അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; മുൻ ഡയറക്ടർ ബോർഡ് മെമ്പർമാരെ റിമാൻ്റ് ചെയ്തു

അങ്കമാലി : യുഡിഎഫ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരെ റിമാൻ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് റിമാൻ്റ് ചെയ്തത്. ഇന്നലെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പർമാരായിരുന്നവർ ഒളിവിലാണ്. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട് കോടി കണക്കിനു രൂപ ഈ സംഘത്തിൽ […]

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വോളിബോൾ കിരീടം കാലടി ആദിശങ്കരയ്ക്ക്

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. തിരുവനന്തപുരം വി കെ സി ഇ ടി എന്‍ജിനീയറിങ്ങ് കോളേജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ അങ്കമാലി ഫിസാറ്റിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള 2 സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-10, 25-6  

പി.പി ദിവ്യക്ക് ജാമ്യം

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം വേണമെന്നുമായിരുന്നു ദിവ്യയുടെ ആവശ്യം. എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും വാദിച്ചിരുന്നു. ഹരജിയിൽ ചൊവ്വാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും […]

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

അങ്കമാലി : യുഡിഎഫ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പർമാരായിരുന്നവർ ഒളിവിലാണ്. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട് കോടി കണക്കിനു രൂപ ഈ സംഘത്തിൽ നിന്നും ലോണെടുത്തിട്ട് പണം തിരിച്ചടയ്ക്കാതെ […]

ആൻസി ജിജോ കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

കാഞ്ഞൂർ: കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ആൻസി ജിജോയെ തിരഞ്ഞെടുത്തു. ചെങ്ങൽ സ്വദേശിയാണ് ആൻസി. നിലവിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഡിവിഷനിലെ അംഗമാണ്. എൽഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്.

സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല

കാലടി: നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ 9 ക്ലാസ് വിദ്യാർത്ഥി റിഷനെ കാൺമാനില്ല. ഇന്ന് രാവിലെ 7.45 ഓടെ നീലീശ്വരം ഭാഗത്ത് നിന്നുമാണ് കാണാതായത്. റിഷൻ നീല ഷർട്ടും കറുത്ത പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. കയ്യിൽ ബ്ലാക്ക് പ്യൂമ എന്ന് എഴുതിയ ബാഗ് ഉണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാലടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. 0484 246 2360, 9497980468  

സംസ്ഥാന സ്‌കൂൾ കായികമേള; ജൂഡോയിൽ സ്വർണ്ണം നേടി ഹരിനന്ദന

കാലടി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അണ്ടർ 19 സീനിയർ പെൺകുട്ടികളുടെ ജൂഡോ വിഭാഗത്തിൽ കാഞ്ഞൂർ സ്വദേശിനി ടി.എസ് ഹരിനന്ദന സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിൽ തറനിലത്ത് വീട്ടിൽ ടി.എം സന്തോഷിന്റെയും ഷീജയുടെയും മകളാണ് ഹരിനന്ദന. ചെങ്ങൽ സെന്റ്. ജോസഫ് സ്‌കൂളിലെ പ്ലസ് വൺ ബയോമാക്‌സ് വിദ്യാർത്ഥിനിയാണ്. പാഠ്യവിഷയങ്ങളിലും മിടുക്കിയാണ് . പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയിരുന്നു.

കാലടി മരോട്ടിചുവടിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കാലടി: കാലടി മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി (22) അണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടി ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് അപകട കാരണം. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നത്.

മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിൽസൻ കോയിക്കര രാജിവച്ചു. യുഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോയി അവോക്കാരൻ അടുത്ത പ്രസിഡന്റാകാനാണ് സാധ്യത. മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് മാറിവരുന്നത്. ആദ്യത്തെ 2 വർഷം സെബി കിടങ്ങേനായിരുന്നു പ്രസിഡന്റ്.  

നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി

കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ […]

സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ.

മൂവാറ്റുപുഴ: മാധ്യമങ്ങളിൽ സ്ഥലം വില്പനക്ക് എന്ന് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന ആൾ പോലീസ് പിടിയിൽ കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകയ്ക്ക് താമസിക്കുന്ന, കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ വീട്ടിൽ മണി (68)യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുകകൾ വായ്പയായും, കൊടുക്കുന്ന തുകക്ക് ഇരട്ടി തുക നൽകും എന്നും വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ മുഖ്യആസൂത്രകനാണ് ഇയാൾ. ആലുവ സ്വദേശിയുടെ […]

