കാലടി: അയ്യമ്പുഴയിൽ പ്രവർത്തനം നിലച്ച പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പകുതി ഭാഗം മാത്രമേ ഉള്ളൂ. പാറമടയിൽ ചൂണ്ടടയിടാൻ വന്നവരുടെ ചൂണ്ടയിൽ മ്യതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദൂരൂഹത സംശയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാറമടയിൽ ശനിയാഴ്ച്ച വിശദമായ പരിശോധന നടത്തും.
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്
കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടാക്കിയത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജും തമ്മിലാണ് അടിപിടി ഉണ്ടായത്. യാത്രയയപ്പ് നൽകിയ ഹോം ഗാർഡാണ് ബിരിയാണി വാങ്ങി നൽകിയത്. ഒരാൾക്ക് കൂടുതൽ ചിക്കൻ പീസ് ലഭിച്ചതാണ് തർക്കത്തിന് കാരണം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തമ്മിൽ തല്ലിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകർ ഇടപെട്ടാണ് ഇരുവരെയും […]
20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ
പെരുമ്പാവൂർ: 20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.വിൽപ്പനക്കായി റോഡിൽ നിൽക്കുന്ന സമയത്ത് കാഞ്ഞിരക്കാട് നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് എത്തിക്കുന്ന ഹെറോയിൻ ഇവിടെ ചെറിയ ബോട്ടിലുകൾ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ബോട്ടിലിന്1000 നിരക്കിലായിരുന്നു വിൽപ്പന. ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നു […]
അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മലപ്പുറത്ത് 50കാരിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് 66കാരൻ
മലപ്പുറം: അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 50കാരിയില്‍ നിന്നും മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഊര്‍ങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലില്‍ അസൈനാരെയാണ് (66) അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ജസീല ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഉംറക്ക് പോകാനായി അറബി സഹായിക്കുമെന്നും മഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ അറബിയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കൈയിലുള്ള ആഭരണങ്ങള്‍ കണ്ടാല്‍ അറബി […]
കുറഞ്ഞ ചിലവിൽ ചികിത്‌സ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു
അങ്കമാലി: മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റൽ ‘കരുതൽ’ ആരോഗ്യ പദ്ധതി വിപുലീകരിച്ചു. അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, ആലുവ, പറവൂർ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക. ‘കരുതൽ’ പദ്ധതി പ്രകാരം, ഒ.പി. കൺസൾട്ടേഷനുകൾക്ക് 40% വും, ലാബ്, ഒ.പി സംബന്ധമായ റേഡിയോളജി സേവനങ്ങൾക്ക് 10% വും ഫീസ് ഇളവ് ലഭിക്കും. അതോടൊപ്പം, അത്യാഹിത വിഭാഗത്തിലെ കൺസൾട്ടേഷനുകൾക്കും 10% ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. […]
ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിന് അനുമതിയില്ല
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവിന് അനുമതിയില്ല. ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനപരിശോധിക്കില്ല. ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഗതാഗത കമ്മിറ്റി നൽകിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷക്കരുതെന്നും ഹൈകോടതി തുറന്നടിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമെ മുന്നോട്ടു പോകാനാകുകയുള്ളുവെന്നും പ്രശ്നങ്ങള്‍ നിസാരമായി എടുക്കരുതെന്നും നിലവിലുള്ള റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും […]
മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.
വാഹനാപകടത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കാലടി: വാഹനാപകടത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞൂർ പാറപ്പുറം സ്വദേശി വട്ടേലി സേവ്യർ (59) ആണ് മരിച്ചത്. തിരുവോണ ദിവസം വീടിനു സമീപത്ത് വച്ച് സ്‌കൂട്ടറിൽ പോവുകയായിരുന്ന സേവ്യറിനെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ചിതറിപ്പിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു. .
കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്
ആലുവ: കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ 13 ഇരുചക്രവാഹനങ്ങൾ, 3 ആർ.സി ബുക്ക് 3,446,30 രൂപ എന്നിവ തെറ്റാലി പുത്തൻപുരയ്ക്കൽ ഡേവിസിൽ നിന്ന് കണ്ടെടുത്തു.ഇയാളെ അറസ്റ്റ് ചെയ്തു. ആലുവയിൽ 7 കാറുകൾ, 15 ആർ.സി ബുക്ക്, 13 മുദ്രപ്പത്രങ്ങൾ, തുടങ്ങിയവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തേരി പരുത്തിക്കുടി ഹമീദിനെ അറസ്റ്റ് […]
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം മാർഗ്ഗി സജീവ് നാരായണ ചാക്യാർക്ക്.
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് എല്ലാവർഷവും നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ മാർഗ്ഗി സജീവ് നാരായണ ചാക്യാരെ തിരഞ്ഞെടുത്തു. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥകളി നിരൂപകനും കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്ട്രാറുമായ വി. കലാധരൻ, സാംസ്കാരിക പത്രപ്രവർത്തകനും കലാനിരൂപകനുമായ ശ്രീവത്സൻ തീയ്യാടി, പ്രശസ്ത കൂടിയാട്ടം കലാകാരി കലാമണ്ഡലം സിന്ധു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കൃതനെ തിരഞ്ഞെടുത്തത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 24 ന് പുരസ്കാരം സമ്മാനിക്കും.
