കാലടി : കാലടി ചെങ്ങൽ സെന്റ്: ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾക്ക് ഭക്ഷ്യവിബാധ ഏറ്റു. സമീപത്തെ വിവിധ ആശുപത്രികളിൽ കുട്ടികൾ ചികിത്സ തേടി. വയറിളക്കവും ശർദിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം സ്‌കൂളിൽ ഓണസദ്യ ഉണ്ടായിരുന്നു. അതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് കരുതുന്നത്. സ്‌കൂളിലാണ് ഓണസദ്യ തെയ്യാറാക്കിയത്.
ആംബുലൻസ് നാടിന് സമർപ്പിച്ചു
കാഞ്ഞൂർ: പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആംബുലൻസിന്റെ താക്കോൽ ദാനം കുന്നത്ത് നാട് എസ്എൻഡിപി യൂണിയൻ ചെയർമാൻ കെ.കെ കർണൻ നിർവഹിച്ചു. അൻവർ സാദത് എംഎൽഎ ഫ്‌ലാഗോഫ് ചെയ്തു. കുന്നത്ത്നാട് യൂണിയൻ അംഗം ടി,എസ് ജയൻ, പാറപ്പുറം എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ജി നിഷാദ്, യൂണിയൻ സമതി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആനന്ദ് ഓമനക്കുട്ടൻ, സെക്രട്ടറി മഹേഷ് പാറപ്പുറം, എസ്എൻഡിപി ശാഖ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കാലടി: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം നടമുറിഭാഗത്ത് പൈനാടത്ത് വീട്ടിൽ ഷിജു (46) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യം നിമിത്തം ശനിയാഴ്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി’എം ജോൺസൻ, ടി.വി സുധീർ, റെജിമോൻ, ഷിജു, ഏ.എസ്.ഐ സെബാസ്റ്റ്യൻ , സീനിയർ സി പി ഒ മാരായ മനോജ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം
കണ്ണൂര്‍: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സ്‌ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ട്. […]
ടാഗോർ സ്മൃതി മാധ്യമപുരസ്കാരം സിജോ പൈനാടത്തിന്
തിരുവനന്തപുരം: കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ രബീന്ദ്രനാഥ് ടാഗോർ സ്മൃതി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഓഗസ്റ്റ് 31ന് ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഡോ. ബി. സന്ധ്യ പുരസ്കാരം […]
ഒക്കൽ ഗണേശോത്സവം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
പെരുമ്പാവൂർ : ഒക്കൽ ഗണേശോത്സവത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്കാരം കെ.പി മനോജ് കുമാറിനും, ദമ്പതി പുരസ്കാരം പി.എൻ. അശോക് കുമാർ, സുജാത ദമ്പതികൾക്കും, മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ. പി. സജീവ് എന്നിവർക്കും ഗണേശോത്സവം 2025 പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. കുടാതെ സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും. 30 ന് വൈകിട്ട് ആറുമണിക്ക് ജയ് ഗണേശ ഭക്ത സംഗമത്തിൽ വച്ച് ദമ്പതി പൂജയിലും, കുടുംബ ഐശ്വര്യ പൂജയിലും, […]
കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ
കാലടി: കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. കാലടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൈപ്പട്ടൂർ സ്വദേശിയായ പോരോത്താൻ ഡേവിസിന്റെ ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ കൈചെയിനാണ് ഡേവിസ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കാലടി പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കാലടി പോലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥന് കൈചെയിൻ കൈമാറി. ഇളമ്പക്കപ്പിള്ളി സ്വദേശിനിയുടെ കൈചെയിൻ ആണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ടത്
വിരട്ടുകയൊന്നും വേണ്ട; ആഗോള അയ്യപ്പ സംഗമം നല്ല നിലയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടക്കുമെന്നും സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനം എന്നായോയെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ശബരിമല ജാതിമത വ്യവസ്ഥകൾക്ക് അതീതമായ ആരാധാനാലയമാണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലം. ലക്ഷക്കണക്കിനു പേർ എത്തിച്ചേരുന്ന സ്ഥലം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താൽപര്യമാണ് കേരളത്തിന് പുറത്തുള്ളവർക്കും സംഗമത്തിൽ താൽപര്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സർക്കാരിന്റെ […]
കൊച്ചി മെട്രൊ അങ്കമാലിയിലേക്ക്: ഡിപിആർ 6 മാസത്തിനുള്ളിൽ
കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടത്തിൽ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആര്‍ തയാറാക്കുന്നത്. 1.03 കോടി രൂപയാണ് പഠനത്തിനും തുടർന്ന് അതിന്‍റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കുന്നതിനും കൂടിയുള്ള ചെലവ്. ആറ് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിപിആറിന്‍റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകള്‍, എന്‍ജിനീയറിങ് പഠനം […]
ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു. ഇന്നലെ പുലർച്ചയാണ് സംഭവം ഉണ്ടായത്. പുലർച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് […]
കാലടിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം; 50 കോടി രൂപയുടെ പദ്ധതി
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ ഗ്രൗണ്ട് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിലാണ് ബിസിസിഐ നിലവാരത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഉന്നതനിലവാരത്തിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടും അത്ലറ്റിക് ട്രാക്കും ഇതോടനുബന്ധിച്ചു നിർമിക്കും. 50 കോടി രൂപയുടെ പദ്ധതിയാണ് ഇതിനുവേണ്ടി തയാറാക്കുന്നത്. സർവകലാശാല ഗ്രൗണ്ട് 30 വർഷത്തേക്കു കെസിഎയ്ക്കു പാട്ടക്കരാറിനു നൽകാനാണു ധാരണ. സർവകലാശാലയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ഗ്രൗണ്ട് സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. ഇവിടെ സ്റ്റേഡിയം വരുന്നതു […]
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി. ഈ […]
കാലടിയിൽ ഗണേശോത്സവം 25,26,27 തീയതികളിൽ
കാലടി : വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഗണേശോത്സവം 25,26,27 തീയതികളിൽ നടക്കും. 25 ന് രാവിലെ കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയോടുകൂടി ആരംഭം കുറിക്കും. തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 6 ന് പ്രശസ്ത ഭജന ഗായകൻ കോഴിക്കോട് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന ഭജന മാനസ ജപലഹരി. 26 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 6 ന് സാംസ്‌കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് […]
സപ്ലൈകോയ്ക്ക് നൽകാതെ അനധികൃതമായി സൂക്ഷിച്ച അരി പിടികൂടി
കാലടി: സപ്ലൈകോയ്ക്ക് നൽകാതെ അനധികൃതമായി സൂക്ഷിച്ച 685 ചാക്ക് അരി കാലടി പോലീസും സപ്ലൈകോയും ചേർന്ന് പിടികൂടി. കാലടി മുണ്ടങ്ങാമറ്റത്തെ ഫ്രാൻസ്‌കോ അരി മില്ലിൽ നിന്നുമാണ് അരി പിടികൂടിയത്. ഇവിടെ അരി സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സപ്ലൈകോ വഴി സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് തിരികെ നൽകുന്ന അരിമില്ലാണിത്. എന്നാൽ സപ്ലൈകോയ്ക്ക് നൽകാതെ അരി അനധികൃതമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. മട്ട അരിയാണ് പിടികൂടിയത്. ഉയർന്ന വലയ്ക്ക് അരി വിപണിയിൽ അരി കമ്പനി വിൽപ്പന […]
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ […]
വട്ടിപ്പലിശക്കാരുടെ ഭീഷണി, വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി
കൊച്ചി: എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ജീവനൊടുക്കി. വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന […]
45 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: 45 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈൻ (25)നെയാണ്പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാത്രി മേതല തുരങ്കം കവലയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹെറോയിൻ കടത്തിയിരുന്നത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി അവിടെ നിന്ന് മേതല തുരങ്കം […]
ആദിശങ്കരയിൽ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2025 ‘ നടന്നു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിലെ 2025 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2025 ‘ നടന്നു. ബോംബെ ഐഐടി പ്രൊഫസറും, സംസ്കൃത പണ്ഡിതനുമായ കെ. രാമ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ദക്ഷിണാംമ്‌നയ ശൃംഗേരി ശാരദാപീഠത്തിലെ ജഗദ്ഗുരു ശ്രീ വിധുശേഖര ഭാരതി സ്വാമികൾ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം. എസ് മുരളി, ആദിശങ്കര ചീഫ് […]
മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി ദിന ബന്തു നായക്ക് (30)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘ വും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്.. ഞായറാഴ്ച രാത്രി വട്ടക്കാട്ടുപടിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി വട്ടക്കാട്ടുപടിയിൽ കഞ്ചാവ് കൈമാറാൻ നിൽക്കുന്ന സമയത്താണ് ഇയാളെ കസ്റ്റഡിയിലെടുത്ത്.. ഒഡീഷ്യിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ വിലക്കാണ് ഇവിടെ […]
ആദിശങ്കരയ്ക്ക് രാജ്യപുരസ്‌കാർ അവാർഡ്
കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന് രാജ്യപുരസ്‌കാർ അവാർഡ് ലഭിച്ചു. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിച്ചു. ഇലക്ട്രിക്കൽ വകുപ്പിലെ വിദ്യാർത്ഥികളായ സുഖ്ജീത് കൗർ, അരവിന്ദ് വി റാവു, ബാലഗോപാൽ വി നായർ, കിരൺ പ്രസാദ്, നിരഞ്ജൻ പി എം, നവനീത് എം ഗണേശൻ, റോബോട്ടിക്‌സ് വകുപ്പിലെ വിദ്യാർത്ഥിയായ ജിഷ്ണു ശശികുമാർ എന്നിവരാണ് അവാർഡ് ലഭിച്ച […]