രജതജൂബിലി നിറവിൽ ഫാ.ജോണി കോയിക്കര

കാലടി. കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സഭാംഗം ഫാ .ഡോ ജോണി കോയിക്കരയുടെ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ നവംബർ 9 ശനിയാഴ്ച കൊറ്റമം സെന്റ്. ജോസഫ് ദേവാലയത്തിൽ വെച്ച് ആഘോഷിക്കും. രാവിലെ 10 ന് ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് പൊതു സമ്മേളനം, സ്നേഹ വിരുന്ന് എന്നിവ നടക്കും. ഒറീസയിലെ ബാരിപതയിലെ ജ്യോതി നിവാസ് മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച ഫാ. ജോണി കോയിക്കര ലാളിത്യവും സൗഹൃദവും സുതാര്യതയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. 1992 ൽ […]

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾപിടിയിൽ

മൂവാറ്റുപുഴ: തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾപിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യു (49) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കായുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാല് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയും ഇയാളുടെ സുഹൃത്തിന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രുപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് പണം […]

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്‌; ഭരണ സമിതി പിരിച്ചുവിട്ടു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് കൊണ്ട് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. സംഘത്തിൽ നടന്ന അഴിമതിയും സാമ്പത്തി തട്ടിപ്പും, വായ്പ തട്ടിപ്പും സംബന്ധിച്ച് സഹകരണ നിയമം65 പ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയെ പിരിച്ചു വിട്ടത്. സംഘത്തിലെ വായ്പ അപേക്ഷകളിൽ പലതിലും ജാമ്യകടപത്രം, വസ്തുവിന്റെ വാല്യവേഷൻ സർട്ടിഫിക്കറ്റ്, ഗഹാൻ, ലീഗൽ ഒപ്പീനിയൻ […]

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി പാറക്കടവ് വില്ലേജ്, വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിൻ്റോ ( 29 ) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം ഏൽപിക്കൽ, , അന്യായതടസം ചെയ്യൽ […]

ആദിശങ്കരയിൽ നൂതന എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നൂതന സംവിധാനത്തിൽ എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും, ഡാറ്റ സയൻസിന്റെയും പ്രവർത്തനങ്ങൾക്കാണ് ലാബുകൾ ഉപയോഗിക്കുന്നത്. ലാബിൽ എൻജിനീയറിങ്ങിലെ വിവിധ ഗവേഷകൾക്ക് ഗവേഷണങ്ങളും, ഹൈ സ്പീഡ് പ്രോസസിംഗ് ആവശ്യമായ പ്രോജക്റ്റ് വർക്കുകളും നടത്താം. അതിനായി ഉയർന്ന കാര്യക്ഷമതയുള്ള പ്രോസസിംഗ് സിസ്റ്റംസ്, ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് എന്നിവ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. 250 ഒളം വിദ്യാർത്ഥികൾക്ക് ഒരേ സമയം ലാബ് ഉപയോഗിക്കാം. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. […]

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ , പെരുമ്പാവൂർ റയോൺ പുരം കളപ്പുരയ്ക്കൽ വീട് ഷറഫ് (59) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏകദേശം മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് ഇയാളുൾപ്പെടുന്ന പ്രതികൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ പോലീസ് മേധാവി യ്ക്ക് ലഭിച്ചിരുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ […]

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദിശങ്കര ജേതാക്കള്‍

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡി സോണ്‍ വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. എസ്എൻജിസിഇ കടയിരിപ്പ് എന്‍ജിനീയറിങ്ങ് കോളേജില്‍ നടന്ന ചാമ്പ്യന്‍പ്പിന്‍റെ ഫൈനലില്‍ അങ്കമാലി ഫിസാറ്റിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള 3 സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-18, 25-11, 25-16

പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ ജിജോ

കാലടി: പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ. പിറവം മാമലശേരി സ്വദേശി ജിജോ ജോയി ആണ് പെരിയാറിൽ വീണ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഇന്ന് രാവിലെ 10. 30 ഓടെയായിരുന്നു സംഭവം. കാലടി പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് ലോഡുമായി വരികയായിരുന്ന ജിജോ കണ്ടു. പെൺകുട്ടിയോട് പുല്ലിൽ പിടിച്ച് കിടക്കാൻ ജിജോ പറഞ്ഞു. ഉടൻ തന്നെ ജിജോ പുഴയിലേക്കിറങ്ങി.  ജിജോ നീന്തി ചെന്ന് പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് കരക്കടുപ്പിച്ചു. അപ്പോഴെക്കും നാട്ടുകാരും […]

മഞ്ഞപ്രയിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

കാലടി: മുന്നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ഞപ്ര ചന്ദ്രപ്പുര ഭാഗത്ത് […]