‘ജെൻ സി’ പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു
കാഠ്മണ്ഡു: ‘ജെൻ സി’ പ്രതിഷേധം ശക്തമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. നേപ്പാളിൽ 2 ദിവസമായി തുടരുന്ന അക്രമാസ്ക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് രാജി. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടിക്കും അഴിമതി ഭരണത്തിനുമെതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തിൽ 19 പേർ മരിച്ചിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരേ തിരിയുകയായിരുന്നു. പ്രധാനമന്ത്രി രാജിവക്കും വരെ പ്രതിഷേധിക്കുമെന്ന് യുവാക്കൾ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെയും പ്രസിഡന്‍റിന്‍റെയും വീടുകളിൽ പ്രതിഷേധക്കാർ അതിക്രമിച്ച് […]
പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുനസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമായിരുന്നു ദേശിയ പാത അതോറിറ്റിയുടെ ആവശ്യം. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. പാലിയേക്കര ടോൾ പിരിവ് ചൊവ്വാഴ്ച വരെയായിരുന്നു തടഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും […]
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി; ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റിയെന്ന് റിപ്പോർട്ട്. ശബരമിലയിലെ സ്പെഷ്യൽ കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ഹൈക്കോടതിയുടെ നിർദേശം വേണം. മാത്രമല്ല, സ്വർണപ്പണികൾ സന്നിധാനത്തു തന്നെ നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ദേവസ്വം ബോർഡിന്‍റെ നടപടി. അതേസമയം, സ്വർണപ്പാളികളിൽ കേടുപാടുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇളക്കി മാറ്റിയതെന്നും […]
അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കളക്ടറേറ്റിനു മുന്നിൽ ധർണ നാളെ
അങ്കമാലി : അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് (എറണാകുളം ബൈപ്പാസ്) പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് എംപിമാരും എംഎൽഎമാരും ബുധനാഴ്ച എറണാകുളം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ. ബാബു, റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ധർണ. രാവിലെ പത്തിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് കടന്നുപോകുന്ന മേഖലയിലെ […]
അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം വ്യാഴാഴ്ച മുതൽ
അങ്കമാലി : അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലകളിലെ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കുന്നതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ഈ മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചു. സേവന-വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ ബസ് ഉടമ സംഘടനകൾക്ക് മാർച്ച് 21-ന് ഡിമാൻഡ് നോട്ടീസ് നൽകുകയും പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടിക്കിട്ടിയാൽ മാത്രമേ തൊഴിലാളികളുടെ കൂലി കൂട്ടാനാകൂ എന്ന […]
ഓണസദ്യയിൽ നിന്നും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
കാലടി : കാലടി ചെങ്ങൽ സെന്റ്: ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾക്ക് ഭക്ഷ്യവിബാധ ഏറ്റു. സമീപത്തെ വിവിധ ആശുപത്രികളിൽ കുട്ടികൾ ചികിത്സ തേടി. വയറിളക്കവും ശർദിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം സ്‌കൂളിൽ ഓണസദ്യ ഉണ്ടായിരുന്നു. അതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് കരുതുന്നത്. സ്‌കൂളിലാണ് ഓണസദ്യ തെയ്യാറാക്കിയത്.
ആംബുലൻസ് നാടിന് സമർപ്പിച്ചു
കാഞ്ഞൂർ: പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആംബുലൻസിന്റെ താക്കോൽ ദാനം കുന്നത്ത് നാട് എസ്എൻഡിപി യൂണിയൻ ചെയർമാൻ കെ.കെ കർണൻ നിർവഹിച്ചു. അൻവർ സാദത് എംഎൽഎ ഫ്‌ലാഗോഫ് ചെയ്തു. കുന്നത്ത്നാട് യൂണിയൻ അംഗം ടി,എസ് ജയൻ, പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ജി നിഷാദ്, യൂണിയൻ സമതി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആനന്ദ് ഓമനക്കുട്ടൻ, സെക്രട്ടറി മഹേഷ് പാറപ്പുറം, എസ്എൻഡിപി ശാഖ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കാലടി: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം നടമുറിഭാഗത്ത് പൈനാടത്ത് വീട്ടിൽ ഷിജു (46) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യം നിമിത്തം ശനിയാഴ്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി’എം ജോൺസൻ, ടി.വി സുധീർ, റെജിമോൻ, ഷിജു, ഏ.എസ്.ഐ സെബാസ്റ്റ്യൻ , സീനിയർ സി പി ഒ മാരായ മനോജ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം
കണ്ണൂര്‍: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സ്‌ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ട്. […]
ടാഗോർ സ്മൃതി മാധ്യമപുരസ്കാരം സിജോ പൈനാടത്തിന്
തിരുവനന്തപുരം: കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ രബീന്ദ്രനാഥ് ടാഗോർ സ്മൃതി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഓഗസ്റ്റ് 31ന് ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഡോ. ബി. സന്ധ്യ പുരസ്കാരം […]



