപിഐ അംഗങ്ങളിൽ നിന്നും മറ്റ് സുമനസ്സുകളിൽ നിന്നും നേത്രദാന സമ്മതപത്രം ശേഖരിച്ചു നൽകും. 20,21,22 തിയതികളിൽ നീലീശ്വരത്ത് നടക്കുന്ന അങ്കമാലി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃതദാന സമ്മതപത്രം സമർപ്പണം നൽകുന്നത് സിപിഐ നേതാവായിരുന്നു വി കെ രാമകൃഷ്ണൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യുകയും, ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി നൽകിയ മാതൃക ഉൾക്കൊണ്ടു […]
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ
കാലടി: സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജൂൺ 20ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ആർ. അജയൻ അറിയിച്ചു. റോജിഎം.ജോൺഎം.എൽ.എ. അധ്യക്ഷനായിരിക്കും. ബെന്നി ബഹനാൻ […]
കാലടിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒരു കോടി; താന്നിപ്പുഴ മുതൽ മറ്റൂർ വരെ മീഡിയനുകൾ സ്‌ഥാപിക്കും
കാലടി കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗതാഗതമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാർഗനിർദേശമായി. ഇവ നടപ്പാക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. എംസി റോഡിൽ താന്നിപ്പുഴ മുതൽ മറ്റൂർ വരെ 2.5 കിലോമീറ്റർ ട്രാഫിക് മീഡിയനുകൾ സ്ഥാപിക്കും.തുടക്കവും അവസാനവും കോൺക്രീറ്റ് മീഡിയനും മറ്റു ഭാഗങ്ങളിൽ അയേൺ മീഡിയനും ആയിരിക്കും. മീഡിയന്റെ എല്ലാ ഭാഗത്തും സൂചന ലൈറ്റുകൾ ഉണ്ടാകും. മറ്റൂർ ജംക്ഷനിലെ നിലവിലുള്ള റൗണ്ട് ട്രാഫിക് ഐലൻഡ് […]
വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം
നെടുമ്പാശേരി: വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം. മികച്ച സേവനത്തിന് എയർപോർട്ട് പോലീസ് എയ്ഡ് പോസ്റ്റ് ലെയ്സൺ ഓഫീസർ സാബു വർഗീസിനാണ് ജില്ലാ പോലീസ് മേധാവി എം.ഹേമലത അനുമോദന പത്രം നൽകിയത്. കോട്ടയം സ്വദേശിനിയുടെ ബാഗ് എയർപോർട്ടിലെവിടെയോ വച്ച് നഷ്ടപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും ബന്ധപ്പെട്ടിട്ടും ബാഗ് കിട്ടിയില്ല. ഒടുവിൽ സാബു വർഗീസാണ് അന്വേഷിച്ച് കണ്ടെത്തിയത്. ഒരേ തരത്തിലുള്ള രണ്ട് ലാപ്ടോപ്പുകൾ എയർപ്പോർട്ടിൽ വച്ച് യാത്രക്കാർ പരസ്പരം മാറിയെടുത്തു […]
ആദിശങ്കരയിലെ അപർണ പ്രസാദ് മികച്ച എൻഎസ്എസ് വോളൻ്റിയർ
കാലടി: എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച എൻ എസ് എസ് വോളൻ്റിയർ ആയി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ അപർണ പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. വോളൻ്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് നൽകിയ നേതൃത്വമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. ഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക് ദിനആഘോഷത്തിൽ എൻ എസ് എസ് നെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുത്തിരുന്നു. മികച്ച യുണീറ്റിനും പ്രോഗ്രം […]
തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു
കാലടി: ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്രകലാരംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിൽ തിരുവൈരാണിക്കുളം കലാക്ഷേത്രം പ്രവർത്തനനം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയമാൻ. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, വാർഡ് മെമ്പർ ഷിജിത സന്തോഷ് , ചോറ്റാനിക്കര വിജയൻ മാരാർ, കലാമണ്ഡലം ശങ്കരവാര്യർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, […]
കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി
കാലടി: കാലടി ക്യാറ്റ്‌സ് ക്ലബ് മാണിക്യമംഗലത്ത് പാതിവഴിയിൽ നിർമ്മാണം നിലച്ച വനജ ഗോപിയുടെ വീട് പൂർത്തീകരിച്ച് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ താക്കോൽ ദാനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.കെ.സാജൻ അദ്ധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജൻ തോട്ടപ്പിള്ളി മുഖ്യാതിഥിയായി. വാർഡ് മെമ്പർ സ്മിത ബിജു, ക്ലബ് ഭാരവാഹികളായ അഡ്വ.കെ.ബി.സാബു, പി.എ.ജോയി, എം.ജെ.ജോൺസൺ, ടി.വി.രഘു എന്നിവർ സംസാരിച്ചു. ക്ലബ് നിർമിച്ച് നൽകുന്ന ആറാമത്തെ വീടാണിത്. ഏഴാമത്തെ വീടിന്റെ പൂർത്തീകരണവും നടന്ന് കൊണ്ടിരിക്കുന്നു.കാലടിയിൽ കഴിഞ്ഞ […]
കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു
കാലടി: കാലടി പോലീസ് സ്റ്റേഷൻ സേനാംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് ഡിവൈഎസ്പി വി,ടി ഷാജൻ ആധ്യക്ഷത വഹിച്ചു. കോട്ടയം സബ് കളക്ടർ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. കാലടി എസ് എച്ച് ഒ അനിൽകുമാർ ടി മേപ്പിള്ളി, സബ് ഇൻസ്‌പെക്ടർ ജോസി എം ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. കുടുംബാംഗങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മേളനത്തിൽ 250 ഓളം പേർ പങ്കെടുത്തു. സേനാംഗങ്ങളുടെ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും, […]
കൊച്ചി വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിരോധനം
നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. […]
ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു, ചെറിയ വഴക്ക് കയ്യാങ്കളിയായി; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി
കാൺപൂർ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയും നൽകി. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. 13 വർഷം മുൻപായിരുന്നു പ്രവീണും ഭാര്യയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം […]
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന ശിവൻകുട്ടിയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



