Crime
ആലുവ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട . മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കും പുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ […]
അങ്കമാലി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി മൂക്കന്നൂർ ചൂളപ്പുര, പാലക്കകവല മേനാച്ചേരി വീട്ടിൽ ആഷിക്ക് ജിനോ (26) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ […]
കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാൽജു എന്നയാളാണ് കത്തിക്കുത്തേറ്റ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ […]
ആലപ്പുഴ: കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദുംവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് […]
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. പിന്നാലെ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക് […]
ആലുവ: റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ. കുഞ്ചാട്ടുകരയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനിൽ (42) എന്നിവരെയാണ് തടയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ട് പടി സ്വദേശി സജീറിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ഇവർ തട്ടിയത്. അറ്റന്റർ ജോലിയാണ് സംഘം ശരിയാക്കാമെന്ന് പറഞ്ഞത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റയിൽവേയുടെ […]
കാലടി: അനധികൃത മദ്യവിൽപ്പന. ഒരാളെ കാലടി എക്‌സൈസ് പിടികൂടി. മറ്റൂർ കാഞ്ഞൂക്കാരൻ വീട്ടിൽ ജോയ് (58) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 3.5 ലിറ്റർ മദ്യം കണ്ടെടുത്തു. പ്രതിക്കെതിരെ വ്യാപകമായ പരാതി ഉയർന്ന് വന്നിരുന്നു. തുടർന്ന് ഇയാളെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ബിവറേജിൽ നിന്നും മദ്യം വാങ്ങിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഐ പോൾ, ഉദ്യോഗസ്ഥരായ ടി.വി ജോൺസൻ, പി.ഒ ജോമോൻ, സിദ്ധിഖ്, രജിത്, തസിഎ, സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങൾക്ക് യു.കെയിൽ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത് സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മീഷൻ […]
ആലുവ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മുഖ്യ ഏജൻറ് പിടിയിൽ. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി (53) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്തംബറിലാണ് അഞ്ച് സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടുജോലിയാണ് പറഞ്ഞിരുന്നത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അതുകൊണ്ട് ടൂറിസ്റ്റ് വിസയിൽ മസ്ക്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് […]
നെടുമ്പാശ്ശേരി: ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ഗീതാഗോവിന്ദത്തിൽ രാജേഷ് ബി മേനോൻ (48) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് 35 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു. കോടനാട് സ്വദേശി ചാർളിയെ കബളിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും, കാലടി സ്വദേശി പോളിനെ പറ്റിച്ച് 11ലക്ഷം രൂപ കൈക്കലാക്കിയ കേസിലും, ജെയ്ബി കുര്യൻ എന്നയാളിൽ നിന്ന് 44 ലക്ഷം രൂപ തടിയെടുത്ത […]
അങ്കമാലി : മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ അങ്കമാലി നഗരസഭാ കൗൺസിലർ വിത്സൺ മുണ്ടാടന് പരിക്കേറ്റു. അങ്കമാലി നഗരസഭയ്ക്ക് പിന്നിലുള്ള ലോഡ്ജിൽ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് വിത്സനെ സംഘം മർദിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിത്സനെ മർദിച്ചവർക്കു നേരേ കുന്ന് ഭാഗത്തുവെച്ച് ആക്രമണമുണ്ടായി. റിജു, ഫെബിൻ എന്നിവർക്ക് പരിക്കേറ്റു. വിത്സൻ ഉൾപ്പെടെ മൂന്ന് പേരും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.
ആലുവ: അതിഥിത്തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ . പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്. 2 ന് രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികൾ വഴിയരികിൽ […]
തൃശ്ശൂര്‍: ഏറെ വിവാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ […]
കൂത്താട്ടുകുളം: വീട്ടമ്മയെ ബലാൽസംഘം ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴകൊമ്പ് ഇടയാർ അനോക്കൂട്ടത്തിൽ വീട്ടിൽ സിബിൻ (28) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടംബ സമേതം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഘം ചെയ്യുകയായിരുന്നു. പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും. മൊബെൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും, ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും വാങ്ങിച്ചെടുക്കുകയും ചെയ്തു.ഇൻസ്പെക്ടർ വിൻസൻ്റ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അങ്കമാലി: അങ്കമാലിയിൽ 225 കിലോ കഞ്ചാവ് പോലീസ് പിടികൂടിയ കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അനസ് (41) നെ മുപ്പത്തിയാറ് വർഷം കഠിന തടവിനും , മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ആന്റ് ജില്ലാ കോടതിയുടേതാണ് വിധി. രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവർക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ […]
കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി പറഞ്ഞു. […]
കോതമംഗലം: കഞ്ചാവ് കേസിലെ പ്രതിയ്ക്ക് രണ്ടു വർഷം തടവും25000 രൂപ പിഴയും വിധിച്ചു. ഒറീസ സ്വദേശി രഞ്ജിത്ത് പ്രധാൻ ( 38 ) നെയാണ് പറവൂർ അഡീഷണൽ ഡിസ്റ്റിക്ക് ആന്റ് സെഷൻസ് കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. കോതമംഗലം തൃക്കാരിയൂർ മുണ്ടയ്ക്കപ്പടിയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ മാരായ രഘുനാഥൻ, ഉബൈസ്, സീനിയർ സി.പി. ഒമാരായ ജോബി, ജീമോൻ , […]
നെടുമ്പാശേരി: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടിൽ ലാൽകൃഷ്ണ (ലാലപ്പൻ 37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ആയുധ നിയമം, അടിപിടി, ഭീഷണിപ്പെടുത്തി കവർച്ചാ ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2019 ൽ അത്താണിയിൽ ബിനോയിയെ കൊലപ്പെടുത്തിയ […]
പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. കണ്ണൂർ തലശ്ശേരി കടയപ്പുറം തെരുവ് ചാലിൽ വീട്ടിൽ ഫാസിൽ (33) നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ വെങ്ങോല ബഥനി കുരിശ് ഭാഗത്തുള്ള ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചതിന് കോട്ടയത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ 17ന് വഴിയാത്രിക്കാരിയായ സ്ത്രീയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തതും, 20 ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടറിൽ എത്തി നടന്നുപോയ സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തതും, […]