തടിയിട്ട പറമ്പ്: ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥർ ബൈക്ക് യാത്രികർക്ക് രക്ഷകരായി. തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ എ.ആർ ജയൻ, ആർ. ജഗതി എന്നിവർ മൂവാറ്റുപുഴയിൽ നിന്ന് പ്രതി എസ്കോർട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. വെങ്ങോല പൂനൂർ എത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് വാഹനം നിർത്തി. ഭാരവാഹനവും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ. ഒരാൾ കാനയിൽ വീണു കിടക്കുന്നു. മറ്റേയാൾ ചോരയൊലിച്ച് ഇരിക്കുന്നു. കാനയിൽ കിടക്കുന്നയാളെ ഉടനെ എടുത്ത് കയറ്റി. നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി അതുവഴി […]
അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും
കാലടി : അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. ഹയർ സെക്കൻഡറി ജനറൽ, ഹൈസ്കൂൾ ജനറൽ, ഹൈസ്കൂൾ സംസ്കൃതം എന്നിവയിൽ ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. യു.പി. ജനറൽ സെയ്ന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം സ്കൂൾ അത്താണിയും യു.പി. സംസ്കൃതം ബി.എസ്. യു.പി.എസ്. കാലടിയും ഒന്നാമതാണ്. എൽ.പി. ജനറൽ ഹോളി ഫാമിലി എൽ.പി.എസ്. അങ്കമാലിയും യു.പി. അറബിക് സി.ആർ.എച്ച്.എസ്. കുറ്റിപ്പുഴയും എച്ച്.എസ്. അറബിക് ജി.എച്ച്.എസ്.എസ്. ചെങ്ങമനാടും എൽ.പി. അറബിക് ജെ.ബി.എസ്. കുന്നുകരയും മുന്നിട്ടുനിൽക്കുന്നു. […]
കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടികയറി
കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടികയറി. വികാരി ഫാ.മാത്യു മണവാളൻ കൊടി കയറ്റി. 27 വരെയാണ് തിരുനാൾ. പ്രധാന തിരുനാൾ ദിവസമായ 26 ന് രാവിലെ 10 ന് ഇടവകയിലെ സമർപ്പിതരുടെ സംഗമം ഉണ്ടായിരിക്കും. വൈകീട്ട 6 ന് ആഘോഷമായ ദിപ്പബലി,പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നീ കർമ്മങ്ങൾക്ക് ഫാ.ജെയിംസ് തുരുത്തിക്കര കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളി ചുറ്റി മെഴുക് തിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സമാപന ദിവസമായ 27 ന് വൈകീട്ട് […]
മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ
അങ്കമാലി: മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. തളിപ്പറമ്പ് സെയ്ദ് നഗറിൽ കളരിക്കുന്നേൽ വീട്ടിൽ ഹാഷിം (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഡാൻസാഫും, 2021 ൽ ലോക്ഡൗൺ സമയം അങ്കമാലി പോലീസും ചേർന്ന് കറുകുറ്റിയിൽ 2 കിലോ 200 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഈ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം. തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നത്. മൂന്നു പേർ നേരത്തെ പിടിയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന ഹാഷിമിനെ […]
അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട; യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ
അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി […]
നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്. നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന് പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തന് മാത്രമല്ല, ഗംഗാധരന് എന്നയാളും തന്നോട് പരാതി […]
ആലുവയിൽ ജിംനേഷ്യം ട്രെയ്നറുടെ കൊലപാതകം; സ്ഥാപന ഉടമ പിടിയിൽ
ആലുവ: ആലുവ ചുണങ്ങംവേലിയിലെ വാടകവീടിന്റെ മുറ്റത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. ചുണങ്ങംവേലിയിൽ ജിംനേഷ്യം നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്റെ പിടിയിലായത്. കണ്ണൂർ സ്വദേശിയായ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കൃഷ്ണ പ്രതാപിന്റെ വെട്ടേറ്റാണ് സാബിത്ത് കൊല്ലപ്പെട്ടത്. ചൂണ്ടിയിലെ ജിംനേഷ്യത്തിൽ ട്രെയ്നറാണ് സാബിത്ത്. കൃഷ്ണപ്രതാപാണ് സ്ഥാപനത്തിന്റെ ഉടമ. ഇവർ തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. കണ്ണൂർ ശ്രീകണ്ഠാപുരം നെടുഞ്ചാരപുതിയപുരയിൽ ഖാദറിന്റെയും പരേതയായ ഫാത്തിമയുടെയും മകനാണ് കൊല്ലപ്പെട്ട സാബിത്ത്. ഭാര്യ ഷെമീല. മക്കൾ: […]
ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ
ആലുവ: ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ കണ്ണൂർ സ്വദേശി സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിന്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പേലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഇയാളെടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം കണ്ടത്. വയറിനും തലക്കുമാണ് വെട്ടേറ്റിരിക്കുന്നത്.
കാലടിയിലെ മീഡിയൻ: വകുപ്പുകളുടെ നിസ്സഹകരണം: ട്രാക് പിൻമാറാൻ ഒരുങ്ങുന്നു.
കാലടി: മന്ത്രിതലത്തിലും വിവിധ വകുപ്പുതലത്തിലും ഏറെ ചർച്ചകൾക്ക് ശേഷം കാലടിയിൽ സ്ഥാപിച്ച മീഡിയൻ പ്രോജക്ടിൽ നിന്നും പിന്മാറാൻ ഒരുങ്ങി കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ (ട്രാക്). കഴിഞ്ഞ മെയ് മാസത്തിൽ ഗതാഗത വകുപ്പ് മന്ത്രി മുൻകൈ എടുത്ത് കാലടിയിൽ വിളിച്ചു കൂട്ടിയ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എടുത്ത തീരുമാനമായിരുന്നു കാലടി പാലം മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിക്കുക എന്നത്. ഇതോടൊപ്പം തന്നെ കാലടി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മിറ്റി വിളിച്ചു ചേർക്കുകയും കാലടിയിലെ ഗതാഗത […]
അങ്കമാലി ബാറിലെ കൊലപാതകം; 6 പേർ പിടിയിൽ
അങ്കമാലി: ബാറിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. കിടങ്ങൂർ കിഴങ്ങൻ പള്ളി ബിജേഷ് (ബിജു 37), കിടങ്ങൂർ മണാട്ട് വളപ്പിൽ വിഷ്ണു (33), കിടങ്ങൂർ തേറാട്ട് സന്ദീപ് (41), പവിഴപ്പൊങ്ങ് പാലമറ്റം ഷിജോ ജോസ് (38), പവിഴപ്പൊങ്ങ് കിങ്ങിണിമറ്റം സുരേഷ് (തമ്പുരാട്ടി സുരേഷ് 43), മറ്റൂർ പൊതിയക്കര വല്ലൂരാൻ ആഷിഖ് പൗലോസ് (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയായ ആഷിഖ് മനോഹരനാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. […]
അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി ആയി അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. ആറ്റൂകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.
അങ്കമാലിയിൽ ബാറിൽ അടിപിടി; നിരവധി കേസിലെ പ്രതിയെ കുത്തിക്കൊന്നു
അങ്കമാലി: അങ്കമാലി ഹിസ്പാർക്ക് ബാറിൽ ഉണ്ടായ അടിപിടിയിൽ നിരവധി കേസിലെ പ്രതിയായ ആഷിക് മനോഹറിനെ (30) കുത്തിക്കൊന്നു. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പ്രതികളെക്കുളിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആഷിക്കിനെതിരെ വധശ്രമമടക്കം കേസുണ്ട്. രണ്ട് തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്.
അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയുന്നതിന് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്ന പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്റേഷന്, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വന്യജീവിശല്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ്ജ വേലികളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എം.കെ.ശശീന്ദ്രന് വ്യക്തമാക്കി. കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് […]
ബാങ്കിൽ മോഷണശ്രമം; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
കുന്നത്തുനാട്: ബാങ്കിൽ മോഷണശ്രമം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാൽകൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. തുടർന്ന് പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ […]
നിർമല സീതാരാമനുമായുള്ള ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ ശ്രീ ശാരദാ വിദ്യാലയത്തിന് പുരസ്കാരം
കാലടി: പ്രഫ. കെ. വി. തോമസ് വിദ്യാധാനം ട്രസ്റ്റ് സംഘടിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായുള്ള ചോദ്യോത്തര പരിപാടി ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ മികച്ച ചോദ്യത്തിനുള്ള പുരസ്കാരം കാലടി ശ്രീ ശാരദാ വിദ്യാലയത്തിന്. വിദ്യാഭ്യാസ നിലവാരത്തിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും മുന്നിട്ടു നില്ക്കുന്ന കേരളത്തിലെ യുവാക്കൾ ജോലി തേടി കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് എങ്ങനെ തടയാൻ പറ്റും എന്ന ചോദ്യമാണ് പുരസ്കാരത്തിന് അർഹമായത്. വിജയികൾക്ക് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകി. മികച്ച […]
മഞ്ഞപ്ര പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്
കാലടി: മഞ്ഞപ്ര പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. കാലടി ശ്രീ ശങ്കരാ കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സ് പഞ്ചായത്തിലെ കുടുംബശ്രീയുടെ സഹകരണത്തോടെ 14 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരെ കണ്ടെത്തി അവരിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി പഠിപ്പിച്ചാണ് ഈ നേട്ടം കൈവരിക്കാൻ ആയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് ബിനോയ് ഇടശ്ശേരി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ സൗമിനി ശശീന്ദ്രൻ മെമ്പർമാരായ അൽഫോൻസാ […]
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന്
ന്യൂദല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് […]
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു
ഇടുക്കി : അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് അടിമാലിക്ക് സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ; സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. വരുന്ന മണ്ഡലകാലം മുതൽ ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ശബരിമലയിലെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.